E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 09 2017 01:24 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കൂട്ടുകാരാ ഇതല്ല പ്രണയം, പ്രതികാരമെന്ന വാക്ക് പ്രണയത്തിന്റെ ആരുമേയല്ല !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

irin-elsa ഐറിൻ എൽസ ജേക്കബ്
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൂട്ടുകാരാ, ഒന്നാലോചിച്ചു നോക്കൂ.. ഭീതിയോടെ ഇഷ്ടപ്പെടുകയും, നിന്നിലേക്കു മാത്രമായി ചുറ്റപ്പെടുകയും ചെയ്യുന്നതിനെ എങ്ങനെയാണു പ്രണയമെന്നു വിളിച്ചു താലോലിക്കാനാവുക? അത് സ്വാർഥതയാണ്. അവളുടെ സ്വപ്നങ്ങളെ ഒളിച്ചു വച്ച്, അവളുടെ തിരഞ്ഞെടുപ്പുകളെ ഞെരിഞ്ഞുടച്ച്, നീ നിന്നെ മാത്രമാണു പ്രണയിച്ചു പ്രണയിച്ചു വീണ്ടെടുക്കുന്നത്.

പേടിപ്പിച്ച്, പേടിപ്പിച്ച് ഒരാളുടെ ഹൃദയത്തിലേക്ക് എങ്ങനെ കയറിച്ചെല്ലാനാവുമെന്നാണ് ? സ്വന്തമാക്കുക എന്ന പദം പോലും യഥാർഥത്തിൽ പ്രണയവിരുദ്ധമാണെന്നു നിനക്കറിഞ്ഞുകൂടേ? നിന്നിലേക്ക്, വീണ്ടും നിന്നിലേക്ക് ചുരുക്കിച്ചുരുക്കി, ഒരു വലിയ ലോകത്തിൽ നിന്നടർത്തി മാറ്റി, വേലി കെട്ടിയെടുക്കുന്ന ലോകത്ത് യാന്ത്രികമല്ലാത്ത പ്രണയമുണ്ടാവുമോ?

കൂട്ടുകാരേ, ഉപാധികളില്ലാതെ സ്നേഹിക്കാൻ നിങ്ങളിനിയുമെത്രയെത്രയോ പഠിക്കേണ്ടിയിരിക്കുന്നു! ഇഷ്ടപ്പെടുത്താനാവത്തവളെ കൊന്നുതള്ളി ഒപ്പം മരിക്കുന്ന ത്യാഗമല്ല പ്രണയമെന്ന്, പ്രതികാരമെന്ന വാക്ക് പ്രണയത്തിന്റെ ആരുമേയല്ലെന്ന്, കാത്തിരിപ്പുകൾ ആപേക്ഷികമാണെന്ന്... അങ്ങനെ...

എല്ലാവർക്കുമങ്ങനെ എല്ലാവരെയുമൊന്നും എക്കാലത്തേക്കും ഇഷ്ടപ്പെടാൻ കഴിയണമെന്നൊന്നുമില്ല. പ്രണയത്തിൽനിന്നു പ്രണയഭംഗത്തിലേക്ക്, അതിജീവിക്കാമെന്ന പ്രതീക്ഷകളിലേക്ക്, അങ്ങനെയങ്ങനെ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന പ്രണയാന്വേഷണങ്ങളുടെ ആകെ മൊത്തമാണു ജീവിതം. പ്രതികാരമല്ല കൂട്ടുകാരാ, പാകപ്പെടാനും പരുവപ്പെടാനും അവനവനെ വിട്ടു കൊടുക്കുക മാത്രമാണു വേണ്ടത്. അതാണ്, അതാവണം പ്രണയം.

(കോട്ടയം ബസേലിയസ് കോളജിലെ എംഎ ഇംഗ്ലീഷ് വിദ്യാർഥിയാണ് എഴുത്തുകാരിയായ ഐറിൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :