E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:31 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആ മിന്നിത്തിളങ്ങുന്ന മുടിയുടെ രഹസ്യം പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hair1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ടിവിയിൽ ഹെയർ ഷാംപുവിന്റെയും കേശ സംരക്ഷണത്തിനുള്ള മറ്റ് ഉത്പന്നങ്ങളുടേയും പരസ്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടവരാണു നമ്മളിൽ പലരും. പരസ്യങ്ങളിൽ കാണുന്ന മോഡലുകളുടെ മുടിയിഴകൾ കണ്ടാൽ അതുപോലൊന്ന് ഉണ്ടായെങ്കിൽ എന്നു കൊതിച്ചവർ. ഉത്പന്നം വാങ്ങി എത്ര ഉപയോഗിച്ചാലും പരസ്യത്തിൽ കണ്ടതുപോലെ ആവുകയുമില്ല. പരസ്യത്തിൽ മാത്രം ഇത് എങ്ങനെ സംഭവിക്കുന്നു? അതിനു പിന്നിലെ രഹസ്യമെന്ത്? ഇതാ ഉത്തരം.

ഫ്ലൂറസെന്റ് ലൈറ്റ് ട്യൂബുകൾ, ഇൻവിസിബിൾ ഹെയർ ഫ്ലിക്കറുകൾ തുടങ്ങിയവയൊക്കെ ഉപയോഗിച്ചാണു പരസ്യ മോഡലുകളുടെ മുടി അത്യാകർഷമാക്കി ക്രമീകരിക്കുന്നത്. ബിബിസിയുടെ ഹൊറൈസൺ ഡോക്യുമെന്ററിയിലാണ് പരസ്യങ്ങളിലെ മിന്നിത്തിളങ്ങുന്ന മുടിയിഴകൾക്കു പിന്നിൽ ഒളിഞ്ഞിരുന്ന രഹസ്യങ്ങൾ മറനീക്കി പുറത്തുവന്നത്. പരസ്യങ്ങളിലെ പാറിപ്പറക്കുന്ന മുടിയിറകൾ പ്രത്യേകമായി ഒരുക്കുന്നതാണ്.

മോഡലും ഫിസിസിസറ്റുമായ ഹെലൻ സെർക്സി മോഡലാകുന്ന ഒരു പരസ്യ ചിത്രീകരണത്തിൽ ഉപയോഗിച്ചിരിക്കുന്ന തന്ത്രങ്ങൾ ബിബിസിയുടെ പരിപാടിയിൽ ടെലികാസ്റ്റ് ചെയ്തു. സ്റ്റുഡിയോയിലെ ലൈറ്റ് കൃത്യമായി പ്രതിഫലിക്കത്തക്ക വിധത്തിൽ ആദ്യം മോഡലിന്റെ മുടി സ്ട്രെയ്റ്റ് ചെയ്യും. ഹെയർ സൈറ്റൈലിസ്റ്റാണ് ഇതു ചെയ്യുന്നത്. സ്ട്രെയ്റ്റ് ചെയ്ത് വലുതാക്കുന്ന മുടി പരസ്യങ്ങളിൽ കാണുന്നതുപോലെ ചുഴറ്റിയെടുക്കാൻ പാകത്തിൽ സജ്ജീകരിക്കും. സ്റ്റുഡിയോയുടെ എല്ലാ ഭാഗങ്ങളിൽനിന്നും ലൈറ്റ് കൃത്യമായി വീഴത്തക്ക വിധം ക്രമീകരിക്കും.

മുടിയുടെ സോഫ്റ്റ്നസും ഇഴകളുടെ ഭംഗിയും കാണിക്കുന്നതിനുള്ള മറ്റൊരു തന്ത്രമാണു രസകരം. പ്രൊഡക്ഷൻ ടീമിലെ ഒരാൾ അദൃശ്യ മനുഷ്യനാകും. പച്ച നിറമുള്ള ലിക്ര ബോഡി സ്യൂട്ടിൽ ഇദ്ദേഹം കയറുകയും മോഡലിന്റെ മുടി ഒരു പച്ച വടി കൊണ്ട് മെല്ല ഉയർത്തി കൊടുക്കുകയും ചെയ്യും. എഡിറ്റിങ്ങിൽ അദൃശ്യ മനുഷ്യനും പച്ചവടയിമെല്ലാം നീക്കം ചെയ്യുന്നതോടെ കണ്ണഞ്ചിപ്പിക്കുന്ന കേശകാന്തി പ്രക്ഷകനു മുന്നിൽ തെളിയുകയായി. കേശ സംരക്ഷണത്തിലെ രഹസ്യങ്ങളെക്കുറിച്ചുള്ള എപ്പിസോഡിൽ വേറെയും രസകരമായ നിരവധി അറിവുകൾ വെളിപ്പെടുത്തുന്നുണ്ട്.

വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :