E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 03:41 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒന്നും നോക്കിയില്ല, കലക്ടർ എടുത്തുചാടി കടലിലേക്ക്...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

collector-kannur
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആർത്തിരമ്പുന്ന തിരമാലകളെ വകഞ്ഞുമാറ്റി കലക്ടർ നീന്തിയെത്തിയപ്പോൾ പയ്യാമ്പലം കടപ്പുറത്തു തിങ്ങിക്കൂടിയ ജനം ആർപ്പുവിളിച്ചു. തിരമാലകൾക്കൊപ്പം ഉയർന്നുപൊങ്ങിയും താണും കടലിലൂടെ ഒരു കിലോമീറ്ററോളം നീന്തി കലക്ടർ മിർ മുഹമ്മദലി കരയിലെത്തിയപ്പോൾ ജനപ്രതിനിധികൾ പൂച്ചെണ്ടു നൽകി സ്വീകരിച്ചു; ജനം ആഹ്ലാദത്തോടെ തോളിലേറ്റി. പയ്യാമ്പലത്തെ ലൈഫ്ഗാർഡ് പി.ചാൾസന്റെ നേതൃത്വത്തിലുള്ള ചാൾസൺ സ്വിമ്മിങ് അക്കാദമിയുടെ നീന്തൽ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനത്തിനാണു കലക്ടർ കടലിലിറങ്ങിയത്. 

അര കിലോമീറ്റർ നീന്തി പരിപാടി ഉദ്ഘാടനം ചെയ്യാനാണു തീരുമാനിച്ചതെങ്കിലും കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ ആത്മവിശ്വാസം വർധിച്ച കലക്ടർ പ്രഖ്യാപിച്ചു; ഒരു കിലോമീറ്റർ നീന്തും.അവധിദിവസത്തെ സായാഹ്നം ചെലവഴിക്കാൻ പയ്യാമ്പലത്തെത്തിയ ജനക്കൂട്ടം കയ്യടികളോടെ കാവൽ നിന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മേയർ ഇ.പി.ലത, ഡപ്യൂട്ടി മേയർ പി.കെ.രാഗേഷ് എന്നിവർ ചേർന്നാണു നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തത്.

കലക്ടർക്കൊപ്പം എട്ടുപേർ അടങ്ങുന്ന സംഘം കോസ്റ്റ് ഗാർഡിന്റെ സ്പീഡ് ബോട്ടിൽ തീരത്തു നിന്ന് ഉൾക്കടലിലേക്കു നീങ്ങി. ഒരു കിലോമീറ്റർ അകലെ വച്ചു ബോട്ടിൽ നിന്നു കടലിലേക്കു ചാടി തിരികെ കരയിലേക്ക് സാഹസികമായി നീന്തി.29 മിനിറ്റു കൊണ്ട് കലക്ടറും സംഘവും നീന്തി കരയിലെത്തി. തിരികെയെത്തിയ സംഘത്തെ പി.കെ.ശ്രീമതിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.സുന്ദരമായ ഒട്ടേറെ ബീച്ചുകളും ജലാശയങ്ങളുമുള്ള കണ്ണൂരിൽ എല്ലാവരും നീന്തൽ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നു കലക്ടർ പറഞ്ഞു. സുരക്ഷയ്ക്കൊപ്പം ആരോഗ്യവും നൽകുന്നതാണു നീന്തലെന്നു കലക്ടർ പറഞ്ഞു.

ഈ വർഷം ജില്ലയിൽ 2000 പേരെ നീന്തൽ പഠിപ്പിക്കുകയാണ് ചാൾസൺ സ്വിമ്മിങ് അക്കാദമിയുടെ ലക്ഷ്യം.ട്രസ്റ്റ് ചെയർമാൻ പി.ചാൾസൺ, സുഗിഷ ജിതേന്ദ്രനാഥ്, വിജയ് ബിജു, ബിജേഷ് ജോസഫ്, അയർലൻഡ് സ്വദേശി എഡ് മഗ്രാത്ത്, വില്യംസ് ചാൾസൺ, ഇ.ശ്രീജിത്ത്, വിജയൻ കതിരൂർ, പ്രദീപൻ കുന്നത്ത് എന്നിവരടങ്ങുന്ന സംഘമാണു കലക്ടർക്കൊപ്പം കടലിൽ നീന്തിയത്. ഏഴിമല മ്യൂസിക്കൽ വാദ്യസംഘത്തിന്റെ ബാൻഡ്മേളം പരിപാടിക്കു മേളക്കൊഴുപ്പേകി.

വിശദമായ വായനയ്ക്ക് മനോരമ ഓൺലൈൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :