E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:02 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഗസറ്റഡ് ഓഫിസർ (ആജീവനാന്തം)!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

major-mg-varghese അറ്റസ്റ്റേഷൻ നടത്തിക്കൊടുക്കുന്ന പ്രഫ. മേജർ എം.ജി.വർഗീസ്
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓഫിസുകളില്ലാത്ത ഒരു ഞായറാഴ്ച പാതിരാനേരം മണിമലയാറ്റിലെ കൊരട്ടി പാലത്തിനടുത്തുള്ള വീട്ടിലേക്ക് യുവാവ് അതിവേഗം നടന്നെത്തി 71 വയസ്സുള്ള വീട്ടുകാരനോടു പറഞ്ഞു – സാർ ഒന്ന് അറ്റസ്റ്റ് ചെയ്യണം. നാളെ രാവിലെ തിരുവനന്തപുരത്ത് എത്താനുള്ളതാണ്. രേഖകൾ എല്ലാം പരിശോധിച്ച് ഉറപ്പിച്ചശേഷം വീട്ടുകാരൻ ഒപ്പിട്ടുകൊടുത്തു! കേട്ടാൽ തോന്നും എന്തൊരു അയുക്തിയെന്ന്. ഒന്നാമതു വീട്ടുകാരൻ റിട്ടയർ ചെയ്തിട്ട് ഒരു വ്യാഴവട്ടമായി. പിന്നെ, രാത്രി വീട്ടിലിരുന്ന് അറ്റസ്റ്റേഷൻ. ഏയ്, ഇതു ശരിയാവില്ലെന്നു ചിന്തിക്കാൻ വരട്ടെ. അതാണ് മേജർ എം.ജി. വർഗീസ്. തീർന്നില്ല, പ്രഫ. വർഗീസ്! എരുമേലിയിൽനിന്നു രണ്ടു കിലോമീറ്റർ മാറിയാണ് ആജീവനാന്ത ഗസറ്റഡ് ഓഫിസറായ മങ്ങാട്ടേത്ത് എം.ജി. വർഗീസിന്റെ വീട്. 

അധ്യാപക ജീവിതത്തിനുശേഷവും ആജീവനാന്ത ഗസറ്റഡ് ഓഫിസറാവുക എന്ന അപൂർവ ഭാഗ്യമുള്ള രണ്ടോ മൂന്നോ പേരിലൊരാൾ ഈ എരുമേലിക്കാരനാണ്. റാന്നി സെന്റ് തോമസ് കോളജിൽ രസതന്ത്രം വിഭാഗം പ്രഫസർ ആയിരിക്കെ എൻസിസി പരിശീലകനായിരുന്നു വർഗീസ്. ഒടുക്കം എൻസിസിയിലെ ഏറ്റവും ഉയർന്ന റാങ്ക് ആയ മേജർ‍ പദവി അദ്ദേഹത്തിനു ലഭിച്ചു. എന്നാൽ, ജോലിയിൽനിന്നു വിരമിക്കുന്നതോടെ പദവി ഇല്ലാതാവുന്നതു പ്രഫ. വർഗീസിന്റെ കാര്യത്തിൽ സംഭവിച്ചില്ല. റിട്ടയർ ചെയ്തതിന്റെ പിറ്റേവർഷം സേവനകാലത്തെ മികച്ച പ്രവർത്തനം പരിഗണിച്ച് അദ്ദേഹത്തിനു രാഷ്ട്രപതിയുടെ ഓണററി റാങ്ക് ലഭിച്ചു. ആ ബഹുമതിയോടെയാണ് അദ്ദേഹം മേജർ പദവിയിൽ ആജീവനാന്ത ഗസറ്റഡ് ഓഫിസറായി തുടരുന്നത്.

അതുകൊണ്ടെന്താ, നാട്ടുകാർക്കും ഉദ്യോഗാർഥികൾക്കുമൊക്കെ സർക്കാർ ഓഫിസിന്റെ വരാന്തയിൽ വാതിലിൽ പാതി മുഖം കാട്ടി ഒപ്പിനു വേണ്ടി കാത്തു നിൽക്കേണ്ട. ‘എൽസമ്മ എന്ന ആൺകുട്ടി’ സിനിമയിൽ ജഗതി കൈകാര്യം ചെയ്യുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ‘ഒപ്പിനു കുപ്പി’ എന്ന മട്ടിലുള്ള ഡയലോഗും കേൾക്കേണ്ട. അവധി ദിനങ്ങൾക്കു തലേന്ന് അഭിമുഖക്കത്ത് കിട്ടുന്നതോടെ അറ്റസ്റ്റേഷനെക്കുറിച്ചോർത്ത് വേവലാതിപ്പെട്ട എത്രയോ ഉദ്യോഗാർഥികളും വിദ്യാർഥികളും പ്രഫ. വർഗീസിന്റെ വീട്ടിലെത്തി ആശ്വാസത്തോടെ മടങ്ങിയിരിക്കുന്നു.

ആർക്കും ആ വീട്ടിൽ ഏതുസമയവും കയറിച്ചെല്ലാം.പർവതാരോഹണം, പാരാ സെയിലിങ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രഫ. വർഗീസിന് എൻ‍‍‍‍‍സിസി ഡയറക്ടർ ജനറലിന്റെയും മുഖ്യമന്ത്രിയുടെയുമൊക്കെ പ്രശസ്തിപത്രവും കിട്ടിയിട്ടുണ്ട്. മകൻ ജോർജ് വർഗീസ് യുഎസിൽ കംപ്യൂട്ടർ വിദ്യാർഥിയാണ്. ഭാര്യ റിട്ട. പ്രഫ. ലീലാമ്മയ്ക്കൊപ്പം മണിമലയാറിന്റെ തീരത്തെ സ്വന്തം കൃഷിത്തോട്ടത്തിലൂടെ ക്യാംപസ് കഥകൾ പറഞ്ഞ്, പിന്നെ ആവശ്യക്കാർക്ക് അറ്റസ്റ്റേഷന് ഒപ്പിട്ടുകൊടുത്ത് ആജീവനാന്തം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :