E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:31 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജയസൂര്യയെത്തി; താരപ്പകിട്ടിൽ ആതിരയുടെ ഗൃഹപ്രവേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jayasurya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആതിരയ്ക്കു വീടെന്ന സ്വപ്നം സഫലമായപ്പോൾ ഗൃഹപ്രവേശനദിനത്തിലെ ആഹ്ലാദ നിമിഷങ്ങൾ പങ്കിടാൻ ചലച്ചിത്രതാരം ജയസൂര്യയുമെത്തി. സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ കോതമംഗലം മാർ ബേസിൽ സ്‌കൂളിനു വേണ്ടി സ്വർണമണിഞ്ഞ കാഞ്ഞങ്ങാട് തോയമ്മൽ ലക്ഷംവീട് കോളനിയിലെ സി.ആതിരയുടെ വീടിന്റെ പാലുകാച്ചലിന് ഇതോടെ ‘താരപ്പകിട്ട്’.കാഞ്ഞങ്ങാട് നഗരസഭ അനുവദിച്ച രണ്ടു ലക്ഷം രൂപ കൊണ്ടു രണ്ടു മുറി വീടു കോൺക്രീറ്റു ചെയ്തെങ്കിലും സാമ്പത്തിക പരാധീനത മൂലം ബാക്കി പണികൾ പൂർത്തിയാക്കാൻ കഴിയാതെ പാതിവഴിയിലായിരുന്നു കാഞ്ഞങ്ങാട് തോയമ്മൽ ലക്ഷംവീടു കോളനിയിലെ കൂലിപ്പണിക്കാരായ സി.ചന്ദ്രൻ– പുഷ്‌പ ദമ്പതികൾ. പ്ലാസ്റ്റിക് കൂരയിൽ കഴിയുന്ന ആതിരയുടെ കുടുംബത്തിന്റെ ദുരിതമറിഞ്ഞ സത്യസായി ഓർഫനേജ് ട്രസ്റ്റാണു വീടിന്റെ തുടർപണികൾ തീർത്തത്.

ആതിരയുടെ വീട്ടിലെത്തിയ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദ്കുമാർ, സംസ്ഥാന കോഓർഡിനേറ്റർ കെ.മധുസൂദനൻ, രമേശൻ മാവുങ്കാൽ എന്നിവർ വീടിന്റെ വയറിങ്, തേപ്പ്, ശുചിമുറി നിർമാണം ഉൾപ്പെടെ പൂർത്തീകരിച്ചു ജനുവരിയിൽ തന്നെ ഗൃഹപ്രവേശം നടത്താമെന്ന തീരുമാനവുമായാണു മടങ്ങിയത്. ആ തീരുമാനമാണ് ഇന്നലെ യാഥാർഥ്യമായത്.ഇരിയയിലെ സായിപ്രസാദം ഭവനപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയ ട്രസ്റ്റിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ ജയസൂര്യ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുമെന്ന് കെ.എൻ.ആനന്ദ്കുമാർ ആതിരയെ അറിയിച്ചിരുന്നു. ജയസൂര്യ എത്തുന്നുവെന്നറിഞ്ഞതോടെ ഗൃഹപ്രവേശന ചടങ്ങിനു ‘ഗ്ലാമർ’ പരിവേഷമായി. ജയസൂര്യയെ നേരിൽ കാണാൻ നാട്ടുകാരൊത്തുകൂടി.

ആതിരയ്ക്കും കുടുംബത്തിനും കുട്ടിക്കൂട്ടുകാർക്കുമൊപ്പം ഫോട്ടൊയെടുത്താണു ജയസൂര്യ മടങ്ങിയത്.മാർ ബേസിലിലെ പ്ലസ് ടു പഠനത്തിനു ശേഷം ആതിര ഇപ്പോൾ കാഞ്ഞങ്ങാട് നെഹ്റു കോളജിൽ ബിരുദ വിദ്യാർഥിനിയാണ്. 2008–ൽ കാഞ്ഞങ്ങാട് ബല്ല ഈസ്‌റ്റ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഡിസ്‌കസ് ത്രോയിൽ വെള്ളി നേടുന്നതോടെയാണ് ആതിരയെ കേരളം ശ്രദ്ധിച്ചത്.പിന്നീടു കോതമംഗലം സ്‌കൂളിൽ പ്രവേശനം കിട്ടി നേട്ടങ്ങളുടെ നെറുകയിലെത്തിയെങ്കിലും വീട് സ്വപ്‌നമായി തുടരുകയായിരുന്നു.

ആതിരയുടെ കുടുംബത്തിന് ആകെയുണ്ടായിരുന്നത് ഒരു സെന്റ് ഭൂമി മാത്രം. ടാർപോളിനും ഓലയും കൊണ്ടു മറച്ച കൂരയിൽ വളർന്ന ആതിരയുടെ നേട്ടങ്ങളുടെ കഥ 2008–ൽ മനോരമ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതേത്തുടർന്ന് 1.5 സെന്റ് പുറമ്പോക്കു ഭൂമിക്കു കൂടി പട്ടയം നൽകി.അന്നത്തെ ഹൊസ്‌ദുർഗ് എംഎൽഎ പള്ളിപ്രം ബാലൻ ഇടപെട്ട് വീടു വയ്‌ക്കാൻ അഞ്ചു സെന്റ് സ്‌ഥലം ലഭ്യമാക്കിയെങ്കിലും ഈ സ്ഥലം വീടുനിർമാണത്തിനു യോജിച്ചതായിരുന്നില്ല. തുടർന്നാണ് ഇപ്പോഴുള്ള കൂരയോടു ചേർന്നു വീടു നിർമിക്കാൻ നഗരസഭ രണ്ടു ലക്ഷം രൂപ അനുവദിച്ചത്. കാഞ്ഞങ്ങാട് മിഡ് ടൗൺ റോട്ടറി ക്ലബ്ബും, സന്നദ്ധ പ്രവർത്തകരും സഹായവുമായെത്തി.ജയസൂര്യയ്ക്കൊപ്പം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, കെ.മധുസൂദനൻ, ആർക്കിടെക്ട് കെ.ദാമോദരൻ, പൊതുപ്രവർത്തകരായ എം.കുഞ്ഞിക്കൃഷ്ണൻ, രാജൻ ബാലൂർ എന്നിവരുമുണ്ടായിരുന്നു.

കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :