E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 26 2017 01:10 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സുന്ദരിമാരേ.. നിങ്ങളുടെ സ്‌റ്റൈൽ കൂട്ടുന്ന തുകൽ ബാഗ് ഉണ്ടാക്കുന്നത് ഇങ്ങനെയാണ്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bag
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അണിയുന്ന വസ്ത്രത്തിന് അനുയോജ്യമായ ബാഗും പഴ്സും ബെൽറ്റുമൊക്കെ സംഘടിപ്പിക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. എന്തു വില കൊടുത്തും ലെതർ ബാഗും ബെൽറ്റും ഷൂവുമൊക്കെ വാങ്ങാൻ നമുക്ക് ഉത്സാഹമാണ്. എന്നാൽ ഇവ എങ്ങനെയാണ് നിർമിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ സ്‌റ്റൈൽ കൂട്ടാൻ ഇരയാകുന്ന പാവം മൃഗങ്ങളുടെ അവസ്ഥ എന്താണെന്ന് കണ്ടിട്ടുണ്ടോ? എങ്കിൽ ഈ റിപ്പോർട്ട് ഒന്നു വായിച്ചു നോക്കാം.

മുതലയെയും പാമ്പിനെയും കൊന്ന് തോലെടുത്താണ് ഇവ നിർമിക്കുന്നതെന്ന് നമുക്ക് അറിയാം. എന്നാൽ എത്ര ക്രൂരമായാണ് ഇവറ്റകളോടു പെരുമാറുന്നതെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? മുതലയേയും ചീങ്കണ്ണിയേയും ക്രൂരമായി കശാപ്പ് ചെയ്ത് തോലുരിച്ചെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മൃഗസംരക്ഷണ സംഘടനയായ പെറ്റയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

തുകലെടുക്കാൻ വേണ്ടി മാത്രം ഇത്തരം ജീവികളെ വളർത്തുന്ന ഫാമുകളില്‍ മുതലകളും ചീങ്കണ്ണികളും അതിക്രൂരമായി കൊല ചെയ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പെറ്റ പുറത്തു വിട്ടിരിക്കുന്നത്. തുകല്‍ നിര്‍മ്മാണത്തിന് വേണ്ടിയാണ് മുതലകളെ ഫാമുകളിലെ കുളത്തില്‍ വളര്‍ത്തുന്നത്. അവയക്ക് നീന്തിത്തുടിക്കാൻ പോയിട്ട് അനങ്ങാൻ പോലും കഴിയാത്ത വലിപ്പമേയുള്ള കുളങ്ങൾക്ക്.

തുടര്‍ന്ന് മുതലകള്‍ പ്രസവിച്ചതിന് ശേഷം ഇളംപ്രായമുള്ള മുതലകളെ ഫാക്ടറിയിലേക്ക് കൊണ്ടു പോകും. വൈദ്യുത ഷോക്ക് ഏല്‍പിച്ച ശേഷമാണ് ഇവയുടെ ചര്‍മ്മം തുകല്‍ നിര്‍മ്മാണത്തിനായി ഉരിഞ്ഞെടുക്കുക. ഷോക്ക് ഏല്‍പിച്ച മുതലയുടെ കഴുത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിച്ച് തുറക്കും. തുടര്‍ന്ന് കഴുത്തിലെ മുറിവ് വഴി നേര്‍ത്ത് ഇരുമ്പ് കമ്പി കടത്തിയാണ് ഇവയെ കശാപ്പ് ചെയ്യുന്നത്.

മുതലകളെ കൊല്ലാതെ തന്നെയാണ് ഇത്തരത്തില്‍ തോല്‍ ഉരിഞ്ഞെടുക്കുന്നതെന്ന് പെറ്റ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തം. മുതലകളെ അറുത്തതിന് ശേഷവും അവയ്ക്ക് അനക്കമുള്ളതായി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തില്‍ മുതലകളെ കശാപ്പ് ചെയ്യുമ്പോള്‍ ഏകദേശം ആറ് മണിക്കൂറോളം കഴിഞ്ഞ് മാത്രമാണ് ഇവയ്ക്ക് ജീവന്‍ നഷ്ടമാവുക. ത്വക് കൊണ്ടു ശ്വസിക്കുന്നതിനാൽ വളരെ കുറഞ്ഞ തോതില്‍ മാത്രം ഓക്‌സിജന്‍ ലഭിച്ചാലും ഏറെ നേരത്തേക്ക് ജീവന്‍ പിടിച്ചുനിര്‍ത്താന്‍ മുതലകള്‍ക്ക് കഴിയുന്നതിനാലാണ് മരണം വൈകുന്നത്. അതാകട്ടെ അവയ്ക്കു ശാപവുമാകുന്നു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :