E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:42 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

രഹസ്യങ്ങൾ പറയുന്നവരെ വിശ്വസിക്കരുത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

secret
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അശ്രദ്ധമായി രഹസ്യങ്ങൾ പങ്കു വയ്ക്കുന്നവർക്കുള്ള മുന്നറിയിപ്പ് -- ചുവരുകൾക്കും കാതുണ്ട്. ബന്ധപ്പെട്ട മനോഹരമായ കവിതാശകലം കേൾക്കുക: “Walls have ears, doors have eyes Trees have voices, beasts tell lies, Beware the rain, beware the snow, Beware the man you think you know.’’ (ഭിത്തിക്കു കാതുണ്ട്, കതകിന്നു കണ്ണുണ്ട്. മരം മന്ത്രിക്കും, മൃഗം പൊയ് ചൊല്ലും. മഴയെ സൂക്ഷിക്കൂ, മഞ്ഞിനെ സൂക്ഷിക്കൂ, തെരിഞ്ഞെന്നു നിനപ്പോനെ സൂക്ഷിക്കൂ.)

വെയിൽസുകാരി കാതറൈൻ ഫിഷറുടെ ഈ വരികളിൽ സുഹൃത്തുക്കളോടും എല്ലാം പറയണ്ട, അവർ തിരിഞ്ഞാൽ കുഴപ്പമാകും, സൂക്ഷിക്കണം എന്ന മുന്നറിയിപ്പുമുണ്ട്.

രഹസ്യം അറിഞ്ഞാൽ അതു പങ്കു വയ്ക്കാൻ മിക്കവർക്കും താൽപര്യമാണ്. മോശമായ കാര്യമാണ് രഹസ്യത്തിലെങ്കിൽ പറഞ്ഞുപരത്താനുള്ള താൽപര്യം ശക്തമായിരിക്കും. പകപോക്കലിനു വേണ്ടി കെട്ടിച്ചമച്ച കഥ രഹസ്യത്തിൽ പൊതിഞ്ഞ പഞ്ചസാരഗുളികയായി നമ്മിലെത്താം. അവ പങ്കിടാതിരിക്കാൻ നാം വിവേകം കാട്ടണം.

ചുവരുകൾക്കും കാതുണ്ട് എന്ന മൊഴിക്ക് സൈറാക്യൂസിലെ ഏകാധിപതിയായിരുന്ന ദിയോനിസ്സിയോസുമായി (ബിസി 430 – 367) ബന്ധപ്പെട്ട കഥയുണ്ട്. കൊട്ടാരത്തിലെ സർവരഹസ്യനീക്കങ്ങളും അപ്പപ്പോൾ ചോർത്തിയെടുത്തു കേൾക്കാൻ അദ്ദേഹം കാതിന്റെ ആകൃതിയിൽ ഗുഹയുണ്ടാക്കി. ഇതിനെ കൊട്ടാരത്തിലെ എല്ലാ മുറികളുമായി ബന്ധിപ്പിച്ചു. പിന്നീടു പല രാജാക്കന്മാരും ഈ രീതി അനുകരിച്ചിട്ടുണ്ട്.

‘വോൾസ് ഹാവ് ഇയേഴ്സ്’ എന്ന മൊഴി രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടണിൽ പ്രചരിപ്പിച്ചിരുന്നു. ജർമ്മൻ ചാരന്മാർ പതിയിരിക്കുന്നുണ്ടാവുമോ എന്ന ഉൽക്കണ്ഠ. അമേരിക്കയും സോവിയറ്റ് യൂണിയനും ശീതയുദ്ധത്തിലേർപ്പെട്ടിരുന്ന കാലത്ത് ‘ചുവരുകൾക്കും കാതുണ്ട്’ എന്ന ചൊല്ല് അക്ഷരാർത്ഥത്തിൽ ശരിയായി. മോസ്കോയിൽ മനോഹരമായ എംബസി കെട്ടിടം പണിഞ്ഞ്, റഷ്യ അമേരിക്ക‌യ്ക്കു നൽകി. വല്ല ചതിപ്പണിയും റഷ്യ പറ്റിക്കുമോയെന്നു സംശയിച്ച അമേരിക്ക, അവരുടെ എൻജിനീയർമാരെ പണിസമയത്ത് മേൽനോട്ടത്തിനു നിയോഗിച്ചു. 

പക്ഷേ കെജിബി എന്ന റഷ്യൻ രഹസ്യാന്വേഷണവിഭാഗം വലിപ്പംകുറഞ്ഞ അതിശക്തമായ മൈക്രോഫോണും ട്രാൻസ്മിറ്ററും ഭിത്തികെട്ടാനുള്ള കോൺക്രീറ്റിൽ സ്ഥാപിച്ചിരുന്നു. അമേരിക്കയുടെ ദേശീയചിഹ്നം കൊത്തിയുണ്ടാക്കി സമ്മാനമായി അംബാസഡർക്ക് റഷ്യൻ കുട്ടികളെക്കൊണ്ടു 1945–ൽ കൊടുപ്പിച്ച സംഭവവുമുണ്ട്. അദ്ദേഹം അതു വീട്ടിലെ ഭിത്തിയിൽ തൂക്കിയിരുന്നു. നേരിയ ശബ്ദം പോലും പിടിച്ചെടുക്കുന്ന ‘ബഗ്’ ഇതിൽ ഒളിച്ചുവച്ചിരുന്നത് ഏഴു വർഷത്തിനു ശേഷമാണ് കണ്ടെത്തിയത്. മറ്റൊരിടത്തെ അംബാസഡർ, ബഗ് ഇരുന്നത് കണ്ടുപിടിച്ചു. രാത്രി കിടക്കുന്നതിനു മുൻപ് ‘‘ഇതോടെ ഇന്നത്തെ പ്രക്ഷേപണം കഴിഞ്ഞു. ഗുഡ് നൈറ്റ്’’ എന്നു പറഞ്ഞ് ബഗ് വച്ചവരെ പരിഹസിച്ച നർമ്മകഥയുമുണ്ട്.

മറ്റുള്ളവരുടെ രഹസ്യങ്ങൾ നിങ്ങളോടു പറയുന്നവരെ വിശ്വസിക്കാത്തതാണു നല്ലത്. നിങ്ങളുടെ രഹസ്യങ്ങൾ ചോർന്നുകിട്ടിയാൽ അവയെ അന്യരുമായി അവർ പങ്കു വച്ചേക്കാം. ഏതു ജീവിതത്തിന്റെയും ഭാഗമായി രഹസ്യങ്ങളുണ്ടാവാം. അവയിലെ വിസ്മയമല്ലേ ആത്മാവിനെ പുണർന്ന് ജീവിതത്തിന് മനോഹാരിത പകരുന്നത് എന്നു സംശയിക്കുന്നവരുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :