E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:43 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കമിതാക്കളേ...നിങ്ങള്‍ക്കായി ഇവര്‍ പ്രേമലേഖനമെഴുതും!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sandeep-manna1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാമുകിക്കോ കാമുകനോ പ്രണയ ലേഖനം എഴുതാന്‍ വിഷമിച്ചു നില്‍ക്കുന്നവര്‍ക്ക് ഇതാ നല്ലൊരു ഓപ്ഷന്‍. നിങ്ങള്‍ക്കായി ഇവര്‍ പ്രേമലേഖനങ്ങളെഴുതും. കേള്‍ക്കുമ്പോള്‍ പഴമക്കാര്‍ മാത്രമല്ല, ന്യൂജെന്‍ പിള്ളേര്‍ പോലും ചിലപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും. പ്രേമലേഖനങ്ങള്‍ എഴുതിക്കൊടുക്കാനും ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങിയിരിക്കുകയാണ് കുറച്ച് യുവാക്കള്‍. ഇന്നൊവേഷന്‍ ഇന്നൊവേഷന്‍ എന്നെല്ലാം പറയുമ്പോള്‍ ഇമ്മാതിരി ഒരു ഇന്നൊവേഷന്‍ ഉണ്ടാകുമോയെന്നാണ് ഈ സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോഴുണ്ടായ മറുപടി. വല്ലവരുടെയും ഗേള്‍ ഫ്രണ്ട്‌സിന് അസ്സല്‍ പ്രേമലേഖനങ്ങള്‍ എഴുതിക്കൊടുത്ത് കാശുണ്ടാക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ്, പേര് ലെറ്റർ മെയ്ല്‍. അക്ഷരങ്ങളിലെ പ്രണയത്തെ തിരിച്ചുകൊണ്ടുവരികയാണ് ഇവരുടെ പ്രണയസംരംഭത്തിന്റെ ഉദ്ദേശ്യം.

2016 മെയ് മാസത്തിലാണ് ന്യൂഡെല്‍ഹിയിലെ ഒരു കോഫി ഷോപ്പില്‍ വെച്ച് ലെറ്റർ മെയ്ലിന്റെ ആശയം നാല് സുഹൃത്തുക്കളുടെ ചര്‍ച്ചാ വിഷയമാകുന്നത്. ടെക്‌നോളജിയുടെ കടന്നുകയറ്റത്തില്‍ സോഷ്യല്‍ മീഡിയയെ യുവാക്കള്‍ പുല്‍കിയപ്പോള്‍ ആശയവിനിമയത്തിന് കത്തുകളെ ആശ്രയിക്കുന്ന ശീലം ഇല്ലാതായി. ഈ തിരിച്ചറിവില്‍ നിന്നുള്ള ഒരു പരീക്ഷണമായിരുന്നു ലെറ്റർ മെയ്ല്‍ എന്ന് അണിയറക്കാര്‍ മനോരമ ഓണ്‍ലൈനോട് പറയുന്നു. സോഫ്റ്റ് വെയര്‍ എന്‍ജീനീയറായ സുമിത് ജയ്ന്‍, ടെക്‌നോളജി വിദഗ്ധൻ സുമന്‍യു വെര്‍മ, അഭിഭാഷകനായ ലലിത് നരോലിയ, സംരംഭകനായ സന്ദീപ് മന്ന എന്നീ നാല്‍വര്‍സംഘമാണ് കത്തെഴുതല്‍ സേവനം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് എന്ന സാഹസം പ്രാവര്‍ത്തികമാക്കിയത്.

ലെറ്റർലവ്

പലപ്പോഴും നൂതനാത്മക ആശയങ്ങള്‍ നിനച്ചിരിക്കാതെയാകും കടന്നുവരുക. ഇതും അതുപോലെ തന്നെ. ഞങ്ങള്‍ നാലുപേരും കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു തൊട്ടടുത്ത സീറ്റുകളില്‍ ഇരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ അവളുടെ പ്രണയത്തെക്കുറിച്ച് പറയുന്നതുകേട്ടത്. വാട്സാപ്പിലൂടെയായിരുന്നു അവളെ ബോയ്ഫ്രണ്ട് പ്രൊപ്പോസ് ചെയ്തത്. അവര്‍ക്ക് ഇരുവര്‍ക്കും വര്‍ഷങ്ങളോളം പരിചയമുണ്ട്. നന്നായി അറിയാം. അവള്‍ക്കും അവനെ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ അവന്‍ തന്നോട് പ്രണയം പറയേണ്ടത്, കുറച്ച് സ്‌പെഷല്‍ ആയി വേണമെന്ന് അവള്‍ കരുതി.

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :