E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 24 2017 11:12 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിവാഹം കഴിച്ചു മുങ്ങിയ മലയാളിയെ പാഠം പഠിപ്പിച്ച് ലണ്ടന്‍ യുവതി; തുണയായത് കുടുംബശ്രീ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mariam-khalid
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫെയ്‌സ്ബുക്ക് പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചു മുങ്ങിയ മലയാളിയില്‍നിന്നു നഷ്ടപരിഹാരവും വാങ്ങി ബ്രിട്ടീഷ് യുവതി മറിയം ഖാലിഖ മടങ്ങുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ വച്ചു വിവാഹം കഴിച്ച ശേഷം കബളിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ കുന്നമ്പത്തു നൗഷാദ് ഹുസൈനെന്ന മലപ്പുറം സ്വദേശിക്കെതിരേ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസാണ് കഴിഞ്ഞ ദിവസം കോടതിക്കു പുറത്തു നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പാക്കിയത്. സിനിമാക്കഥയെ വെല്ലുന്ന പ്രണയസാഫല്യത്തിന്റെ ആന്റി ക്ലൈമാക്‌സാണ് കുന്നംകുളത്ത് അരങ്ങേറിയത്. ഭര്‍ത്താവിനെ തേടി ഒറ്റയ്ക്ക് കേരളത്തിലെത്തിയ മറിയത്തിന്റെ കുടുംബവേരുകള്‍ പാക്കിസ്ഥാനിലാണ്. മറിയത്തെ ആദ്യം സഹായിക്കാന്‍ കൂട്ടാക്കാതിരുന്നവര്‍ ഒടുവില്‍ പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് മറിയത്തിനൊപ്പം നില്‍ക്കുകയായിരുന്നു. 

2011 ല്‍ ഫേയ്‌സ്ബുക്കിലൂടെയാണ് നൗഷാദിനെ മറിയം പരിചയപ്പെട്ടത്. ലണ്ടനിലെ മോറിസണ്‍സ് കമ്പനിയിലെ ജീവനക്കാരിയാണ് മറിയം. നൗഷാദ് ലണ്ടനില്‍ എം.ബി.എ പഠനത്തോടൊപ്പം പെട്രോളിയം കമ്പനിയില്‍ പാര്‍ട്‌ടൈം ജോലി ചെയ്യുകയായിരുന്നു. 2013 ഏപ്രിലില്‍ സ്‌കോട്ട്‌ലന്‍ഡില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഒരുവര്‍ഷം സന്തോഷത്തോടെയുള്ള ദാമ്പത്യമാണ് ഇവര്‍ നയിച്ചത്. ഒടുവില്‍ വീട്ടുകാരെ സമ്മതിപ്പിച്ച് ഒപ്പം താമസിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി നൗഷാദ് ലണ്ടനില്‍നിന്നു മുങ്ങി. ആദ്യം ഇടയ്ക്കിടെ ഫോണില്‍ വിളിക്കുമായിരുന്നു. പിന്നീട് അതും മുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നും ഇനി ലണ്ടനിലേക്കില്ലെന്നും കാട്ടി നൗഷാദിന്റെ കത്തു ലഭിച്ചു. പിന്നീട് ഒരു വിവരവും ഇല്ലാതായതോടെ നൗഷാദിനെ കണ്ടെത്താനായി മറിയം 2015-ല്‍ മലപ്പുറത്തെത്തി. പാക്കിസ്ഥാനി പശ്ചാത്തലമുണ്ടായിരുന്നതിനാല്‍ നൗഷാദിനെ കണ്ടെത്താനുള്ള ശ്രമം അത്ര എളുപ്പമായിരുന്നില്ല. ആദ്യഘട്ടത്തില്‍ സഹായിക്കാന്‍ പൊലീസ് പോലും തയാറായില്ലെന്നു മറിയം ഓര്‍ക്കുന്നു. ഒടുവില്‍ ഫെയ്‌സ്ബുക്കിലൂടെ തന്നെ മലപ്പുറം പൂക്കോട്ടൂരിലെ 'സ്‌നേഹിത' എന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായം തേടി. മറിയത്തിന്റെ ദുരിതം മനസിലാക്കിയ പ്രവര്‍ത്തകര്‍ കുടുംബശ്രീ ശൃംഖലയിലൂടെ രണ്ടു മാസത്തോളം നടത്തിയ തീവ്രമായ തെരച്ചിലിനൊടുവില്‍ നൗഷാദിന്റെ വീടു കണ്ടെത്തുകയായിരുന്നു. നൗഷാദ് സ്വീകരിക്കാന്‍ തയാറാകാതിരുന്നതോടെ മറിയം വടക്കേകാട് പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവും സഹോദരനും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായും മറിയംമലപ്പുറം എസ്.പിക്കും പരാതി നല്‍കിയിരുന്നു. വിവാഹം കഴിയുന്നതിനു മുമ്പു തന്റെ മുന്‍ബോയ്ഫ്രണ്ടിന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോകളും വസ്ത്രംകുറവുള്ള ഫോട്ടോകളും മോര്‍ഫ്‌ചെയ്ത് അപമാനിക്കുകയാണെന്നാണു പരാതി. ഇതോടെ കേസ് കുന്നംകുളം ഫ്സ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തി. നൗഷാദിനൊപ്പം താമസിക്കാന്‍ അനുവദിക്കുകയും പൊലീസ് സംരക്ഷണം നല്‍കാനും കോടതി വിധിച്ചു. 

എന്നാല്‍ മറിയത്തെ വീട്ടില്‍ കയറ്റാന്‍ ആദ്യം നൗഷാദിന്റെ കുടുംബാംഗാങ്ങള്‍ തയാറായില്ല. തുടര്‍ന്ന് നൗഷാദ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി മറിയത്തിനു ബന്ധമുണ്ടെന്നും മറ്റും പൊലീസിനു പരാതി ലഭിച്ചു. പലതരത്തില്‍ തന്റെ വിസ റദ്ദാക്കാന്‍ ശ്രമിച്ചുവെങ്കിലും താന്‍ ഉറച്ചു നിന്നുവെന്ന് മറിയം പറഞ്ഞു. ഇതോടെ അഭിഭാഷകര്‍ ഉള്‍പ്പെടെ പലരും വിഷയത്തില്‍ ഇടപെട്ടു. ഇരുവരേയും ഒന്നിപ്പിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ലണ്ടനിലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹബന്ധം വേര്‍പെടുത്തി. 

അതേസമയം 'സ്‌നേഹിത' വഴി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കുന്നംകളും കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്ത കേസ് തുടര്‍ന്നു. ഒരുകോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് കൊടുത്തിരുന്നത്. ഒരു വിവാഹബന്ധം തുടരുമ്പോള്‍ തന്നെ വിവാഹം ചെയ്തു വഞ്ചിച്ചുവെന്നായിരുന്നു ഖാലിദയുടെ പരാതി. ജനുവരി 16-നാണ് മറിയം കേരളത്തിലെത്തിയത്. കോടതിക്കു പുറത്തു ഒത്തുതീര്‍പ്പിനായി നിശ്ചയിച്ച തുക നൗഷാദ് നല്‍കിയതോടെ കേസുകള്‍ പിന്‍വലിക്കാന്‍ മറിയം തയാറാകുകയായിരുന്നു. 24-ന് ഗാര്‍ഹിക പീഡനക്കേസ് പിന്‍വലിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് നടത്തിപ്പിനായി മൂന്നു തവണയാണ് മറിയം ഇന്ത്യയിലെത്തിയത്. പണത്തിനു വേണ്ടിയായിരുന്നില്ല തന്റെ പോരാട്ടമെന്നു മറിയം പറഞ്ഞു. തന്റെ ജീവിതം വച്ചാണു കളിച്ചത്. സ്ത്രീകളെ അത്രപെട്ടെന്നു കബളിപ്പിക്കാന്‍ കഴിയില്ലെന്ന സന്ദേശം നല്‍കാനയിരുന്നു ശ്രമം. ഇനിയൊരു സ്ത്രീക്കും തന്റെ ഗതിയുണ്ടാകരുതെന്ന് പ്രാര്‍ഥനയോടെയാണ് മറിയത്തിന്റെ മടക്കം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :