E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:01 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒരു പരസ്യത്തിന്റെ രഹസ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

newgen-marriage
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെൺകുട്ടികൾ കള്ളം പറയുന്നതു പ്രണയിക്കുന്നതുപോലെ സുന്ദരമായിട്ടാണ് ! ആൺകുട്ടികളാവട്ടെ കേൾക്കുന്നയാളോടു യുദ്ധം ചെയ്യുന്നതുപോലെയും ! പത്രമോഫീസിലേക്ക് ഒരുച്ചയ്ക്ക് മടിച്ചു മടിച്ചു കയറി വന്നതായിരുന്നു ഒരു പയ്യനും കൂടെയൊരു പെൺകുട്ടിയും. വാർത്തകളുടെ തിരക്കില്ലാതെ ഉച്ചസമയത്തെ പത്രമോഫീസ് കാവൽനായ്ക്കൾ ഉറങ്ങിക്കിടക്കുന്ന കൂടുകളെ ഓർമിപ്പിച്ചു. പയ്യന്റെ മൊബൈൽ ഫോണിൽ അവനും ആ പെൺകുട്ടിയും നവദമ്പതികളായി ഒരുങ്ങി നിൽ‌ക്കുന്ന ഫോട്ടോ ഉണ്ടായിരുന്നു. ആ ഫോട്ടോ കാണിച്ചിട്ട് പത്രമോഫിസിലെ ആളോട് അവൻ പറഞ്ഞു.. ഞാൻ മീര, ഇവൾ ബാലു. സോറി... ഞാൻ ബാലു, ഇവൾ മീര.. ‍തൃപ്പൂണിത്തുറ ഭാഗത്തെ പത്രത്തിൽ ഈ വിവാഹഫോട്ടോ പ്രസിദ്ധീകരിക്കണം. കുറുക്കനായ പത്രപ്രവർത്തകന് അവരുടെ പേരുമാറ്റത്തിൽ, സോറി പെരുമാറ്റത്തിൽ ചെറിയ സംശയം തോന്നി. അയാൾ ചോദിച്ചു.. നിങ്ങൾ ശരിക്കും കല്യാണം കഴിച്ചതാണോ ? അതോ..?

ആ ചോദ്യം പയ്യന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവൻ‌ പറഞ്ഞു... ഞങ്ങൾ കല്യാണം കഴിച്ചെന്ന് ഈ ഫോട്ടോ കണ്ടാൽ നിങ്ങൾക്കു തോന്നുന്നില്ലേ.. ? അത്രയും ധാർഷ്ട്യം ആ പെൺകുട്ടിയിൽ കണ്ടില്ല. മെഴുകുകൊണ്ടുണ്ടാക്കിയ തണുത്ത പുഡ്ഡിങ് പോലെയായിരുന്നു അവളുടെ പ്രതികരണം. അവൻ‌ തുടക്കം തന്നെ കുളമാക്കിയോ എന്നൊരു പേടി അവളുടെ മുഖത്തുണ്ടായിരുന്നു. 

ആണുങ്ങൾ അബദ്ധത്തിൽചാടുമ്പോൾ പെണ്ണുങ്ങൾ രക്ഷയ്ക്കെത്താറുള്ളതു പോലെ അവൾ സംസാരിച്ചു തുടങ്ങി... കല്യാണം കഴിഞ്ഞാൽ ഒരു വെപ്രാളവും ടെൻഷനുമൊക്കെ വരുമല്ലോ.. അതുകൊണ്ടാണ് സാർ ഇവൻ പേരുതെറ്റിച്ച് കുളമാക്കിയത്. 

പത്രപ്രവർത്തകനു ചിരി വന്നു. അയാൾ ചോദിച്ചു... വിവാഹം പാപം ചെയ്യൽ ഒന്നുമല്ലല്ലോ. പിന്നെന്തിനാണ് അതു കഴിഞ്ഞാൽ ചമ്മലും വെപ്രാളവുമൊക്കെ ? അവളതൊരു ബോറൻ തമാശയായിട്ടാണ് എടുത്തത്... എന്റെ കണ്ടെത്തലല്ല, സാർ. നിങ്ങളുടെ തന്നെ പത്രത്തിൽ വായിച്ചതാണ്. ഡോ. സംഘമിത്ര സന്ദീപ് ഘോഷ് കഴിഞ്ഞ വെള്ളിയാഴ്ച എഴുതിയിരുന്നു. വിവാഹം കഴിച്ചാൽ കുറെക്കാലത്തേക്ക് പല അബദ്ധങ്ങളും വെപ്രാളങ്ങളും പറ്റാൻ സാധ്യതയുണ്ട്, സൂക്ഷിക്കണമെന്ന്. കാമുകിയുടെയും ഭാര്യയുടെയും വിളിപ്പേരു മാറിപ്പോവുക, ഷുഗർ ഉണ്ടെന്ന കാര്യം മറന്ന് ലഡു കഴിക്കുക പോലുള്ള അബദ്ധങ്ങൾ.. ആ ലേഖനം ഇവൻ വായിച്ചിട്ടില്ല. പത്രപ്രവർത്തകൻ ഒന്നു ചമ്മി. ആ വാശിയിൽ അയാൾ പറഞ്ഞു... പത്രത്തിൽ മറ്റൊരു ലേഖനം കൂടി വന്നിരുന്നു. കള്ളത്തരങ്ങൾ വെള്ളയുടുപ്പിട്ടു വരുന്നത് കല്യാണപ്പന്തലിലാണെന്ന്. നിങ്ങൾ വിവാഹിതരാണെന്നതിന് എന്താണ് തെളിവ് ?

പെൺകുട്ടിയും വിട്ടില്ല.. ഞങ്ങളുടെ കൈയിലുള്ള ഫോട്ടോ. പിന്നെ സാറിനെപ്പോലൊരു സംശയക്കാരന്റെ മുന്നിൽ നേരിട്ടു വന്നു നിൽക്കുന്നത്. പക്ഷേ സാർ ഞങ്ങളെ സംശയിക്കുന്നതിന് എന്താണ് തെളിവ് ? അയാൾ പറഞ്ഞു.. കല്യാണം കഴിഞ്ഞവർ ആദ്യ ഒരാഴ്ച കാഴ്ചയിൽ വെള്ളത്തിൽ വീണ പൂക്കളെപ്പോലെയാണ്. നിങ്ങളെ കണ്ടാൽ അങ്ങനെ തോന്നുന്നില്ല. യു ലുക് ഫ്രഷ് ! പെൺകുട്ടി പറഞ്ഞു.. അതാണോ കാരണം ? ഞങ്ങൾ വിവാഹം കഴിച്ചെന്നേയുള്ളൂ. ശാന്തിമുഹൂർത്തം കഴിഞ്ഞിട്ടില്ല. അയാൾ പൊട്ടിച്ചിരിച്ചു... എവിടെയായിരുന്നു വിവാഹം ? അതുവരെ മിണ്ടാതെ നിന്ന പയ്യൻ‌ പുലിപോലെ ചാടി... വീഗാലാൻഡിലെ ക്ളോക്ക് ടവറിന്റെ പത്താംനിലയിൽ വച്ച്.. അവിടെ വച്ച് ഞാൻ ഇവളുടെ കൈയിൽപിടിച്ചിട്ടു പറഞ്ഞു.. നീ ഇന്നു മുതൽ എന്റെ ഭാര്യയാണ്. അത്രയും സിംപിൾ ഫങ്ഷൻ‌ ആയിരുന്നു. വിവാഹഫോട്ടോ പത്രത്തിൽ വരാൻ ഇത്രയും സിംപിൾ തെളിവുപോരാ, ചങ്ങാതീ.. എന്നായി പത്രക്കാരൻ. പെൺകുട്ടി ചോദിച്ചു... പിന്നെന്തു വേണം ? താലിയാണോ ? എനിക്ക് സ്വർണം അലർജിയാണ്. പത്രപ്രവർ‌ത്തകനു ദേഷ്യം വന്നു.. കള്ളം എനിക്കും അലർ‌ജിയാണ്. നിങ്ങൾ ശരിക്കും വിവാഹം കഴിച്ചവരാണോ ? പയ്യനും പെൺകുട്ടിയും തമ്മിൽ തമ്മിൽ നോക്കി. പെൺകുട്ടി സമ്മതിച്ചു... ഞാനും ഇവനും പറഞ്ഞത് കള്ളമാണ്. ഞങ്ങൾ വിവാഹം കഴിച്ചവരല്ല. പത്രപ്രവർത്തകനു സെമിയിൽ‌ ജയിച്ച സന്തോഷം തോന്നി. അയാൾ ചോദിച്ചു... പിന്നെ എന്തിനാണീ ഈ ഫ്രോഡ് പരിപാടി ? അവൾ പറഞ്ഞു.. പേരന്റ്സിനെ പറ്റിക്കാൻ. വിവാഹം പേരന്റ്സിന്റെ ചോയ്സാണ്. ഞങ്ങളുടെ ഇഷ്ടം അതല്ല. പത്രപ്രവർത്തകൻ ആശയക്കുഴപ്പത്തിലായി.. പേ‌രന്റ്സിന്റെ ഇഷ്ടം, നിന്റെയൊക്കെ ഇഷ്ടം.. ഇതൊക്കെ കേട്ടിട്ട് എന്റെ കാര്യമാണ് കഷ്ടം. കാര്യങ്ങൾ ഒട്ടും ക്ളിയറല്ല. എന്തായാലും ഈ ഫോട്ടോ പ്രസിദ്ധീകരിക്കാൻ പറ്റില്ല.

മീരയെന്ന ആ പെൺകുട്ടിയാണ് ബാക്കി സംസാരിച്ചത്... ദയവായി സഹായിക്കണം. ഈ ഫോട്ടോ പത്രത്തിൽ വന്നാൽ ഞങ്ങളുടെ കാര്യം സേഫ് ആകും. എനിക്ക് ഹരിദ്വാറിലേക്കും ഇവന് ബാംഗ്ളൂരിലേക്കും പോകാം. 

ശരിയാണെന്ന മട്ടിൽ ബാലുവും തലകുലുക്കി. ആദ്യം കണ്ട ധാർഷ്ട്യം ഒക്കെ ചോർന്നതോടെ അവനൊരു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച കുട്ടിയായതുപോലെ തോന്നി. മീര പറഞ്ഞു... വിവാഹം എനിക്ക് ഇഷ്ടമേയല്ല, സാർ. അത് പെൺകുട്ടികളുടെ മാത്രം ഫ്രീഡം നഷ്ടപ്പെടുത്താൻ വേണ്ടി സൃഷ്ടിച്ച കരാറാണ്. പ്രധാനമന്ത്രിയുടെ ക്ളീൻ ഗംഗാ മിഷൻ പോലെ ഏതെങ്കിലും മെഗാസോഷ്യൽ മിഷനിൽ പ്രവർത്തിക്കുകയാണ് എന്റെ ലക്ഷ്യം. സുനിതാ നാരായണനൊക്കെയാണ് എന്റെ റോൾ മോഡൽസ്. പേരന്റ്സ് ഇതൊന്നും സമ്മതിക്കില്ല. അവർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകുകയുമില്ല. 

ഗംഗയെപ്പോലെ മീര ഫ്രീയായി ഒഴുകുന്നത് എവിടേയ്ക്കാണ് എന്നായി പത്രപ്രവർത്തകന്റെ സംശയം. ഗംഗോത്രിയിലും കാശിയിലും ഹരിദ്വാറിലുമൊക്കെയായി കുറെ വർഷങ്ങൾ സോഷ്യൽ വർക് ചെയ്യും. ആ പ്രോജക്ട് തീരുന്ന കാലത്ത് എന്റെ മനസ്സുമാറിയാൽ ചിലപ്പോൾ ആരെയെങ്കിലും ഞാൻ കല്യാണം കഴിച്ചേക്കും. അല്ലെങ്കിൽ ഒരു മഴക്കാലത്തിന്റെ ത്രില്ലിൽ ലക്ഷ്മൺ സേതുവെന്ന ബ്രിഡ്ജിൽ നിന്ന് പാലുപോലെ പതഞ്ഞൊഴുകുന്ന ഗംഗയിലേക്ക് എടുത്തുചാടും... അൽപം മുമ്പു മാഞ്ഞുപോയ മിന്നലൊളിയുടെ ബാക്കി പോലെ മീരയുടെ ചിരി അയാൾ കണ്ടു. ബാലു പറഞ്ഞു... എന്റെ അംബിഷൻ ഇവളെക്കാൾ കുറച്ചൂടെ ലോ ലെവലാണ് സാർ. ബാംഗ്ളൂരിൽ എനിക്കൊരു ഫ്രണ്ട് ഉണ്ട്. ഒരു ഗ്രാഫിറ്റി ആർട്ടിസ്റ്റ്. ഞാനും അവളും കുറെ നാളായി ഒരുമിച്ച് താമസിക്കുകയാണ്. തൽക്കാലം ലിവിങ് ടുഗെദർ മാത്രമേ പ്ളാൻ ചെയ്തിട്ടുള്ളൂ. കുറെക്കഴിയുമ്പോൾ അത് ക്വാറലിങ് ടുഗെദർ ആയില്ലെങ്കിൽ ലൈഫ് ഒരുമിച്ച് മുന്നോട്ടു പോകും. ഇല്ലെങ്കിൽ സന്തോഷത്തോടെ പിരിയും. ഹാപ്പിലി ആൻഡ് ലവ്ഫുളി സെപ്പറേറ്റഡ്.

പത്രപ്രവർത്തകൻ ചിരിച്ചു കൊണ്ടു പറഞ്ഞു... നിങ്ങളുടെ ലക്ഷ്യങ്ങളും നിങ്ങളെപ്പോലെ മോഡേൺ ആണ്. പക്ഷേ അതിനുവേണ്ടി ഈ കള്ള ഫോട്ടോ അച്ചടിക്കാൻ പറ്റില്ല. സമൂഹത്തിന് തെറ്റായ സന്ദേശം നൽകാനുള്ളതല്ല മാധ്യമങ്ങളുടെ പേജുകൾ. അതുകേട്ട് ബാലുവിനു ദേഷ്യം വന്നു.. അപ്പോൾ അച്ഛൻ മകളെ റേപ് ചെയ്തു എന്നൊക്കെയുള്ള വാർത്തയിലൂടെ എന്തു സന്ദേശമാണ് സാർ പത്രങ്ങൾ കൊടുക്കുന്നത് ? മീര കയറി ഇടപെട്ടു... ബാലൂ, നീ നിർത്തുന്നുണ്ടോ.. സാറിന്റെ ചോദ്യത്തിന് ഞാൻ പറയാം. ഞങ്ങൾ രണ്ടുപേരും ഒരേ ഹൗസിങ് കോളനിയിലാണ് താമസം. ഞങ്ങളെ രണ്ടാളെയും ഒരുമിച്ച് കാണാതായാൽ കമിതാക്കൾ ട്രെയിനിൽ കയറി ഒളിച്ചോടി എന്നൊക്കെയുള്ള ഒരുതരം ചീപ് സംസാരം വരും. പിന്നെ പൊലീസ് പിന്നാലെ വരും. ഇവനെയും എന്നെയും രണ്ടിടത്തുനിന്ന് കണ്ടെത്തും. അതൊക്കെ ഒഴിവാക്കാനുള്ള ഒരു മാന്യമായ വഴിയാണ് ഈ ഇല്ലാത്ത കല്യാണ ഫോട്ടോ. വീട്ടുകാരുടെ അന്തസ് പോവുകയുമില്ല. ഞങ്ങൾക്ക് ഞങ്ങളുടെ വഴിയിലൂടെ പോവുകയും ചെയ്യാം. ഒരു നിമിഷം ആലോചിച്ചിട്ട് അവൾ ബാക്കി പറഞ്ഞു.. എത്ര മോഡേണായാലും പേരന്റ്സ് വല്ലാത്ത നൊസ്റ്റാൾജിക്കായ ബാധ്യതയാണ് സാർ. അവരെ ഒഴിവാക്കി പോകാൻ അത്ര എളുപ്പമല്ല.

അതോടെ ഇത് ആരുടെ ഐഡിയയാണ് എന്നായി പത്രപ്രവർത്തകന്റെ സംശയം. ഇവന്റേതാണ്. എനിക്കും ഡൗട്ട് ഉണ്ടായിരുന്നു പ്രാക്ടിക്കൽ ആണോ എന്ന്.... മീര അതു പറഞ്ഞതോടെ എടീ, അവസരവാദീ എന്ന മട്ടിൽ ബാലു അവളെ ദയനീയമായി നോക്കി. മീര പറഞ്ഞു.. ഇവൻ പറഞ്ഞതിൽ ബെറ്റർ‌ ഓപ്ഷൻ ഇതായിരുന്നു. ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് ശരി തിരഞ്ഞെടുക്കാനാണ് ഞങ്ങളുടെ ജനറേഷന് പരിചയം. 

പത്രപ്രവർത്തകൻ ചോദിച്ചു... നിങ്ങൾക്കു ഞാൻ ഒരു അഡ്വൈസ് തരട്ടെ ? അവർ ചിരിച്ചു... സോറി, ഞങ്ങളെ സഹായിക്കാൻ കഴിയാത്ത ആൾക്ക് അങ്ങനെയൊരു ചാൻസ് കൊടുക്കുന്നതിൽ അർഥമില്ല.

ബാലുവും മീരയും പത്രമോഫീസ് വിട്ടിറങ്ങി. പത്രപ്രവർത്തകൻ ഡോ. സംഘമിത്ര സന്ദീപ് ഘോഷിന്റെ നമ്പർ ഡയൽ ചെയ്തു... ഡോക്ടർ അത്യാവശ്യമായി ഒരു ലേഖനം വേണം. വിവാഹം ഒരു ന്യൂജെൻ കാഴ്ചപ്പാടിൽ.... അതാണ് തീം. ഉടനെ വേണം..  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :