E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 28 2017 10:53 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആ പനിനീർപ്പൂക്കൾക്കായി ഇനിയവൾ വരില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

karthik-article
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

2017 ഫെബ്രുവരി 14 നു ലോകം മുഴുവൻ പ്രണയദിനം ആഘോഷിക്കുമ്പോൾ ചെന്നൈ നഗരത്തിലെ അണ്ണാ നഗറിലെ വീട്ടിൽ കാർത്തിക് നിറം കെട്ടുപോയ ഒരു പിടി സ്വപ്നങ്ങളുടെ ചിന്തയിലായിരിക്കും. കാരണം തന്റെ എല്ലാമെല്ലാമായ ഭാര്യ ഉമ മഹേശ്വരി ഇല്ലാത്ത കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആദ്യത്തെ പ്രണയദിനമാണിത്. കാർത്തിക്കിനെയും ഭാര്യ ഉമയെയും അത്രപെട്ടെന്ന് നമ്മളാരും മറക്കില്ല. കഴിഞ്ഞ മാസം ഭർത്താവുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽ പെട്ടു മരിച്ച യുവതിയുടെയും അവരുടെ 5 മാസം പ്രായമുണ്ടായിരുന്ന ഗർഭസ്ഥ ശിശുവിന്റെയും കഥ ആരാണ് മറക്കുക. ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനേയും നഷ്ടപ്പെട്ട വിഷമത്തിൽ ബൈക്ക് യാത്രികർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തന്റെ അനുഭവത്തെ മുൻനിർത്തി കാർത്തിക് എഴുതിയ കുറിപ്പ് ഹൃദയം കൊണ്ടാണ് ലോകം ഏറ്റുവാങ്ങിയത് . ‌

കാർത്തിക്കിനെ സംബന്ധിച്ചിടത്തോളം ഉമ ഇനിയില്ല എന്ന തിരിച്ചറിവ് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലും ഉമാ മഹേശ്വരി എന്ന ഉമയെക്കുറിച്ചുള്ള ജീവിക്കുന്ന ഓർമ്മകൾ ഈ യുവാവിന് പ്രചോദനമാകുകയാണ്. അതുകൊണ്ടു തന്നെയാണ്, ഈ വാലന്റൈൻ ദിനം കാർത്തിക്കിനെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാകുന്നതും. പ്രണയദിനം എത്തുന്നതിന് കുറച്ചു നാളുകൾക്കിപ്പുറം പ്രണയം മുറിഞ്ഞതിന്റെ വേദന മനോരമ ഓണ്‍ലൈനിനോടു പങ്കു വയ്ക്കുകയാണ് കാർത്തിക്.

അവൾ , എന്റെ ഉമ ഉണ്ടായിരുന്നെങ്കിൽ ഇതു ഞങ്ങളുടെ പത്താമത്തെ പ്രണയദിനമാകുമായിരുന്നു. പ്രണയത്തിന്റെ ഒരു ദശാബ്ദക്കാലം. പത്താം വര്‍ഷം ആയതുകൊണ്ടു തന്നെ ആഘോഷങ്ങൾ ഗംഭീരമാകണം എന്നു ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. നീണ്ട 9 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഞങ്ങൾ വിവാഹിതരാകുന്നത്. കോളജിൽ എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു ഉമ. ആദ്യം ഞങ്ങൾ തമ്മിൽ കേവലം സൗഹൃദം മാത്രമായിരുന്നു. പിന്നീടത് പ്രണയത്തിനു വഴിമാറി. 9 വർഷങ്ങൾക്കു മുൻപുള്ള ഒരു ആഗസ്റ്റ് മാസത്തിൽ ഞാൻ തന്നെയാണ് എന്റെ പ്രണയം അവളോട് ആദ്യമായി തുറന്നു പറഞ്ഞത്, അവൾക്കും സമ്മതമായിരുന്നു.

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :