E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:40 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മലയാളിയുടെ അബദ്ധങ്ങൾ തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

home-mistakes2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അനുഭവപാഠങ്ങൾക്ക് മാറ്റു കൂടും. വീടുപണിയിൽ നമ്മുടെ മുന്നൊരുക്കങ്ങൾ എത്ര കൂടുന്നോ അത്ര കണ്ട് അമളികളുടെ എണ്ണവും കുറയും.

1. ആരെങ്കിലും കണ്ടാലോ?

കോഴിക്കോട് ഒരു ഫ്ലാറ്റിലാണ് ഞങ്ങൾ താമസിക്കുന്നത്. ഫ്ലാറ്റിന്റെ ഇന്റീരിയർ ഞങ്ങൾ തന്നെയാണ് ഡിസൈൻ ചെയ്തത്. മാസികകളിൽ വായിച്ചും കണ്ടും ബ്ലൈൻഡിനോടു ഞങ്ങൾക്കു താൽപര്യമുണ്ടായിരുന്നു. പോരാത്തതിന് ഫ്ലാറ്റ് പോലുള്ള ചെറിയ ഇടങ്ങളിൽ കർട്ടനേക്കാൾ നല്ലത് ബ്ലൈൻഡ് ആണെന്ന് കേട്ടിട്ടുമുണ്ടായിരുന്നു. അങ്ങനെയാണ് കർട്ടനുപകരം ബ്ലൈൻഡ് ഇടുന്നത്. ഇന്നിപ്പോൾ ആ തീരുമാനത്തിൽ ഞങ്ങൾ ദുഃഖിക്കുന്നു. കാരണം, ബ്ലൈൻഡ് ആകെ അഴുക്കായിരിക്കുകയാണ്. 

വാക്വം ക്ലീനർ വച്ച് പൊടി വലിച്ചെടുക്കുമെങ്കിലും പഴക്കം കൊണ്ടുവന്ന പാടുകൾ ഒന്നും മായുന്നില്ല. കർട്ടന്‍ ആണെങ്കിൽ അലക്കാമായിരുന്നു. മാത്രമല്ല, ഒന്നിലും എൽകെജിയിലും പഠിക്കുന്ന മക്കളും പ്രായമായ മാതാപിതാക്കളുമാണുള്ളത്. അവർക്ക് ഇത് ശരിയായി ഉപയോഗിക്കാനറിയാത്തതിനാൽ ചില ബ്ലൈൻഡ് ഇപ്പോൾ ശരിക്കും ഉയർത്താനും താഴ്ത്താനും വയ്യാത്ത അവസ്ഥയാണ്. അതു ശരിയാക്കാമെങ്കിലും അഴുക്കു പിടിച്ച ഫാബ്രിക്ക് വൃത്തിയാക്കാൻ സാധ്യമല്ല എന്നാണറിഞ്ഞത്. ഇനിയത് മാറ്റുകയേ നിവൃത്തിയുള്ളൂ. വീട്ടിൽ അതിഥികൾ വരുമ്പോൾ സത്യത്തിൽ നാണക്കേടാണ്. ഭംഗിക്കു പിറകേ പോയി പരിചരിക്കാൻ പറ്റാത്ത സാധനങ്ങൾ വാങ്ങരുതെന്നാണ് ഞങ്ങൾ പഠിച്ച പാഠം. ഇനിയിപ്പോ കർട്ടൻ ഇടാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.

2. ബാൽക്കണി എന്ന കെണി

തിരുവനന്തപുരത്ത് അഞ്ച് സെന്റിലാണ് വീട്. ഞങ്ങളുടെ വീടിന്റെ മൂന്നു വശത്തും റോഡ് ആണ്. വീടു പണിതപ്പോൾ ഞങ്ങൾ പക്ഷേ, അത്രയ്ക്കൊന്നും ചിന്തിച്ചില്ല. ഒൻപത് വർഷം മുൻപ് വീടു പണിയുമ്പോള്‍ എല്ലാ കിടപ്പുമുറികളിൽ നിന്നും ബാൽക്കണി നൽകി. പുറത്തെ കാഴ്ച കണ്ട് ആസ്വദിക്കണമല്ലോ. മാത്രവുമല്ല, വീടായാൽ രണ്ട് ബാൽക്കണിയെങ്കിലും വേണമെന്നാണല്ലോ നാട്ടുനടപ്പ്. നാല് ബെഡ്റൂമിൽ മൂന്നിനും ഈ കടുംകൈ ചെയ്തു. വൈകുന്നേരങ്ങളിൽ പുറത്തിറങ്ങിയിരിക്കാൻ മുന്നിൽ ചാരുപടിയുള്ള വരാന്തയും പണിതു. ട്രാജഡി എന്താണെന്നു വച്ചാല്‍ റോഡ് അടുത്തായതിനാൽ ഇതൊന്നും ഞങ്ങൾ ഉപയോഗിക്കാറേയില്ല. ഇതൊക്കെ കൂടുതൽ സ്ഥലവും ചുറ്റും ഭംഗിയേറിയ കാഴ്ചകളും സ്വകാര്യതയുമൊക്കെയുള്ളിടത്തേ പറ്റൂ എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. ബാൽക്കണിയും വരാന്തയും പണിത കാശുണ്ടായിരുന്നെങ്കിൽ....

3. ബെഡ്റൂമിൽ കാറ്റില്ല

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :