E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:20 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ചിലർക്കു മാത്രം വിജയം, കാരണമെന്ത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

success-few
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജീവിതത്തിൽ വിജയം നേടാനും നേട്ടങ്ങൾ വരിക്കാനും ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ ചിലർമാത്രം ലക്ഷ്യം നേടുന്നു. അനേകരും പരാജയപ്പെടുന്നു. എന്തുകൊണ്ടാണ്? സാഹചര്യങ്ങളുടെ വൈപരീത്യമെന്നോ, വിധിയുടെ വിനയെന്നോ പറഞ്ഞ് തടിതപ്പാനാകുമോ. വിജയസോപാനത്തിൽ എത്തിയവർ വിപരീത സാഹചര്യങ്ങളെയോ, പ്രതിലോമ ശക്തികളെയോ, പരാജയഭാവങ്ങളെയോ നേരിടാതെയല്ല മുന്നേറിയത്. ദൈവവിശ്വാസത്തോടും നിശ്ചയദാർഢ്യത്തോടും സ്ഥിരോത്സാഹത്തോടും പ്രയത്നിച്ചതുകൊണ്ടാണ്. 

വിജയത്തിലേക്കു നയിക്കുന്ന ചില പ്രധാന ഘടകങ്ങൾ ചൂണ്ടിക്കാണിക്കട്ടെ. 

1. കഠിനാധ്വാനം: അലസതയും അശ്രദ്ധയും വെടിഞ്ഞ് നിരന്തരമായി പ്രയത്നത്തിൽ വ്യാപരിക്കണം. ലിയോണാർഡോ ഡാവിൻജി പറയുന്നു: ഏറെക്കാലമായി എന്റെ ശ്രദ്ധയിൽ പതിഞ്ഞ ഒരു വസ്തുത, നേട്ടങ്ങൾ വരിച്ചിട്ടുള്ള വ്യക്തികൾ, അനുഭവങ്ങൾ വന്നുകൊള്ളട്ടെ എന്നുപറഞ്ഞ് കയ്യുംകെട്ടിയിരിക്കുന്നവരല്ല. അവർ കടന്നുചെന്ന് അനുഭവങ്ങൾ കൈവരുത്തുകയാണ്. പ്രയത്നിക്കുന്നതിന്റെ അത്യാവശ്യം എനിക്കു നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. അറിവുനേടിയതുകൊണ്ടു മാത്രമായില്ല, അതു പ്രയോഗത്തിൽ വരുത്തുകയും വേണം. ആഗ്രഹവും, താൽപര്യവും ഉണ്ടായാൽമാത്രം പോരാ, അതിനായി പ്രവർത്തിക്കുവാനും കഴിയണം. 

പ്രസിദ്ധനായ അനുപം ഖേറിന്റെ അനുഭവം അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കൗമാരപ്രായത്തിൽ ഒരുദിവസം അദ്ദഹത്തിന്റെ പിതാവ് ഒരു വലിയ റസ്റ്റോറന്റിൽ കൂട്ടിക്കൊണ്ടുപോയി. ആ പിതാവ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു ക്ലാർക്കുമാത്രമാണ്. അനുപം ചോദിച്ചു: ‘ഡാഡി! ഡാഡിക്ക് പ്രമോഷൻ വല്ലതും കിട്ടിയോ, അതോ ലോട്ടറി അടിച്ചോ?’ പിതാവ് നിശ്ശബ്ദനായിരുന്നു. ഒരു കൂട്ടുകുടുംബത്തിലെ ഏകവരുമാനക്കാരൻ അദ്ദേഹം മാത്രമാണ്. അതുകൊണ്ടാണ് ഏറെ ചെലവുള്ള വലിയ റസ്റ്റോറന്റിൽ എത്തിയതിനെപ്പറ്റി മകൻ ആശ്ചര്യപ്പെട്ടത്. കുറച്ചുകഴിഞ്ഞപ്പോൾ പിതാവു പറഞ്ഞു: ‘അനുപം! പത്താംക്ലാസിലെ ബോർഡ് പരീക്ഷയിൽ നീ തോറ്റുപോയി.’ അത് അവനെ സ്തബ്ധനാക്കി. പിന്നീട് ചോദിച്ചു: ‘അങ്ങനെയെങ്കിൽ എന്നെ ഇവിടെ കൊണ്ടുവന്നത് എന്തുകൊണ്ടാണ്?’ പിതാവ് അവനെ ഉപദേശിച്ചു: ‘മോനേ, പരാജയത്തിൽ നീ ഭയപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യാതെ കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നാണ് എന്റെ നിർദേശം.’ അനുപം സാക്ഷിക്കുന്നു: ‘അതു തന്റെ ജീവിതത്തിലെ വഴിത്തിരിവായി. കഠിനാധ്വാനത്തിനുള്ള പ്രചോദനവും ഊർജവും ഉളവാക്കാൻ സഹായകമായി.’ 

വിശദമായ വായനയ്ക്ക് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :