E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 11:29 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജിഷ്ണുവിന്റെ മാതാപിതാക്കൾക്ക് ' മകനായി ' ഇനി അസ്മിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

calicut-jishnus-frnd.jpg.im
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാദാപുരം ∙ ഏറെ നേരം തനിക്കരികിൽ ഇരുന്ന അസ്മിൽ വീട്ടിൽ പോയി വേഗം വരാമെന്നു പറഞ്ഞ് എഴുന്നേറ്റപ്പോൾ ജിഷ്ണുവിന്റെ അമ്മയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ–‘ ബൈക്കുമെടുത്താണോ പോകുന്നത്?, ശ്രദ്ധിച്ച് ഓടിക്കുമോ മോനേ?’സുഹൃത്തും സഹപാഠിയുമായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട്ടിനകത്തു നിന്നു അസ്മിൽ പുറത്തേക്കിറങ്ങുമ്പോൾ ആ അമ്മ തന്റെ ജീവിച്ചിരിക്കുന്ന മകൻ ഇതാണെന്നു പറഞ്ഞു അസ്മിലിനു തുരുതുരാ മുത്തം നൽ‌കി.

കണ്ടു നിന്നവരുടെയെല്ലാം കണ്ണുകൾ നനഞ്ഞു. പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിലെ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ ജിഷ്ണുവും കുയ്തേരിയിലെ കുനിയിൽ അമ്മദിന്റെ മകനായ അസ്മിലും തമ്മിലുള്ള സൗഹൃദം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ പഠന കാലത്തു തുടങ്ങിയതാണ്. ഒരു മകനും ഒരു മകളും മാത്രമുള്ള കിണറുള്ള പറമ്പത്ത് അശോകനും മഹിജയ്ക്കും മകനെപ്പോലെയായിരുന്നു അസ്മിൽ.

ജിഷ്ണുവിനെക്കുറിച്ചു നല്ലതു മാത്രം ഓർമിച്ചെടുക്കാനുള്ള അസ്മിൽ ഇപ്പോൾ ഉള്ളിയേരിയിൽ എംഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ്. ജിഷ്ണു മരിച്ചെന്നറിഞ്ഞതും ഓടിക്കിതച്ച് വളയം പൂവംവയലിലെ വീട്ടിൽ എത്തിയ അവിടെത്തന്നെ ഇരുന്നു. അസ്മിലിനെ ഇടയ്ക്കിടെ ജിഷ്ണുവിന്റെ അമ്മ മഹിജ വിളിക്കും. തന്റെ അരികിൽ അവനുണ്ടെന്ന് ഉറപ്പു വരുത്തും. പാമ്പാടി കോളജിൽ നിന്ന് ജിഷ്ണുവിന്റെ അന്ത്യ ചടങ്ങുകൾക്കെത്തിയ ഒരു സംഘം വിദ്യാർഥികൾ നേരം ഇരുട്ടിയിട്ടും പൂവംവയലിലെ വീട്ടിൽ തന്നെ നിന്നു.

ജിഷ്ണു കിടന്നുറങ്ങാറുള്ള സ്ഥലത്ത് ഇന്നു തങ്ങളെ കിടന്നുറങ്ങാൻ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കോളജ് അധികൃതരുടെ കണ്ണുവെട്ടിച്ചാണ് അവർ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. ‘ഒരു റീത്തു പോലും വയ്ക്കാൻ  കോളജുകാർ ആരും വന്നില്ല. എങ്കിലും എന്റെ മകനെക്കുറിച്ചു നല്ലതു മാത്രം പറയാനുള്ള സഹപാഠികൾ ഒട്ടേറെ പേർ വന്നു. അവർക്കാർക്കും ഇനി ഇത്തരം ഒരവസ്ഥയുണ്ടാകരുത്.’ പൊട്ടിക്കരഞ്ഞു കൊണ്ട് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :