E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 03:32 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അഴിമതി: ജയിലുകൾ മറ്റൊരു അധോലോകമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jail
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിയ്യൂർ ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് കടവി രഞ്ജിത്തിന്റെ സംഘത്തിൽപെട്ട 10 പേരെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ജില്ലാ ജയിലിലേക്ക് അയച്ചു. ഇവരുടെ ദേഹപരിശോധനയ്ക്കു ശ്രമിച്ച അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരെ ഗാഡ് ഓഫിസർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡപ്യൂട്ടി പ്രിസൺ ഓഫിസർ തടഞ്ഞു. പരിശോധിക്കാൻ സമ്മതിച്ചില്ലെന്നു മാത്രമല്ല, പരിശോധിച്ചതായി റജിസ്റ്ററിൽ ഒപ്പിടണമെന്നും അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാർക്കു നിർദേശം നൽകി. പരിശോധിക്കാതെ ഒപ്പിടില്ലെന്നു നിലപാടെടുത്ത കീഴുദ്യോഗസ്ഥർക്കെതിരെ അനുസരണക്കേട് ആരോപിച്ച് ഇദ്ദേഹം സൂപ്രണ്ടിനു റിപ്പോർട്ട് നൽകി.

എറണാകുളം ജില്ലാ ജയിലിലെ ഗേറ്റ് കീപ്പറായിരുന്ന കൊല്ലം കിളിക്കൊല്ലൂർ സ്വദേശി അബ്ദുൽ റഷീദ് കഴിഞ്ഞ ഒക്ടോബർ 17ന് ജീവനൊടുക്കി. മകളെ വിവാഹം ചെയ്തയച്ച കടം വീട്ടാൻ വീടുവിറ്റു വാടകവീട്ടിലായിരുന്നു താമസം. നാലു വർഷമായി മുടങ്ങിയ സ്ഥാനക്കയറ്റം ശരിയാകുമ്പോൾ ലഭിക്കുമായിരുന്ന ശമ്പളക്കുടിശികയായിരുന്നു കടം വീട്ടാനുള്ള ആശ്രയം. അപേക്ഷയുടെ ചുവപ്പു നാടയഴിക്കാൻ ജയിൽ ആസ്ഥാനത്തെ ഉദ്യോഗസ്ഥനു മുൻപിൽ കയറിയിറങ്ങി. വീട്ടിലെ സ്ഥിതി നേരിൽ ബോധ്യപ്പെടുത്താൻ ഭാര്യയെയും കൂട്ടി ഉദ്യോഗസ്ഥനെ കണ്ടു. കനിവുണ്ടായില്ല. കാര്യം നടന്നുകിട്ടാൻ ആ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടെന്നു ഭാര്യയോടും അടുത്ത സ്നേഹിതരോടും പറഞ്ഞിരുന്നു. ഡിസംബർ അഞ്ചിന് ഇദ്ദേഹത്തിന്റെ ഭാര്യ ലൈല ബീവി മുഖ്യമന്ത്രിക്കു പരാതി നൽകി.

ഭർത്താവിന്റെ സർവീസ് ആനുകൂല്യം ലഭ്യമാക്കണമെന്നും കൈക്കൂലി നൽകാത്തതിനാൽ ഫയൽ പിടിച്ചുവച്ച മേലുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടുമായിരുന്നു പരാതി. ലൈല ബീവിയുടെ പരാതി അന്വേഷണത്തിനായി മുഖ്യമന്ത്രി താഴേക്കു വിട്ടെങ്കിലും അനക്കമുണ്ടായില്ല. മേലുദ്യോഗസ്ഥനെതിരായ പരാതി അന്വേഷിക്കാൻ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥൻ പരാതിക്കാരിയെ വിളിപ്പിച്ചു മൊഴിയെടുത്തു.

ആനവേട്ടക്കേസ് പ്രതി റിമാൻഡിൽ കഴിഞ്ഞതു മലബാറിലെ ജില്ലാ ജയിലിലാണ്. ജയിലിൽ സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബന്ധുക്കൾ സർക്കാർ അധീനതയിലുള്ള റസ്റ്റ് ഹൗസിൽ മൂന്നു ദിവസത്തെ ഗംഭീര പാർട്ടിയാണൊരുക്കിയത്. പ്രതി കിടക്കുന്ന ജയിലിലെ ഉന്നതർ മാത്രമല്ല, ഇതേ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനും ആലപ്പുഴയിലെ ഉദ്യോഗസ്ഥനും കാസർകോട്ടെ എക്സൈസ് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനും ഉൾപ്പെടെ ഒട്ടേറെ പ്രമുഖരെത്തി. മദ്യസൽക്കാരം സംബന്ധിച്ചു മുകളിലേക്കു പരാതി പോയെങ്കിലും ഇതുവരെ അന്വേഷണം നടന്നിട്ടില്ല. ഇതിനിടെ കക്ഷി ജാമ്യത്തിലുമിറങ്ങി.

മധ്യമേഖലയിലെ ജയിൽ സൂപ്രണ്ടുമാരുടെയും വെൽഫെയർ ഓഫിസർമാരുടെയും യോഗം അന്നത്തെ ജയിൽ ഡിജിപി ലോക്നാഥ് ബെഹ്റ വിളിച്ചുകൂട്ടി. തന്റെ ജയിലിൽ മൂന്ന് ഉദ്യോഗസ്ഥർ സ്ഥിരമായി മദ്യപിച്ചു ഡ്യൂട്ടിക്കെത്തി പ്രശ്നമുണ്ടാക്കുന്നതായി മധ്യകേരളത്തിലെ ജില്ലാ ജയിൽ സൂപ്രണ്ട് പരാതിപ്പെട്ടു. ഇവർക്കുള്ള സ്ഥലംമാറ്റ ഉത്തരവ് പിന്നാലെയെത്തി. അസിസ്റ്റന്റ് സൂപ്രണ്ടിനു കണ്ണൂരിലേക്കായിരുന്നു സ്ഥലംമാറ്റം. തന്നെ മദ്യപനെന്നു മുദ്രകുത്തി സ്ഥലം മാറ്റാൻ കാരണക്കാരനായ സൂപ്രണ്ടിനെ കണ്ടു രണ്ടു വർത്തമാനം പറയാനാണ് ഇദ്ദേഹം ജില്ലാ ജയിലിലെത്തിയത്. രണ്ടെണ്ണം വീശി, മുണ്ടും മടക്കിക്കുത്തി നാടൻ ശൈലിയിലായിരുന്നു രംഗപ്രവേശം. ജയിലിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ ഓഫിസ് മുറിയിലെ മോണിറ്ററിൽ സൂപ്രണ്ട് നിരീക്ഷിക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടശേഷം ഇടനാഴിയിലെ ഒരു ക്യാമറയ്ക്കു മുൻപിലെത്തി കക്ഷി മുണ്ടു പൊക്കി. അശ്ലീല പ്രദർശനം തനിക്കുള്ള പണിയാണെന്നു മനസ്സിലായതോടെ സൂപ്രണ്ട് മുറിയിൽനിന്നിറങ്ങി സ്ഥലം വിട്ടു.

കണ്ണൂർ സെൻട്രൽ ജയിലിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണത്തിനു പൊലീസ് സ്റ്റേഷൻ വളപ്പിൽ മണലെടുക്കാൻ പോയ തടവുകാർ ജയിലിനകത്തു മദ്യമെത്തിച്ചതു കഴിഞ്ഞ വർഷമാണ്. അനധികൃതമായി കടത്തിയതിനു പൊലീസ് പിടികൂടി സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള മണലാണു നിർമാണത്തിനുപയോഗിച്ചത്. ജയിലിലെ ലോറിയിൽ തടവുകാർ തന്നെയാണു സ്റ്റേഷനുകളിലെത്തി മണൽ ശേഖരിച്ചിരുന്നത്. മേൽനോട്ടത്തിന് മൂന്ന് ഉദ്യോഗസ്ഥരും. ഇങ്ങനെ പാനൂർ മേഖലയിലെ പൊലീസ് സ്റ്റേഷനിലെത്തിയ തടവുകാരാണു മദ്യക്കുപ്പികളുമായി തിരിച്ചെത്തിയത്. മണലിനൊപ്പം കിട്ടിയ വളയും ഇവർ ശരീരത്തിനകത്ത് ഒളിപ്പിച്ച് ജയിലിന് അകത്തെത്തിച്ചു.

കളവുമുതൽ പങ്കിട്ടെടുക്കുന്ന മാതൃകയിൽ വള ആറായി മുറിച്ചു വീതിക്കാൻ തീരുമാനമായി. വീതിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം ബഹളത്തിൽ കലാശിച്ചു. മദ്യലഹരിയിൽ പോരടിച്ച തടവുകാരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണു മദ്യവും വളയും വന്ന വഴിയറിഞ്ഞത്. പരിശോധനയിൽ വള മുക്കുപണ്ടമാണെന്നു തെളിഞ്ഞു. മദ്യക്കുപ്പികൾ ലഭിച്ചതു പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നാണെന്നായിരുന്നു തടവുകാരുടെ വിശദീകരണം. ഒപ്പം പോയ ഉദ്യോഗസ്ഥനും ഈ രീതിയിൽ മറുപടി നൽകി. പാനൂരിൽ നിന്നു പുറപ്പെട്ട മണൽലോറി മദ്യഷോപ്പുകൾ സുലഭമായ മാഹി വഴിയാണു മടങ്ങിയതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അകമ്പടി പോയ ജയിൽ ഉദ്യോഗസ്ഥന് ആറു മാസത്തെ നിർബന്ധിത പരിശീലനം കിട്ടി.

നാലുവർഷം മുൻപാണ്. കാസർകോട് ജയിലിൽനിന്നു നാലു തടവുകാർ ജയിൽ ചാടി. അടുക്കള ജോലിക്കു നിയോഗിക്കപ്പെട്ട ഇവർ അടുക്കളയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളെ ഗുരുതരമായി വെട്ടിപ്പരുക്കേൽപിച്ചശേഷമാണു ജയിൽ ചാടിയത്. കൂട്ടത്തിലെ കളവുകേസ് പ്രതിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളെ തിരഞ്ഞുപിടിച്ചു വെട്ടിയത്. ജയിൽ ഉദ്യോഗസ്ഥനെ വെട്ടിയ പ്രതിയെ ഒരു വർഷത്തിനുശേഷമാണു പിടിച്ചത്. ഉദ്യോഗസ്ഥനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന്റെ യഥാർഥ കാരണം ചോദ്യം ചെയ്യലിനിടെയാണ് ഇയാൾ വെളിപ്പെടുത്തിയത്. ജയിലിൽ കഴിയവേ, ഇയാളെ കാണാൻ വന്നിരുന്ന ഭാര്യയെ ഈ ഉദ്യോഗസ്ഥൻ പാട്ടിലാക്കിയത്രേ. ഇതിന്റെ പക മൂലമാണു വെട്ടിയതെന്നാണ് ഇയാൾ പൊലീസിനോടു വെളിപ്പെടുത്തിയത്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :