E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 13 2017 01:18 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

താടിവച്ചാൽ കയറ്റാത്ത ആ കോളജ്; മാലാ പാർവതി പറയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mala-pravathi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാമ്പാടി നെഹ്റു കോളജ് ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭമാണ് സംസ്ഥാനത്ത് ഉടനീളം. സ്വകാര്യപ്രൊഫഷനൽ കോളജുകളിൽ അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. നടി മാലാ പാർവതിയും വെളിപ്പെടുത്തുന്നത് അത്തരമൊരു ഞെട്ടിക്കുന്ന കാര്യമാണ്. അതും വിവാദമായ നെഹ്റുകോളജില്‍ നടന്ന സംഭവം.

മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം–

രാജേഷ് നായർ സംവിധാനം ചെയ്ത സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് പാലക്കാട് ലക്കിടിക്കടുത്തുള്ള നെഹ്റു കോളജ് ഓഫ് എൻജിനീയറിങ് -ൽ പോയത്. ബിജു മേനോനെ ഇന്റർവ്യൂ ചെയ്യുന്ന പ്രശസ്തമായ രംഗം അവിടെ വെച്ചാണ് ചിത്രീകരിച്ചത്.

ആ ഷൂട്ടിംഗിന് പോയപ്പോൾ ഡ്രസ് മാറാനുള്ള റൂം കിട്ടുന്നത് വരെ പുറത്ത് കാറിൽ കാത്തിരുന സമയത്ത് എന്റെ കണ്ണിൽ പെട്ട ഒരു രംഗമുണ്ട്'. ഒരു വിദ്യാർത്ഥി, 19 - 20 വയസ്സ് പ്രായം തോന്നിക്കും. ഗെയ്റ്റിലെ സെക്യുരിറ്റി ഗാർഡിനോട് കെഞ്ചുകയാണ് അകത്തേക്ക് കയറ്റി വിടാ. അയാൾ നിഷ്കരുണം 'ഇല്ല' എന്ന് പറയുന്നു. ഞാൻ കാര്യമറിയാൻ അവരുടെ അടുത്തേക്ക് നടന്നു. കേട്ടതിതാണ് ...." ചേട്ടാ ചേട്ടാ - പ്ലീസ് ചേട്ടാ.. ഞാൻ ഇന്നലെയും കൂടി താടി വടിച്ചതാണ്. ഇന്ന് അസൈൻമെന്റ് വച്ചില്ലെങ്കിൽ ഫൈൻ ഉണ്ട്- പ്ലീസ് ചേട്ടാ പ്ലീസ്." മുഖത്ത് താടി ഉണ്ടെങ്കിൽ കയറ്റി വിടാൻ നിവൃത്തിയില്ല എന്ന് അയാൾ . അവസാനം നിവർത്തിയില്ലാതെ കുറേ നേരം നിന്ന് ആ വിദ്യാർത്ഥി മടങ്ങി.

പിന്നീട് അദ്ധ്യാപകർ വിസിറ്റേഴ്സ് ബുക്കിൽ എഴുതാൻ പറഞ്ഞപ്പോൾ കുട്ടികളോട് ഇങ്ങനെ പെരുമാറുന്ന സ്ഥാപനത്തിലെ ബുക്കിൽ ഞാൻ എഴുതില്ല എന്ന് പറഞ്ഞു - അല്ലെങ്കിൽ മേൽ വിവരിച്ചത് എഴുതാം എന്നും പറഞ്ഞു, 'അയ്യോ, അതു വേണ്ട എന്നായി അവർ ! അദ്ധ്യാപകന്റെ മുഖത്ത് താടി ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ 'ഓരോ നിയമങ്ങൾ അല്ലേ' എന്നായിരുന്നു മറുപടി. ഷൂട്ടിംഗിന് പോയ നെഹ്റു കോളജ്, വിഷ്ണു പഠിച്ചിരുന്ന, വിവാദം നടക്കുന്ന അതേ കോളജ് ആണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പാമ്പാടി എന്നല്ല, ലക്കിടിയിൽ ആണ് ആ കോളജ് എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്.

ഒരു പാട് കുട്ടികൾ പഠിച്ചിട്ടും ഭയാനകമായ മൗനം തളം കെട്ടി നിന്ന ആ കാംപസ് എന്നെ അന്ന് വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഇന്ന് ആ അസ്വസ്ഥത ഉറക്കം കെടുത്തുന്നു... ഡിസിപ്ലിന്റെ പേരിൽ ശ്വാസം മുട്ടിക്കുന്ന പല കോളജുകളിലെയും കുഞ്ഞുങ്ങളുടെ കഴുത്തിലെ കെട്ട് എപ്പോൾ വേണമെങ്കിലും വീണ്ടും മുറുകാം. ഒരു പാട് പഠിച്ച് കുട്ടികൾ മടങ്ങി എത്തുന്നത് വെള്ള തുണിയിൽ പൊതിഞ്ഞാകാതിരിക്കട്ടെ ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :