E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 11 2017 02:44 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വൈറ്റമിൻ ബി 12 ഇത്ര പ്രധാനമോ‌?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vitamin-b12
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വെജിറ്റേറിയൻ’ എന്ന വിഭാഗത്തെയാണു നമുക്കു കൂടുതൽ പരിചയമെങ്കിലും ‘വിഗന്‍’ എന്നൊരു പുതു വിഭാഗവുമുണ്ട് സസ്യഭുക്കുകൾക്കിടയിൽ. മൃഗങ്ങളിൽ ‌നിന്നു കിട്ടുന്ന പാലുൾപ്പെടെ എന്തും പാടേ അവഗണിച്ച് ധാന്യങ്ങളും ഇലക്കറികളും പഴവർഗങ്ങളുമൊക്കെ സമ്പന്നമാക്കുന്ന രൂചിലോകത്താണ് അവരുടെ ‌ജീവിതം. പ്ര‌ശസ്തരിൽ പലരും തങ്ങൾ വീഗൻ വിഭാഗത്തിലാണെന്നു വെളിപ്പെടുത്തിയിട്ടുമുണ്ട്.

മാംസവും മത്സ്യവും ഒഴിവാക്കി പാലും മുട്ടയുമൊക്കെ കഴിക്കുന്ന വെജിറ്റേറിയന്‍മാരെയും ഏറെ കാർക്കശ്യത്തോടെ സസ്യഭക്ഷണം മാത്രം കഴി‌ക്കുന്ന വീഗൻമാരെയും കുറിച്ച് എന്തിനാണ് പറയുന്നതെന്നാകും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. കർക്കശമായ വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്നവരിൽ ചില ആരോഗ്യ റിസ്കുകൾ ഉണ്ടെന്നു വിലയിരുത്തലുകൾ കേള്‍ക്കുന്നതാണു കാരണം.

അതായത്, മത്സ്യമാംസങ്ങളൊക്കെ പൂർണമായി ഒഴിവാക്കുന്നതിനാൽ വൈറ്റമിൻ ബി 12 ന്റെ അപര്യാപ്തത ഇവരിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ ‌എന്ന ‌സംശയം കൂടുതൽ ശക്തിയാർജിക്കുന്നു.

വെജിറ്റേറിയനിസവും വൈറ്റമിൻ ബി 12ഉം

‘‘വെജിറ്റേറിയൻമാരിൽ തന്നെ ഉപ വിഭാഗങ്ങളും രൂപപ്പെട്ടിട്ടുണ്ട്–പാലും ‌പാലുത്പന്നങ്ങളും ഉപയോഗിക്കുന്ന ലാക്റ്റോവെജിറ്റേറിയൻമാർ, മുട്ട ഉപയോഗിക്കുന്ന ഓവോ വെജി‌റ്റേറിയൻമാർ, മുട്ടയും പാലും മത്സ്യവും മാംസവും എല്ലാം ഉപേക്ഷിച്ച വീഗന്‍മാർ എന്നിങ്ങനെ. മുതിർന്നയാളിന് ദിവസവും ഒരു മൈക്രോഗ്രാം വൈറ്റമിൻ ബി 12 ലഭിച്ചാൽ മതി. എന്നു കരുതി അത് നിസ്സാരമാക്കാനുമാകില്ല. കാരണം വൈറ്റമിൻ ബി 12 ന് വളരെ പ്രാധാന്യമർഹിക്കുന്ന ജീവധർമങ്ങൾ ഉണ്ട്.’’ – കൊല്ലം പാരിപ്പള്ളി മെഡി. കോളജിലെ മെഡിസിൻ വിഭാഗം പ്രഫസറും വകുപ്പു മേധാവിയുമായ ഡോ. ബി. പത്മകുമാര്‍ വിശദമാക്കുന്നു.

അസ്ഥി മജ്ജയിൽ നിന്ന് ചുവന്ന രക്താണുക്കള്‍ രൂപപ്പെടുത്തുക, നാഡീ ആവരണമായ മയലിൻ ഷീത്തിന്റെ ഉത്പാദനം എന്നീ രണ്ടു ‌പ്രധാന ധർമങ്ങളാണ് വൈറ്റമിൻ ബി 12 എന്ന ജീവകത്തിനുള്ളത്.’’

വൈറ്റമിൻ ബി 12 പ്രധാനമായും മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളില്‍ ‌നിന്നാണ് ലഭിക്കുന്നത്. ഫോർട്ടിഫൈഡ് സീറിയലുകളിൽ (ഗോതമ്പ്, ചോളം പോലുള്ള ‌ധാന്യങ്ങൾ) ഒഴികെ മറ്റൊരു സസ്യാഹാരത്തിലും ബി 12 ഇല്ല. പാലിലും ‌മുട്ടയിലും മാംസത്തിലും മത്സ്യത്തിലും ബി 12 ഉണ്ട്.

 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :