E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:33 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കടല്‍ കടന്ന് കൊച്ചിയില്‍ ജിഗ്സോ ആർട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jigsaw art ചിത്രങ്ങളില്‍ ചാര്‍ളി , ഹിലരി , കവിത ബാലകൃഷ്ണന്‍ , കുഴൂര്‍ വിത്സണ്‍ .
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സന്ദർശിക്കുന്ന  രാജ്യങ്ങളിലെ തെരുവുകളിലും വഴിയോരങ്ങളിലും ഒട്ടും പ്രാധാന്യമില്ലാത്തത് എന്ന് തോന്നിക്കുന്ന പല  വഴികളിലും നടക്കും ചാർളി - ഹോൾട്ടും ഹിലരി ഡന്നും. എന്നിട്ട്  അവിടെനിന്നൊക്കെ  പല വസ്തുക്കളും പെറുക്കിയെടുക്കും , ചില കാഴ്ചകള്‍ ഹിലരി ക്യാമറയില്‍ പകർത്തും, ശേഖരിക്കുന്നവയുടെ  കൂട്ടത്തില്‍ പഴയ സിനിമാ  പോസ്റ്ററുകളും പഴയ മാസികകളും പത്രക്കടലാസും ഒക്കെയുണ്ടാവും.

ചാർളി  ഹോള്‍  ലിവർപൂൾ  ഹോപ്‌ യൂണി വേഴ്സിറ്റിയുടെ ഫൈന്‍ ആർട്സ്  വിഭാഗം തലവനാണ്. ഇംഗ്ലണ്ടിലും പോർച്ചുഗലിലും  സ്റ്റുഡിയോകള്‍ ഉള്ള  കലാകാരന്‍. ഹിലരി ഡന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഡിജിറ്റല്‍ ആർട്ട്  ചെയ്യുന്ന ഫോട്ടോഗ്രാഫര്‍.

പോർച്ചുഗൽ, ഫ്രാൻസ്, ജർമനി, സൈപ്രസ്, യുഎസ്, ഇന്ത്യ, സ്പെയിന്‍ എന്നിവിടങ്ങളില്‍ യാത്രചെയ്ത് ആ രാജ്യങ്ങളുടെ  രാഷ്ട്രീയ  സാമൂഹികമായ സംസ്കാരങ്ങളുടെ കൊളാഷ് ആണ് ഇവര്‍ ഒരുക്കുന്നത്. ഫോട്ടോഗ്രഫിയും ചിത്രകലയും ചേരുന്ന ഇൻസ്റ്റലേഷനുകള്‍ എന്നു തന്നെ വിളിക്കാം.

ചാർളിയും  ഹിലാരിയും ഒരു രാജ്യത്തെ കാണുന്നത് തെരുവുകളിലൂടെയാണ്, മതിലുകളിലെ പോസ്റ്ററുകളിലൂടെ   അവര്‍ ആ രാജ്യന്റെ നാനാതരത്തിലുള്ള വൈവിധ്യങ്ങളെ കണ്ടെത്തുന്നു, അവരുടെ ക്യാന്‍ വാസിലേക്ക് പകരുന്നത്  അക്ഷരാർഥത്തിൽ പറിച്ചെടുത്ത കാഴ്ചകള്‍ തന്നെയാണ്.

CHARLIE-1

2012 ലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായാണ് ഹിലരിയും ചാർളിയും ഇന്ത്യയില്‍ കലാ പ്രദർശനവുമായി  എത്തുന്നത്‌. വൈവിധ്യങ്ങളുടെ ഈ  രാജ്യം പിന്നീട് അവരുടെ കലയിലേക്ക് പ്രവേശിക്കുകയായിരുന്നു.

വൈവിധ്യങ്ങളുടെ ജിഗ്സോ – രണ്ടു മലയാളികള്‍  

ജിഗ്സോ  എന്നാല്‍ ഒരു പസില്‍ ആണ്, വ്യത്യസ്തമായ കഷണങ്ങള്‍ കൂട്ടിച്ചേർത്തു കൊണ്ട് അർഥമുള്ള ഒരു ചിത്രമോ രൂപമോ  ഉണ്ടായി വരും. വൈവിധ്യത ആണ് ഇവയെ പരസ്പരം മുറുക്കിപ്പിടിക്കാന്‍ സഹായിക്കുന്നത്. കവിതാ ബാലകൃഷ്ണന്‍ എന്ന ചിത്രകാരിയും കുഴൂര്‍ വിത്സണ്‍ എന്ന കവിയും ജിഗ്സോയിലെ രണ്ടു കഷണങ്ങള്‍ ആയി കടന്നു വരുന്നത് അപ്പോഴാണ്‌.

കൊളാഷ് കലാരൂപങ്ങൾക്കായി ചുവരെഴുത്തുകളും പോസ്റ്ററുകളും പത്രക്കടലാസുകളും അന്വേഷിക്കുന്ന ചാർളിയും  ഹിലരിയും ചെന്നെത്തുന്നത് മലയാള ആനുകാലികങ്ങളിലെ ചിത്രീകരണ വ്യവഹാരത്തെ കുറിച്ചു ഗവേഷണം നടത്തിയ ഡോക്റ്റര്‍ കവിതാ ബാലകൃഷ്ണനില്‍ ആണ്. എഴുത്തുകാരന്‍ കുഴൂര്‍ വിത്സനും കൂടി ചേരുമ്പോള്‍ ജിഗ്സോയുടെ ഇന്ത്യന്‍ - ഇംഗ്ലീഷ് ഭാഗം പൂർണ്ണമായി. 

CHARLIE-2

2015 ല്‍ കവിതാ ബാലകൃഷ്ണന്റെ സൃഷ്ടികളെ ബ്രിട്ടനിലെ മെഴ്സ്ബാന്‍ എന്ന പട്ടണത്തില്‍ “തീപ്പെട്ടിക്കവിതകള്‍” എന്ന പേരില്‍ ചാർളി ക്യൂറേറ്റ് ചെയ്ത് അവതരിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രസിദ്ധ കലാകാരന്‍ നാസിപ്പടയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു വന്ന് ജീവിച്ച തുരുത്തായ മെഴ്സ്ബാന്‍ തന്നെ ഇവര്‍  കലാപ്രദർശനത്തിനായി തിരഞ്ഞെടുത്തു.

2017 ഫോർട്ട്  കൊച്ചി

CHARLIE-3

രണ്ടു വർഷങ്ങൾക്കു ശേഷം ജിഗ്സോ കലാകാരന്മാര്‍ കൊച്ചിയില്‍ എത്തിയിരിക്കുകയാണ്. ഫോർട്ട് കൊച്ചിയിലെ പ്രിൻസസ് സ്ട്രീറ്റില്‍ ലോഫെഴ്സ് കോര്‍ണ്ണറില്‍ ഫെബ്രുവരി മൂന്നു വരെയാണ് ജിഗ്സോ കലാപ്രദർശനം. കവിതാ ബാലകൃഷ്ണന്റെ തീപ്പെട്ടി കവിതകളിൽ നിന്നുള്ള അവതരണങ്ങളും ഉണ്ട്. ഇവിടെ കല പുതിയ മാധ്യമങ്ങൾ തേടുകയാണ്, സാമ്പ്രദായികമായ ശീലിച്ചു പൊന്ന ചിത്രകല, ഫൊട്ടോഗ്രഫി, കവിത എന്നിവയുടെ കൂടി ചേരൽ ഇവിടെ കാണാനാവും. കവിത സ്വദിക്കുന്നവർക്കു ഇവിടെ  കാണുന്നതെല്ലാം കവിതയാണ്, ചിത്രകലാ ആസ്വദിക്കുന്നവർക്കു നിറക്കൂട്ടുകളുടെ വിസ്മയം ഒരുക്കിയിരിക്കുന്നു, കൊളാഷ് എന്ന  കലാരൂപത്തിന്റെ വശ്യത കൂടിയാവുമ്പോൾ എല്ലാ കലയും ആസ്വദിക്കുന്നവർക്ക് ഒരു കാർണിവൽ ഒരുക്കുകയാണ് ജിഗ്‌സോ ആർട്ടിസ്റ്റ് കളക്ട്ടീവ്. ചരിത്രവും കവിതയും ചിത്രകലയും കൊളാഷും ഫോട്ടോഗ്രാഫിയും ഒരുപോലെ ചേരുന്ന ജിഗ്സോ പുതിയ  കലാസഞ്ചാരങ്ങള്‍ തേടുന്നവർക്ക് വേറിട്ട  അനുഭവമാകും.  

CHARLIE-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :