E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 05:03 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തിട്ടില്ല? ബങ്കറിലെ അഞ്ചാം വഴിയിലൂടെ അര്‍ജന്റീനയിലേക്കു കടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hitler-not-killed
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആത്മഹത്യയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണു നിലനില്‍ക്കുന്നത്. ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തിരുന്നില്ലെന്നും ബെര്‍ലിനിലെ ബങ്കറില്‍നിന്ന് യുദ്ധവിമാനത്തില്‍ അര്‍ജന്റീനയിലേക്കു കടന്നിരുന്നുവെന്നും പുതിയ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയില്‍ പ്രവര്‍ത്തിച്ചിരുന്ന ബോബ് ബയര്‍, യുഎസ് സ്‌പെഷല്‍ ഫോഴ്‌സ് സര്‍ജന്റായിരുന്ന ടിം കെന്നഡി എന്നിവരാണ് ഹിറ്റ്‌ലറുടെ രക്ഷപെടലിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തിയത്. 14,000-ത്തോളം രഹസ്യരേഖകള്‍ പരിശോധിച്ചതിനു ശേഷമാണ് ഇവര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. ആത്മഹത്യ ഹിറ്റ്‌ലര്‍ തന്നെ കെട്ടിച്ചമച്ചതാണെന്നു തെളിയിക്കുന്ന രേഖകള്‍ ലഭിച്ചുവെന്നാണ് അന്വേഷകരുടെ അവകാശവാദം.

1945 ഏപ്രില്‍ 30-ന് ഭാര്യ ഇവാ ബ്രൗണിനൊപ്പം ബങ്കറിനുള്ളില്‍ വച്ച് ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തു എന്ന ലോകമറിയുന്ന സത്യത്തിനപ്പും മറ്റൊരു യാഥാര്‍ഥ്യമുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന ദിവസത്തിനു തൊട്ടു തലേന്ന് ജര്‍മന്‍ തലസ്ഥാനത്തുനിന്ന് ഹിറ്റ്‌ലര്‍, ക്യാപ്റ്റന്‍ പീറ്റര്‍ ബോംഗാര്‍ട്ട് പറത്തിയ യുദ്ധവിമാനത്തില്‍ കടന്നിരുന്നുവെന്ന് ബ്രിട്ടീഷ് ചാരസംഘടനയുടെ റിപ്പോര്‍ട്ട് അന്വേഷകര്‍ക്കു ലഭിച്ചു.

ബങ്കറില്‍നിന്നു പുറത്തേക്ക് അഞ്ചാമതൊരു വഴിയുണ്ടായിരുന്നുവെന്നും താല്‍ക്കാലിക റണ്‍വേയായി സജ്ജീകരിക്കാന്‍ കഴിയുന്ന സ്ഥലത്താണ് അത് അവസാനിച്ചിരുന്നതെന്നും രഹസ്യരേഖകളില്‍ പറയുന്നു. വിമാനം മാറ്റുന്നതിനായി ഡെന്‍മാര്‍ക്കില്‍ ഇറങ്ങിയ ഹിറ്റ്‌ലറെ കണ്ടിരുന്നുവെന്ന് ഒരു ഓഫീസര്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. അര്‍ജന്റീനയില്‍ ഹിറ്റ്‌ലര്‍ എത്തിയെന്നു കരുതുന്ന സൈനികസജ്ജീകരണങ്ങളോടു കൂടിയ സ്ഥലത്തെക്കുറിച്ചും ഇവര്‍ക്കു വിവരം കിട്ടിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിരവധി നാസികള്‍ അര്‍ജന്റീനയില്‍ എത്തിയിരുന്നുവെന്നും ഹിറ്റ്‌ലറുടെ കീഴില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് കരുതുന്നത്. ആണവായുധ പരീക്ഷണം വരെ പിന്നീടു നടന്നിരുന്നു.

ഹിറ്റ്‌ലറും ഭാര്യയും ആത്മഹത്യ ചെയ്തു എന്നതിനു ലോകത്തിനു മുന്നിലുള്ള തെളിവ് നിലവില്‍ ക്രെംലിനില്‍ സൂക്ഷിച്ചിരിക്കുന്ന ഹിറ്റലറുടെ കീഴ്ത്താടിയെല്ലു മാത്രമാണ്. റഷ്യന്‍ സൈനികഭാഷ്യമനുസരിച്ച് ഹിറ്റ്‌ലറുടെയും ഇവാബ്രൗണിന്റെയും മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ബങ്കറിനു പുറത്തുള്ള പൂന്തോട്ടത്തില്‍ എത്തിച്ച് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. തുടര്‍ന്നു കുഴിച്ചിട്ട ഭൗതികാവശിഷ്ടങ്ങള്‍ 1945-മേയില്‍ റഷ്യന്‍ ഫോറന്‍സിക് സംഘം പുറത്തെടുത്ത് വീണ്ടും പരിശോധന നടത്തി.

ആത്മഹത്യ ചെയ്യാനായി വെടിയുതിര്‍ത്തപ്പോള്‍ തലയോട്ടിയുടെ ഒരു ഭാഗം തകര്‍ന്നിരുന്നു. ബാക്കി വന്ന കീഴ്ത്താടി ഹിറ്റ്‌ലറുടെ ദന്തങ്ങളുമായി ഇണങ്ങുന്നതാണെന്നു പിടിയിലായ അനുയായികളില്‍നിന്നു മനസിലാക്കാന്‍ കഴിഞ്ഞു. മൃതദേഹത്തില്‍ ഒരു വൃഷണം മാത്രമേ ഉണ്ടായിരുന്നുള്ളു. പുറത്തെടുത്ത ഭൗതികാവശിഷ്ടങ്ങള്‍ പിന്നീട് കിഴക്കന്‍ ജര്‍മനില്‍ സംസ്‌കരിച്ചു. ഒടുവില്‍ 1970-ല്‍ റഷ്യന്‍ ചാരസംഘടനയായ കെജിബി വീണ്ടും അത് പുറത്തെടുത്ത് രഹസ്യസ്ഥലത്ത് ദഹിപ്പിച്ച ചാരം നദിയിലൊഴുക്കി. 2009-ല്‍ തലയോട്ടിയുടെ ഭാഗം ഹിറ്റ്‌ലറുടേതല്ലെന്നു തിരിച്ചറിഞ്ഞു. പിന്നെ ആകെയുള്ളത് താടിയെല്ലു മാത്രമാണ്. ഇതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നതും ഹിറ്റ്‌ലര്‍ രക്ഷപ്പെട്ടിരിക്കാമെന്നുള്ള സാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നതെന്ന് ബോബ് ബയറും ടിം കെന്നഡിയും പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :