E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 01:22 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സമരക്കത്തിന്റെ കുത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-koothu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യസ്നേഹമുള്ള സമരമാണ്. ആ കത്തിനെ കൊഞ്ഞനംകുത്തരുത്. അറസ്റ്റില്ല, ജയിലില്ല, കടയും വീടും കെഎസ്ആർടിസിയും അടിച്ചുതകർക്കേണ്ട. ബാരിക്കേഡ് തകർക്കൽ, പൊലീസുമായി ഉന്തുംതള്ളും, വെള്ളം ചീറ്റൽ, ഗ്രനേഡ് എറിയൽ, ലാത്തിച്ചാർജ്... ഇങ്ങനെ ഒരു ചെലവുമില്ല. രാഷ്ട്രപതിക്കും ഗവർണർക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ കത്തുകൾ, പ്രതിഷേധ ചിത്രങ്ങൾ, പ്രതീകാത്മക വസ്തുക്കൾ എന്നിവ അയച്ചുള്ള സമരമാർഗത്തെപ്പറ്റിയാണ് പറഞ്ഞത്. ഇൗ കത്തുകളും മറ്റും ഇവിടെ നിന്ന് അയച്ചാൽ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മറ്റു വിവിഐപികളോ എത്രനാൾകൊണ്ടു വായിച്ചു തീർക്കും !

സത്യത്തിൽ ഇൗ പറയുന്നതു പോലെ കത്തുകളും മറ്റും അയ്ക്കുന്നുണ്ടോ? പ്രധാനമന്ത്രിയുടെ ഓഫിസിൽ വരെ നടത്തിയ അന്വേഷണത്തിൽ സൺഡേ സ്പൈസസിനു മനസിലായത് എന്തൊക്കെയോ അൽപം നടക്കുന്നുണ്ടെന്നു തന്നെയാണ്.സംശയിക്കേണ്ട, ഇവയൊക്കെ അയയ്ക്കുന്നുമുണ്ട്, അയയ്ക്കുന്നതൊക്കെ അവിടെ കിട്ടുന്നുമുണ്ട്. പക്ഷേ, ഒരു ലക്ഷം എന്നൊക്കെ രാഷ്ട്രീയക്കാർ ഗമയ്ക്ക് ‘തള്ളുന്നു’എന്നേയുള്ളു. ഒരു ലക്ഷം പറഞ്ഞാൽ ഒരു പതിനായിരമൊക്കെ അവിടെയെത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഒരു പ്രശ്നത്തിൽ തന്നെ അൻപതിനായിരം കത്തുകൾ ലഭിച്ച സംഭവമുണ്ടെന്നത് വേറെ കാര്യം. പ്രധാനമന്ത്രി രാജിവയ്ക്കണം എന്നൊക്കെ പറഞ്ഞ് ചെല്ലുന്ന കത്തു കണ്ടുടനെ രാജിവച്ചേക്കാം എന്നൊന്നും ഇത്തരം കത്ത‌ുകൾ ലഭിക്കുന്ന പഞ്ചായത്ത് പ്രസിഡന്റു പോലും ആലോചിക്കില്ലെന്നതു സത്യമാണ്. പക്ഷേ, ചില നടപടിക്രമങ്ങൾ ഉണ്ടാകും. ബന്ധപ്പെട്ട വകുപ്പു മന്ത്രിയുടെ മറുപടി, അല്ലെങ്കിൽ വകുപ്പ് സെക്രട്ടറിയുടെ ഒരു വിശദീകരണം ഒക്കെ കത്തിന് പിന്നാലെ ഈ വിഷയത്തിൽ സംഭവിക്കും.

നയപരമായ പ്രശ്നങ്ങളാണെങ്കിൽ ബന്ധപ്പെട്ട വകുപ്പിൽ ഒരു ഫയൽ തന്നെ രൂപപ്പെടും. ഒരേ വിഷയത്തിൽ കത്തയയ്ക്കുന്ന ഒരു ലക്ഷം പേർക്കും മറുപടി അയയ്ക്കാനൊന്നുമുള്ള ഖജനാവു ബലം അമേരിക്കൻ പ്രസിഡന്റിനു പോലും കാണില്ലെന്നതുകൊണ്ട് അതു നമ്മുടെ നാട്ടിലും സംഭവിക്കാറില്ല. കത്തയയ്ക്കുന്ന സംഘടനയുടെ പ്രധാനിക്ക് ഒരു മറുപടി നമ്മുടെ മുഖ്യമന്ത്രി വരെ ഇപ്പോഴും കൊടുക്കുന്നുണ്ട്.ഇവയെ രാജ്യസ്നേഹമുള്ള പ്രക്ഷോഭമെന്നു പറയാം. കാരണം, ഒരു ലക്ഷം കത്തയച്ചാൽ ഇപ്പോൾ അഞ്ചുരൂപ സ്റ്റാംപോ അല്ലെങ്കിൽ അഞ്ചുരൂപയുടെ പോസ്റ്റൽ കവറോ പോസ്റ്റൽ വകുപ്പിന് വിറ്റുപോകും. ഒരു ലക്ഷം കത്താകുമ്പോൾ അഞ്ചു ലക്ഷം രൂപ വലിയ പണിയെടുക്കാതെ ഖജനാവിലെത്തും. കത്തയയ്ക്കുന്നവരും മോശക്കാരല്ലല്ലോ... അത്രയ്ക്കങ്ങ് ചെലവു വേണ്ടാന്നു കരുതി, പലരും പോസ്റ്റ് കാർഡിലാകാം പ്രക്ഷോഭമെന്നു തീരുമാനിക്കും.

അൻപത് പൈസയാണ് പോസ്റ്റ് കാർഡിൽ കത്തയയ്ക്കുന്നതിന്. വിശേഷം ഒന്നും തിരക്കിയുള്ള കത്തല്ലല്ലോ... രഹസ്യവുമില്ല. പത്തുപേർ കണ്ടോട്ടെയെന്നും കരുതും. കാർഡിൽ കത്തയപ്പ് സത്യത്തിൽ പോസ്റ്റൽ വകുപ്പിന് നഷ്ടമാണ്. ഒരു കാർഡ് അടിച്ചിറക്കാൻ ചെലവ് ഏഴ് രൂപയോളം വരുന്നുണ്ട്. സാധാരണക്കാർക്കു വേണ്ടി ഇറക്കിപ്പോയതുകൊണ്ട് ഇപ്പോഴും നഷ്ടം സഹിച്ചു നിലനിർത്തുന്നു. അൻപത് പൈസയ്ക്ക് വിൽക്കുന്നു. ഇപ്പോൾ ഇത് ഉപയോഗിക്കുന്നത് ഇങ്ങനെ സമരക്കാരും പിന്നെ ചിട്ടിക്കമ്പനിക്കാരും മാത്രമാണെന്ന് വകുപ്പ് അധികാരികൾ തന്നെ പറയുന്നു. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഓഫിസിനുമുണ്ട് ലാഭം. ഇടയ്ക്ക് ഇൗ കത്തെല്ലാംകൂടി തൂക്കി വിൽക്കും.

പത്തു ചാക്കു കത്തൊക്കെ വരും പലപ്പോഴും വിൽക്കാൻ. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കത്തുകൾ കൊടുക്കുന്നത് തിരുവനന്തപുരം പുളിമൂടുള്ള ജിപിഒയിൽ നിന്നാണ്. നാലുവർഷത്തോളമായി കത്ത് കൊണ്ടുകൊടുക്കുന്നത് സജാദ് എന്ന പോസ്റ്റുമാൻ. ഇതെല്ലാംകൂടി ചുമന്ന് മടുത്തോയെന്ന് ചോദിച്ചാൽ സജാദിനുമുണ്ട് പറയാൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നാലാം വർഷത്തിലൊക്കെ ചിലപ്പോൾ ദിവസവും ഒരു ചാക്ക് കത്തൊക്കെ കൊണ്ടുകൊടുക്കേണ്ടിവന്നിട്ടുണ്ട്. അത് ഏതോ സ്കൂൾ പൂട്ടുന്നതിനെതിരെയുള്ളതായിരുന്നു. ഇത്തരം കത്തുകളെല്ലാം ഒരു മുഖ്യമന്ത്രിയും കാണാറില്ല. പ്രൈവറ്റ് സെക്രട്ടറിക്ക് നൽകും. പ്രൈവറ്റ് സെക്രട്ടറി അതിലൊരെണ്ണം മുഖ്യമന്ത്രിയെ കാണിക്കും. അത് ബന്ധപ്പെട്ട വകുപ്പിലേക്ക് മുഖ്യമന്ത്രിയുടെ കുറിപ്പുൾപ്പെടെ നൽകും. രാജിവയ്ക്കണം, തട്ടിക്കളയുമെന്നൊക്കെയുള്ള കത്താണെങ്കിൽ മുഖ്യമന്ത്രിയെ കാണിക്കില്ല. നടപടിയുമില്ല. നേരെ തൂക്കിവിൽപനയ്ക്കു പോകും. പുതിയ സർക്കാരിന് ഇത്തരം കത്തുകൾ വന്നുതുടങ്ങിയിട്ടില്ല. ആറുമാസമല്ലേ ആയുള്ളൂ. വരാനിരിക്കുന്നതേയുള്ളു എന്ന പ്രതീക്ഷയിലാണ് പോസ്റ്റൽ വകുപ്പ്.ഗവർണർക്കും ഇത്തരത്തിൽ കത്തുകൾ പതിവാണെന്ന് ഗവർണറുടെ ഓഫിസ് അറിയിച്ചു. പരാതിപരിഹാര സെൽ ഇവ സ്വീകരിക്കും. ഇവയിൽ നിന്ന് ഒരു കത്ത് ഗവർണർക്കു കൈമാറും. അദ്ദേഹം അതു വായിക്കുകയും ചെയ്യും. നടപടിക്ക് വകുപ്പുകളിൽ ശുപാർശ ചെയ്യും. ബാക്കിവരുന്ന കത്തുകളും നടപടിക്കുള്ള നിർദേശവും വാരിക്കെട്ടി മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൊടുത്തുവിടും. അവിടെ നേരത്തേ വന്നതൊക്കെ വേറെ ഇരിപ്പുണ്ടല്ലോ... മുഖ്യമന്ത്രിക്ക് ഇരട്ടപ്രഹരം എന്നല്ലാതെ എന്തുപറയാൻ...

ന്യൂഡൽഹിയിൽ റെയ്സിനാഹില്ലിൽ സൗത്ത് ബ്ലോക്കിൽ മൂന്നാം നമ്പർ പിൻ നമ്പരാണ് പ്രധാനമന്ത്രിക്ക്. അവിടേക്കും വരും ഇങ്ങനെ ലക്ഷക്കണക്കിന് കത്തുകൾ.പ്രധാനമന്ത്രിയുടെ ഓഫിസിലും ഉണ്ട് പരാതി സെൽ. നയപരമായ തീരുമാനമെടുക്കേണ്ട കത്താണെങ്കിൽ മാത്രം റിപ്പോർട്ട് സഹിതം പ്രധാനമന്ത്രിക്ക് കൊടുക്കും. എന്തായാലും കത്തെഴുതിയ നേതാവിനു മാത്രം കാര്യകാരണ സഹിതം മറുപടി കിട്ടും. കഴിഞ്ഞദിവസം പ്രധാനമന്ത്രിക്കു കേരളത്തിൽ നിന്ന് തൂക്കുകയർ അയച്ചാണ് ചിലർ പ്രതിഷേധിച്ചത്. അതൊന്നും ആ ഏരിയയിൽ അടുപ്പിക്കില്ല. പരിശോധനയ്ക്കു ശേഷം പുറത്ത് ഏതോ ഗേറ്റിൽ വച്ചുതന്നെ മാറ്റും. അയച്ചവർക്ക് അതുപോലെ തിരിച്ചുകിട്ടാതിരുന്നാൽ ഭാഗ്യം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്ക് ഇതുപോലൊരു വലിയ പെട്ടി വന്നത് പോസ്റ്റുമാൻ സജാദ് ഓർക്കുന്നു. പെട്ടി സുരക്ഷാ ഉദ്യോഗസ്ഥർ തുറന്നു. അതിനുള്ളിൽ കുഞ്ഞുകുഞ്ഞു പെട്ടികൾ ഒട്ടേറെ. അതെല്ലാം തുറന്ന് ആകാംക്ഷയോടെ അങ്ങ് എത്തിയപ്പോൾ ഒരു ചെറിയ കല്ല്. വിലാസം കണ്ണൂരിൽ നിന്നായിരുന്നു. അത്രയല്ലേ വന്നുള്ളുവെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ മറുപടി.

ചീത്ത തന്നെയെഴുതി വരുന്ന കാർഡുകളുമുണ്ട്. എന്തിനാ കൊടുക്കുന്നെ, മാറ്റിക്കളയാം എന്നൊന്നും തീരുമാനിക്കാൻ പോസ്റ്റുമാന് കഴിയില്ല. കത്ത് അവിടെ എത്തിക്കുകയേ മാർഗമുള്ളൂ. ഇൗ ചീത്തകളൊന്നും ഒരു മുഖ്യമന്ത്രിക്കും കിട്ടില്ല. പ്രൈവറ്റ് സെക്രട്ടറിതലത്തിൽ വായിച്ചുകൊള്ളും.ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും സ്വകാര്യ കൊറിയറുകളുടെയും ഒക്കെ കടന്നുകയറ്റത്തെ മറികടന്ന് പിടിച്ചുനിൽക്കാനുള്ള വഴിയാണ് പോസ്റ്റൽ വകുപ്പിന് ഇൗ സമരക്കത്തുകൾ. ഇത് നിർത്തരുതെന്നാണ് അവരുടെ പ്രാർഥന. കത്തിലും കാര്യമുണ്ട്. ചില കാര്യങ്ങളൊക്കെ നടന്നിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :