E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:33 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പ്രണയത്തിലുണ്ടാകട്ടെ, പ്രായോഗിക ബുദ്ധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

love-21
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രണയത്തിന്റെ പേരിലുള്ള ആക്രമണങ്ങളെപ്പറ്റി വായിക്കുമ്പോൾ എനിക്കോർമ വന്നത് ആര്യയെയാണ് (ശരിയായ പേരല്ല). ആ പെൺകുട്ടിയെ ആദ്യമായി കാണുമ്പോൾ എന്തോ നിസ്സാരകാര്യത്തിനു പൊട്ടിത്തെറിക്കുകയാണവൾ. ചുറ്റിലും അധ്യാപകരും വിദ്യാർഥികളും പകച്ചു നിൽക്കുന്നു. ‘പ്രത്യേകിച്ചു കാരണമൊന്നുമില്ല. ഈയിടെയായി കുട്ടി ഇങ്ങനെയാണ്’ – അധ്യാപിക പറഞ്ഞു. ഒരു ദിവസം അപ്രതീക്ഷിതമായി അവൾ കൗൺസലിങ്ങിനെത്തി.

ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന അവളുടെ കാമുകൻ നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയാണ്. ആര്യയുടെ ജീവിതത്തിന്റെ ഗതി മുഴുവൻ നിയന്ത്രിക്കുന്നത് അവനാണിപ്പോൾ. എല്ലാവരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ആര്യയ്ക്കില്ല. ക്യാംപസിൽ അവളെ നിരീക്ഷിക്കാൻ ആളുണ്ട് ! ആജ്ഞാപിക്കൽ മാത്രമാണു കാമുകന്റെ രീതി. അതൊക്കെ അതേപടി അനുസരിക്കുന്ന ആര്യ, എന്നാൽ സന്തോഷവതിയാണോ? ആണ് എന്നവൾ എന്റെ മുന്നിൽ തർക്കിച്ചു ജയിക്കാൻ നോക്കി.

സ്വന്തം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളോടു മിണ്ടാനുള്ള സ്വാതന്ത്ര്യം പോലും അവൾക്കില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ല. ആരോടും ചിരിക്കാനോ ഇടപെടാനോ അനുവാദമില്ല. സ്നേഹത്തെക്കാൾ വലുതാണു വിശ്വാസം എന്ന് ആര്യയ്ക്കു തിരിച്ചറിയാനും കഴിയുന്നില്ല. കയ്യിലിരിക്കുന്ന പാനപാത്രത്തിൽ ഉള്ളതു വിഷമാണോ അമൃതാണോ എന്നറിയാൻ കഴിയാത്ത അവസ്ഥ !

പ്രണയമെന്നാൽ അഭിമാനം പണയം വയ്ക്കലല്ല. ലൈംഗികമായ ചൂഷണത്തിനു വേണ്ടിയുള്ള താൽപര്യമാണോ, യഥാർഥ പ്രണയമാണോ എന്നൊക്കെ തിരിച്ചറിയാനുള്ള മാനസിക പക്വത ആശയവിനിമയത്തിലൂടെ ഉണ്ടാക്കിയെടുക്കുക അധ്യാപകരുടെയും മാതാപിതാക്കളുടെയും കടമയാണ്. പഠനത്തിൽ അതിബുദ്ധിയുള്ളതു കൊണ്ടു മാത്രം കൈവരിക്കാവുന്നതല്ല ഈ പ്രായോഗിക ബുദ്ധി.

ലൈംഗിക വിദ്യാഭ്യാസവും ഒപ്പം അനിവാര്യം. പ്രണയത്തിൽ കീഴ്പ്പെടുന്ന വ്യക്തികൾ സന്തുഷ്ടരായിരിക്കണം. ആത്മബന്ധത്തിൽ നിന്ന് ഉരുത്തിരിയുന്ന ശാരീരിക ബന്ധത്തിനാണു മഹത്വമെന്നു കുട്ടികൾക്കു തിരിച്ചറിവുണ്ടാക്കിയെടുക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും സാധിക്കും. തിരിച്ചറിവില്ലാതെ, ബന്ധങ്ങളിലകപ്പെട്ട് ഒടുവിൽ ഭ്രാന്തിന്റെയും മരണത്തിന്റെയും വഴികളിൽ എത്തിച്ചേരാതിരിക്കാൻ പ്രതികരണശേഷി കുട്ടികളിൽ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ വീട്ടിലും കലാലയങ്ങളിലും ഉണ്ടാകണം.

‘പ്രകടനം’ ഒഴിവാക്കി ‘പ്രായോഗികത’ ബുദ്ധിയിലും മനസ്സിലും നിറയ്ക്കാൻ കുട്ടികൾ മനസ്സുവയ്ക്കണം. അധികമായാൽ അമൃതും വിഷമാണെന്നു കുട്ടികൾ അറിയണം. നേരം പുലരുവോളം മൊബൈൽ ഫോണിൽ ചാറ്റിങ് നടത്തി ക്ലാസ് മുറികളിൽ ഉറക്കം തൂങ്ങിയിരിക്കുന്ന കുട്ടികൾ എത്രയോ ഉണ്ട്.

മൂകവും അന്ധവും ബധിരവുമായ ഹൃദയത്തോടെ, കിട്ടുന്ന ഏതു ബന്ധവും സ്വീകരിക്കുന്ന നിലപാടു മറികടന്ന്, വിവേചനബുദ്ധി ഉണ്ടാക്കിയെടുക്കാനാണു കുട്ടികൾ ശ്രദ്ധിക്കേണ്ടത്. ഏതു ബന്ധത്തിലുമെന്ന പോലെ പ്രണയത്തിലും പരസ്പര ബഹുമാനം അനിവാര്യമാണ്. പരസ്പരം മനസ്സിലാക്കിയും മതിപ്പുണ്ടാക്കിയും മുന്നോട്ടു പോകാൻ സാധിക്കുന്നില്ലെങ്കിൽ അധീരയും അബലയുമായി നിൽക്കാതെ എത്രയും വേഗം അതിൽ നിന്നു വിട്ടുനിൽക്കുക.

സ്വന്തം അസ്തിത്വത്തെ മാനിക്കാതെ, മറ്റൊരാൾക്ക് അടിമപ്പെട്ടു ജീവിതം തുലയ്ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ഇത്തരം പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ മാതാപിതാക്കളോടു തുറന്നു പറയണം. തെറ്റു പറ്റുകയെന്നതു മനുഷ്യ സഹജമാണെന്ന ബോധ്യത്തോടെ വേണം മാതാപിതാക്കൾ അതിനെ നേരിടേണ്ടത്.

പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും കുട്ടികളോടു സംസാരിക്കുന്നതിൽ ഒരു തെറ്റുമില്ല. വിവേചനബുദ്ധി ഉണ്ടാക്കിയെടുക്കേണ്ടതു മാതാപിതാക്കളുടെ കടമയാണ്. പ്രണയം പാപമെന്നല്ല പറഞ്ഞു കൊടുക്കേണ്ടത്. നല്ല ബന്ധങ്ങൾ എങ്ങനെ തിരഞ്ഞെടുക്കണമെന്നും ഏതു സാഹചര്യത്തിൽ നിൽക്കണമെന്നുമൊക്കെ മക്കളോട് ആശയവിനിമയം നടത്താൻ മാതാപിതാക്കൾക്കു കഴിയണം.

വിലക്കപ്പെട്ട കനിയോടുള്ള ആകർഷണം കുട്ടികൾക്ക് ആ പ്രായത്തിൽ ശക്തമാണ്, മനസ്സു പലപ്പോഴും വരുതിയിൽ നിൽക്കാതെ വഴികൾ തേടിപ്പോകുന്ന പ്രായം. ആൺകുട്ടിയായാലും പെൺകുട്ടിയായാലും പൊരുളും മിഥ്യയും തിരിച്ചറിയാനുള്ള കഴിവ് അവരിൽ വളർത്തിയെടുക്കുക എന്ന പരമപ്രധാനമായ ധർമം അച്ഛനമ്മമാർ മറന്നുപോകാതിരിക്കട്ടെ. കൺമുൻപിൽ വളരുന്ന കുട്ടികളുടെ വഴികളിൽ വെട്ടും തിരുത്തും വേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകരും മറന്നുപോകാതിരിക്കട്ടെ.

(തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കൊല്ലം ടികെഎം കോളജ് എന്നിവിടങ്ങളിൽ കൗൺസലിങ് സൈക്കോളജിസ്റ്റാണ് ലേഖിക)
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :