E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:29 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ചന്ദ്രനിലെ പൂഴിമണ്ണിൽ യുജീൻ എഴുതി ആ മകളുടെ പേര്, ഒരിക്കലും മായാത്ത ടിഡിസി!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Eugene-Cernan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാൽപത്തിയഞ്ചു വർഷം മുൻപ്, ചലഞ്ചർ ലാൻഡർ ചന്ദ്രനിലെ താഴ്‌വരയിലിറങ്ങി എൻജിൻ നിർത്തിയിട്ടപ്പോഴുള്ള നിശ്ശബ്ദത. യുജീൻ സെർനൻ എന്ന അവസാനത്തെ ചാന്ദ്രയാത്രികൻ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് അതേ നിശ്ശബ്ദതയാണ്. ഒപ്പം, ഇനിയൊരാൾ കൂടി ചന്ദ്രനിൽ കാലുകുത്തുന്നതു കണ്ടിട്ടു മരിക്കണമെന്ന അദ്ദേഹത്തിന്റെ അവസാനത്തെ മോഹവും.

അപ്പോളോ 17 ദൗത്യസംഘത്തിലൊരുവനായി 1972 ഡിസംബർ 14ന് ആണു യുജീൻ സെർനൻ ചന്ദ്രനിൽ കാലുകുത്തിയത്. ആവേശം അലതല്ലുന്ന ഹൃദയവുമായി അദ്ദേഹം ചന്ദ്രനിലെ പൂഴിമണ്ണിൽ എഴുതിയത് മകളുടെ ചുരുക്ക പേര്, TDC. ചന്ദ്രനിൽ അന്തരീക്ഷവും കാറ്റും ഇല്ലാത്തതിനാൽ ഈ പേര് എന്നും അവിടെ തന്നെ കാണും.

ചന്ദ്രനിലിറങ്ങിയ ഉടനെ എന്തെങ്കിലും കുറിച്ചിടണമെന്ന് തോന്നിയപ്പോൾ മനസ്സുനിറെ മകളുടെ മുഖമായിരുന്നു, പിന്നെ ഒന്നും ആലോചിച്ചില്ല, മകളുടെ ചുരുക്ക പേരായ ടിഡിസി കുറിച്ചിട്ടു. ട്രെയ്സി എന്നായിരുന്നു ആ മകളുടെ പേര്. ഈ പേരു എഴുതാൻ വേണ്ടി ഒരു മിനിറ്റ് സമയമെടുത്തു. 'ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനമാണിന്ന്' എന്ന് ചന്ദ്രനില്‍ എത്തിയതിനു ശേഷം ഭൂമിലേക്ക് അയച്ച സന്ദേശത്തില്‍ സെര്‍നന്‍ പറഞ്ഞു. ലൂണാര്‍ മോഡ്യൂള്‍ പൈലറ്റായ ഹാരിസണ്‍ സ്മിത്തിനൊപ്പം മൂന്നു ദിവസം ചന്ദ്രനില്‍ ചെലവഴിച്ച ശേഷം 12 ദിവസത്തെ ദൗത്യം പൂര്‍ത്തീകരിച്ച് സെര്‍നന്‍ ഭൂമിയില്‍ തിരിച്ചെത്തി.

1972ലെ അപ്പോളോ 17 ദൗത്യത്തി‍ന്റെ കമാൻഡറായി ചന്ദ്രനിലേക്കു യാത്ര തിരിക്കുമ്പോൾ 38 വയസ്സായിരുന്നു സെർനനു പ്രായം. സഹയാത്രികൻ ഹാരിസൺ ഷ്മിറ്റിനൊപ്പം മൂന്നുദിവസം ചന്ദ്രനിൽ കഴിഞ്ഞു പഠനഗവേഷണങ്ങളിൽ മുഴുകി. അവസാനത്തെ ചാന്ദ്രയാത്രികനെന്ന പദവിയിലിരുന്നു മടുത്തെന്ന് ബഹിരാകാശ ഗവേഷണത്തിലെ പുതുതലമുറയോട് അദ്ദേഹം മനസ്സു തുറക്കുമായിരുന്നു.

ചന്ദ്രനിലേക്കു ദൗത്യപദ്ധതികൾക്കായി യുഎസ് ഭരണകൂടത്തിനോടും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ബഹിരാകാശ യാത്രികരെ അയയ്ക്കാനുള്ള കോൺസ്റ്റലേഷൻ പദ്ധതി നിർത്തലാക്കിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നടപടിയെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :