E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:03 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മറക്കാൻ പറ്റണം ഈ കാര്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

life-success-tips
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മധുരസ്വപ്നങ്ങളും ശുഭപ്രതീക്ഷകളുമായാണ് പുതുവർഷത്തെ നാം വരവേൽക്കുന്നത്. വൈരുധ്യാത്മകമായ രണ്ടു ക്രിയകളാണു വർഷാരംഭംത്തിൽ ഉയർത്തിക്കാട്ടാനുള്ളത് – മറക്കുവാനും, ഓർക്കുവാനും. എന്താണ് മറക്കാനുള്ളത്? മറവി ഒരു ബലഹീനതയായും പോരായ്മയായും ചിത്രീകരിക്കാറുണ്ട്. വാർധക്യത്തിന്റെ ലക്ഷണമായും, ബുദ്ധിശക്തി ക്ഷയിക്കുന്നതിന്റെ സൂചനയായും മറവിയെ നാം വിലയിരുത്തുന്നു. അലസതയുടെയും ഉദാസീനതയുടെയും അശ്രദ്ധയുടെയും തെളിവായും അതിനെ ചിലപ്പോൾ നാം ചൂണ്ടിക്കാട്ടും. എന്നാൽ സുക്ഷ്മവും വസ്തുനിഷ്ഠവുമായ അപഗ്രഥനത്തിൽ മറവി ഒരനുഗ്രഹമായി കരുതാവുന്നതാണ്. ദൈവം നമുക്കു നൽകിയ കഴിവുകളിൽ ഒന്നായി അതിനെ കണക്കാക്കാം. എല്ലാ കാര്യങ്ങളും നാം ഓർത്തിരിക്കുകയാണെങ്കിൽ ജീവിതം എത്ര ദുസ്സഹവും ദുരിതപൂർണവുമാകുമായിരുന്നു. നമ്മുടെ സ്വസ്ഥതയ്ക്കും ഭദ്രതയ്ക്കും പുരോഗതിക്കും പലതും നാം വിസ്മരിക്കേണ്ടത് ആവശ്യമത്രേ. അതുകൊണ്ടുതന്നെയാണു ദൈവം നമുക്ക് അതിനുള്ള കഴിവുനൽകിയത്. 

എന്തൊക്കെയാണു നാം മറക്കേണ്ട കാര്യങ്ങൾ? 1. നഷ്ടപ്പെട്ട അവസരങ്ങൾ: തിരിഞ്ഞുനോക്കുമ്പോൾ നഷ്ടപ്പെട്ട അവസരങ്ങൾ പലതുണ്ടാകും. അവയെപ്പറ്റി ഓർത്ത് അയവിറക്കിക്കൊണ്ടിരുന്നാൽ അതു നമ്മെ ആത്മപീഡയിലേക്കും നിരാശാബോധത്തിലേക്കുമായിരിക്കും നയിക്കുക. ഭൂതകാല സ്മരണയുടെ മറയിൽ നാം കർമശേഷി നശിച്ച അവസ്ഥയിലെത്തും. വർത്തമാനകാലത്തുള്ള കർത്തവ്യങ്ങളെ അഭിമുഖീകരിക്കാൻ അപ്രാപ്തരായിത്തീരും. ‘ആ വിവാഹം നടന്നെങ്കിൽ എത്ര സൗഭാഗ്യമാകുമായിരുന്നു; ആ പഠനം തുടർന്നിരുന്നെങ്കിൽ ഇന്ന് ഏതു സ്ഥാനത്തെത്തുമായിരുന്നു!’ ഇത്തരത്തിലുള്ള അനുസ്മരണകൾ, അസംതൃപ്തിയും, പിറുപിറുപ്പും നമ്മിൽ ഉയർത്തുവാൻ ഇടയാക്കും. 

ഇന്നുള്ള കർത്തവ്യങ്ങൾ ധീരതയോടും പ്രതീക്ഷയോടും നേരിടുകയാണാവശ്യം. നമുക്കു ജീവിക്കേണ്ടതും പ്രവർത്തിക്കേണ്ടതും ഇന്നാണ്. അതിനുപകരം ഗതകാല സംഭവങ്ങളിലേക്ക് ഊളിയിട്ടിറങ്ങി, വിനഷ്ടങ്ങളായ അവസരങ്ങളെക്കുറിച്ചു നെടുവീർപ്പിടുകയല്ല കരണീയം. മഹാനായ ജോർജ് വാഷിങ്ടൺ പറയുന്നു: ‘കഴിഞ്ഞ പരാജയങ്ങളിൽ നിന്ന് പ്രയോജനപ്രദങ്ങളായ പാഠങ്ങൾ ഗ്രഹിക്കുന്നതിനും, വിലപ്പെട്ട അനുഭവസമ്പത്തിൽനിന്ന് ആദായപ്പെടുന്നതിനുമല്ലെങ്കിൽ നാമൊരിക്കലും പിന്തിരിഞ്ഞുനോക്കരുത്.’ 

വാർത്തയുടെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :