E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:42 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജയലളിതയുടെ വീട് ഇപ്പോൾ ശശികലയുടെ പേരിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jayalalitha-home
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജയലളിത താരറാണിയായി ചെന്നൈയ്ക്കും ഹൈദരാബാദിനും പറന്നു നടന്നിരുന്ന കാലത്ത് മേടിച്ചതാണ്, സെക്കന്തരാബാദ് രാധിക കോളനിയിലെ 16 –ാം നമ്പർ ഇരുനില വീട്. ജയലളിതയുടെ മരണശേഷം ഇപ്പോൾ ശശികല നടരാജൻ എന്നാണ് ഈ വീടിനു മുന്നിൽ പേര് വെച്ചിരിക്കുന്നത്. ശശികല ജയിലിൽ ആയെങ്കിലും ഈ വീടിനു പ്രോപ്പർട്ടി ടാക്സ് ചുമത്തി താലൂക്ക് അധികൃതർ നോട്ടീസ് പുറത്തിറക്കിയതാണ് പുതിയ വാർത്ത. ഇപ്പോൾ ഈ വീട് ശശികലയുടെ പേരിലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ജയലളിത ഇതിനായി വിൽപ്പത്രം എഴുതിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

35, 254 രൂപയാണ് ആസ്തിയുടെ മേലുള്ള വാർഷികനികുതിയായി അടയ്‌ക്കേണ്ടിയിരുന്നത്. ഇത് രണ്ടു വർഷമായി മുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിലാണ് നോട്ടീസ് പുറപ്പെടുവിച്ചത്. നേരത്തെ ഇവിടെ വാടകയ്ക്ക് നൽകിയിരുന്നെങ്കിലും മൂന്ന് മാസമായി പുതുക്കിപ്പണികൾ നടക്കുന്നതു കൊണ്ട് താമസക്കാരില്ല.

കന്റംപ്രറി ശൈലിയിലുള്ള വീടാണിത്. മുകൾ നിലയിൽ രണ്ട് ബാൽക്കണികൾ നൽകിയിരിക്കുന്നു. വാതിലുകൾക്കും ജനലുകൾക്കുമെല്ലാം സ്വർണനിറമുള്ള പെയിന്റാണ് അടിച്ചിരിക്കുന്നത്. ബാക്കിയിടങ്ങളിൽ തൂവെള്ള നിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്നു. വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന കാലത്ത് ബൻജാര ഹിൽസിലെ ആഡംബര ഹോട്ടലിലായിരുന്നു ജയലളിത താമസിച്ചിരുന്നത്. പിന്നീട് നഗരവുമായി ഇഷ്ടം തോന്നിയപ്പോൾ സെക്കന്തരാബാദിലെ ഈ വീട് വാങ്ങുകയായിരുന്നു. ഇതുകൂടാതെ ശ്രീനഗർ കോളനിയിൽ 14,000 ചതുരശ്രയടിയുള്ള മറ്റൊരു വീടും, തെലങ്കാനയിൽ 14.50 ഏക്കർ മുന്തിരിത്തോട്ടവും ജയലളിതയ്ക്കുണ്ട്.

21,600 ചതുരശ്രയടിയിൽ കന്റംപ്രറി ശൈലിയിൽ തൂവെള്ള പെയിന്റ് അടിച്ച, ഇരുനില വീടാണ് ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന വേദനിലയം. 1967 ൽ പോയസ് ഗാർഡനിലെ ഈ വീട് വാങ്ങുമ്പോൾ അതിന്റെ വില 1.37 ലക്ഷമായിരുന്നു, ഇന്നതിന് ഏകദേശം 43.96 കോടി മതിപ്പുവില വരും.

ജയലളിതയുടെ മരണശേഷം ശശികലയും കൂട്ടരുമാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ വേദനിലയത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയും ഇപ്പോൾ തർക്കം നിലനിൽക്കുകയാണ്. ശശികലയുടെ സഹോദരഭാര്യ ഇളവരശിയുടെ പേരിലാണ് ജയലളിത വേദനിലയം എഴുതി വെച്ചിരിക്കുന്നത് എന്നാണ് ശശികല ഇപ്പോൾ അവകാശപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :