E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 02:24 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

റിയാസിനു മമ്മൂട്ടി ഇനി താരമല്ല, ഹൃദയമാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mammootty
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിയാസിനു മുന്നിൽ മമ്മൂട്ടിയെത്തിയതു നടനായല്ല, ഹൃദയവിശാലതയുള്ള മനുഷ്യനായാണ് ആ സഹായത്തിൽ റിയാസ് നടന്നതു പുതുജീവിതത്തിലേക്കും. ഹൃദയ ധമനികളിൽ 85 ശതമാനത്തോളം ബ്ലോക്കുകൾ വന്ന അപൂർവ രോഗവുമായി മല്ലടിച്ച ആലുവ കൊടികുത്തുമല സ്വദേശി റിയാസിന്(35) മമ്മൂട്ടി തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ വഴി സഹായമെത്തിക്കുകയായിരുന്നു അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ നിർദേശിച്ചപ്പോൾ മുതൽ റിയാസിനായി നാട് ഉണർന്നു പ്രവർത്തിച്ചിരുന്നു എങ്കിലും ഭീമമായ ചികിത്സാ ചെലവിന്റെ ചെറിയ ഭാഗം പോലും കണ്ടെത്താനായിരുന്നില്ല.

ഈ അവസ്ഥയറിഞ്ഞ അൻവർ സാദത്ത് എംഎൽഎയാണു പ്രശ്നം മമ്മൂട്ടിയുടെ അടുത്തെത്തിച്ചത്. 42 വയസുള്ളപ്പോൾ റിയാസിന്റെ ജ്യേഷ്ഠൻ സമാനമായ രോഗം മൂലം മരിച്ചിരുന്നു. കയറിക്കിടക്കാൻ സ്വന്തമായി ഒരു തുണ്ടു ഭൂമിപോലും ഇല്ലാത്ത റിയാസിന്റെയും കുടുംബത്തിന്റെയും നിസ്സഹായ അവസ്ഥ മനസിലാക്കിയ മമ്മൂട്ടി സഹായത്തിനെത്തുകയായിരുന്നു.

രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്നു റിയാസിനു സൗജന്യ ചികിത്സയൊരുക്കാനുള്ള തീരുമാനത്തിലെത്തിച്ചേർന്നു രാജഗിരി ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. ശിവ് കെ നായരുടെ നേതൃത്വത്തിൽ കാർഡിയാക് സർജന്മാരായ ഡോ. ജോർജ് വാളൂരാൻ, ഡോ. റിനറ്റ് സെബാസ്റ്റ്യൻ, കാർഡിയാക് അസ്തീസിയ ഡോക്ടർമാരായ ഡോ. ജിയോപോൾ, ഡോ. റോഷിത് ചന്ദ്രൻ എന്നിവരാണു ശസ്ത്രക്രിയ നടത്തിയത്. 

റിയാസ് ഉടൻ തന്നെ ആശുപത്രി വിടും. തന്നെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ മുൻകയ്യെടുത്ത മമ്മൂട്ടിയെ നേരിൽ കണ്ടു നന്ദി അറിയിക്കുകയാണ് ഇനിയുള്ള വലിയ ആഗ്രഹമെന്നു റിയാസ് പറയുന്നു. നിർധനരായ ഹൃദ്രോഗികളെ സഹായിക്കുന്നതിനായി മമ്മൂട്ടിയുമായി ചേർന്നു ചികിത്സാ പദ്ധതി രൂപപ്പെടുത്തിവരികയാണെന്നു രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. കെയർ ആൻഡ് ഷെയറിന്റെ മേൽനോട്ടത്തിൽ വരുന്ന ഈ പദ്ധതി ഉടൻ നാടിനു സമർപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :