E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:44 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഈ കാലുകൾക്ക് ഇനിയും ചലിക്കണം, പ്രതീക്ഷയോടെ ജിത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jagatha
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രതീക്ഷകളാണല്ലോ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. കടുത്ത വേദനയ്ക്കും ശസ്ത്രക്രിയകൾക്കും ചികിൽസാച്ചെലവ് എന്ന വലിയ വെല്ലുവിളിക്കുമിടയിൽ ജിതയുടെ മനസ്സിനു കരുത്തേകുന്നത് ആ പ്രതീക്ഷയാണ്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു സുഷുമ്നാ നാഡിക്കുണ്ടായ തകരാറിൽ കാലുകൾക്കു ചലന ശേഷി നഷ്ടപ്പെട്ടു കിടക്കുമ്പോഴും ജിതയ്ക്കുറപ്പുണ്ട് വീണ്ടും എഴുന്നേൽക്കുമെന്നും പണ്ടത്തെപ്പോലെ ഉഷാറായി നടക്കുമെന്നും. അതിന് എറെ നാളത്തെ ചികിൽസയും ഒരുപാടു പണവും വേണ്ടിവരുമെന്നും ജിതയ്ക്കറിയാം. മനോബലം മാത്രമേയുള്ളൂ ഈ ഇരുപത്തിയെട്ടുകാരിക്ക് ഇപ്പോൾ‌ കൂട്ട്.

പഠിക്കാൻ മിടുക്കിയാണ് ജിത. എൺപത്തിരണ്ടു ശതമാനം മാർക്കോടെ ബിഎസ്‌സി മൈക്രോബയോളജി- ബയോടെക്നോളജി പാസായ ജിത വീട്ടിലെ സാഹചര്യം കണക്കിലെടുത്താണ് തുടർപഠനമെന്ന ആഗ്രഹം മാറ്റിവച്ച് ജോലിക്കു പോയത്. ആശ്രിത നിയമന വ്യവസ്ഥ പ്രകാരം അടിസ്ഥാന ശമ്പളം മാത്രമുള്ള സൂപ്പർ ‌ന്യൂമററി തസ്തികയിൽ  കോട്ടയം ജില്ലാ പൊലീസ് ഓഫിസിൽ എൽഡി ക്ലർക്ക് ആണു ജിത. പൊലീസുകാരനായിരുന്ന അച്ഛൻ തങ്കപ്പൻ രണ്ടു വർഷം മുൻപ് ഹൃദയാഘാതം വന്നു മരിച്ചിരുന്നു. അങ്ങനെയാണ് ജിതയ്ക്കു ജോലി കിട്ടിയത്. ജോലിയ്ക്കൊപ്പം പഠനം തുടർന്ന് സിവിൽ സർവീസ് പരീക്ഷയുടെ ആദ്യ ഘട്ടം ജിത കടന്നിരുന്നു. എസ്‌ഐ ടെസ്റ്റ് പാസായി സെലക്‌ഷനും  ലഭിച്ചിരുന്നു. 

img-544877.jpg.image.784.410 (1)

കോട്ടയം കല്ലറ സ്വദേശിയായ ജിത ഈ മാസം മൂന്നിന് ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. നാലു ലക്ഷത്തിലധികം രൂപയാണ് ഇതിനോടകം ചികിൽസയ്ക്കു ചെലവായത്. ജിതയ്ക്ക് വീൽചെയറിലെങ്കിലും ഇരുന്ന് ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയണമെങ്കിൽ ഇനിയും ലക്ഷങ്ങൾ ചെലവാക്കണം.  ആശുപത്രിയിൽനിന്നു വീട്ടിലെത്തിയാൽ ജിതയ്ക്കു കിടക്കാനുള്ള കട്ടില്‍ വാങ്ങാനുള്ള പണം എവിടുന്നു കണ്ടെത്തുമെന്നു പോലും അറിയാതെ നിൽക്കുകയാണ് കുടുംബം. ഫിസിയോതെറാപ്പിക്കു ദിവസം ആയിരം രൂപ ചെലവു വരും. ഇതും മാസങ്ങളോളം ചെയ്യണം.

img-5778.jpg.image.784.410

അമ്മ ജഗദമ്മയ്ക്ക് ആരോഗ്യ വകുപ്പിൽ ഒരു ചെറിയ ജോലിയുണ്ട്. ഭർത്താവിന് വെൽഡ‍ിങ്, വയറിങ് ജോലിയാണ്. ഒന്നര വയസ്സായ മകനുമുണ്ട്.

അപകടമുണ്ടായപ്പോൾ ജിതയെ ആദ്യം എത്തിച്ചത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. പക്ഷേ സമയത്തു വിദഗ്ധ ചികിൽസ ലഭിക്കാതിരുന്നതിനാൽ പിന്നീട് ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് ജിത അപകടനില തരണം ചെയ്തത്. നാലു ലക്ഷത്തിലധികം രൂപയാണ് ഇവിടത്തെ ചികിത്സയ്ക്കു മാത്രം ചെലവായത്. വലതു കൈയിലെ എല്ലുകൾക്കും ഗുരുതരമായ ഒടിവു സംഭവിച്ചിരുന്നു. ഇതിന്റെ ശസ്ത്രക്രിയയെ തുടർന്നു മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ജിത.

img-54.jpg.image.784.410

ജിതയുടെ സഹപ്രവർത്തകരുടെ പിന്തുണയും സഹായവും കൊണ്ടാണ് ഇത്രയും നാളത്തെ ചികിത്സകൾ മുന്നോട്ടു പോയതും കനത്ത വിഷാദത്തിൽ നിന്നു ജിത തിരിച്ചെത്തിയതും. വീൽചെയറിൽ ഇരിക്കാൻ പാകത്തിൽ ജിതയുടെ ആരോഗ്യം മെച്ചപ്പെട്ടാൽ ജോലിയിലേക്ക് എങ്ങനെയും തിരികെയെത്തിക്കുമെന്ന് സഹപ്രവര്‍ത്തകർ പറയുന്നു. അതിനു നല്ല സാങ്കേതിക സംവിധാനമുള്ള വീൽചെയർ വേണം. അതിനു ലക്ഷങ്ങൾ വില വരും.

കടുത്ത വേദനയിലും പ്രതിസന്ധികളിലും തളരാതെ ജിതയെ താങ്ങിനിർത്തുന്നത് ജീവിതത്തോടുള്ള പോസീറ്റീവ് സമീപനമാണ്. ‘എസ്ഐ ആകാൻ ഇനി സാധിക്കുമോ എന്നറിയില്ല. അതിലും വലുതെന്തോ കിട്ടാനാകും ഇങ്ങനെയൊക്കെ....’ - ആശുപത്രിയിൽ സന്ദർശിക്കാനെത്തുന്ന സഹപ്രവർത്തകരോടു ജിത പറയുന്നു. തങ്ങളുടെ ജോലി സമയം ക്രമീകരിച്ച് ഊഴമിട്ടാണ് സഹപ്രവർത്തകർ ജിതയ്ക്കു കൂട്ടായെത്തുന്നത്. ജിത ഇങ്ങനെ കിടക്കുന്നത് കാണാനാകാതെ ചിലർ ഇതുവരെ വന്നിട്ടു പോലുമില്ല.

സമയത്തു ചികിത്സ കിട്ടാനും മറ്റും എസ്പി തലത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ വരെ ജിതയ്ക്കായി ഇടപെട്ടു. തങ്ങൾക്കു കഴിയാവുന്നതെല്ലാം ഇനിയും ജിതയ്ക്കായി ചെയ്യാൻ ഇവർ ഒരുക്കമാണ്. പക്ഷേ ചികിൽസച്ചെലവെന്ന ഭീമൻ വെല്ലുവിളിയെ നേരിടാൻ മറ്റുള്ളവരുടെ സഹായം കൂടി വേണം. ‘സ്നേഹവും കരുണയുമൊക്കെയുള്ളവർ ലോകത്ത് ഒരുപാടുണ്ടല്ലോ. അവരാരെങ്കിലുമൊക്കെ സഹായിക്കാതിരിക്കില്ല’ - ഹോളിക്രോസ് ആശുപത്രിയിലെ ജിഷയുടെ കിടയ്ക്കക്കരികെ നിന്ന് സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. അവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ജിതയ്്ക്കുള്ള ചികിത്സാ സഹായത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂര്‍ സൗത്ത് കല്ലറ ബ്രാഞ്ചിൽ ജിതയുടെയും അമ്മ ജഗദമ്മയുടെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഈ അക്കൗണ്ട് വഴി സഹായം സമർപ്പിക്കാം....

അക്കൗണ്ട് നമ്പർ:57040052153

ഐഎഫ്എസ്‍സി കോഡ്:SBTR0000423

വിലാസം

KOLLAPPALLIKAROTTU

PERUMTHURUTH PO 

KALLARA

9539172726

ദുഃഖതാളത്തിൽ സനിൽകുമാറിന്റെ ജീവിതം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :