E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 17 2017 09:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കേരളം കത്തുന്നു അൾട്രാ വയലറ്റിൽ; സൂര്യനിൽനിന്നുള്ള യുവി രശ്മികളുടെ അളവിൽ വൻവർധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sun
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സൂര്യനിൽനിന്നു പതിക്കുന്ന അൾട്രാവയലറ്റ് (യുവി) രശ്മിയുടെ അളവിൽ സംസ്ഥാനത്തു വലിയ വർധന. അന്തരീക്ഷ ഈർപ്പം കുറഞ്ഞതും തെളിഞ്ഞ ആകാശവുമാണു കാരണമെന്നാണു നിഗമനം. സംസ്ഥാനത്തു മിക്കയിടങ്ങളിലും അളവ് 10 യൂണിറ്റിൽ കൂടുതലാണ്. വയനാട്ടിലും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ – 12. 2014ൽ പാലക്കാട്ട് യുവിയുടെ അളവ് 12 കടന്നിരുന്നു. മറ്റൊരിടത്തും ഇത്രയും ഉയർന്നിരുന്നില്ല. യുവി കൂടിയത് ചൂടിന്റെ തീക്ഷ്ണത വർധിപ്പിക്കുന്നതിനെ‍ാപ്പം സൂര്യാതപത്തിനും സൂര്യാഘാതത്തിനും വഴിവയ്ക്കുമെന്നു കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു പഠനം നടത്തുന്ന മണിപ്പാൽ സർവകലാശാലാ സെന്റർ ഫേ‍ാർ അറ്റേ‍ാമിക് ആൻഡ് മേ‍ാളിക്യുലർ ഫിസിക്സ് തലവൻ പ്രഫ.എം.കെ.സതീഷ്കുമാർ പറഞ്ഞു.

പകൽ പത്തിനും മൂന്നിനും ഇടയിലാണു രശ്മി കൂടുതലും പതിക്കുന്നത്. ഈ വെയിൽ 15 മിനിറ്റിലധികം തുടർച്ചയായി ഏൽക്കുന്നത് തളർച്ചയ്ക്കും ശരീരം കരിവാളിക്കുന്നതിനും തിമിരത്തിനും കാരണമാകും. തീപിടിത്തം വ്യാപകമാകാനും ഇടയുണ്ട്.

ജില്ലാ യുവി ഇൻഡക്സ്

കാസർകോട് 11
കണ്ണൂർ 11
കോഴിക്കോട് 10
വയനാട് 12
മലപ്പുറം 10
പാലക്കാട് 11
തൃശൂർ 11
എറണാകുളം 10
ഇടുക്കി 10
ആലപ്പുഴ 10
കോട്ടയം 10
പത്തനംതിട്ട 10
കൊല്ലം 10
തിരുവനന്തപുരം 36 – 12

(അന്തരീക്ഷത്തിലെ ഒ‍‍ാസേ‍ാൺപാളി ആഗിരണം ചെയ്തശേഷമുളള അളവാണിത്)

അൾട്രാ വയലറ്റിൽനിന്നു രക്ഷനേടാൻ

∙ പകൽ 10 മുതൽ നാലു വരെയുള്ള സമയത്തു കഴിവതും പുറത്തിറങ്ങാതിരിക്കുക
∙ സൺസ്ക്രീനുകളും സൺഗ്ലാസുകളും ഉപയോഗിക്കുക
∙ തൊപ്പി വയ്ക്കുക
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :