E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 11:45 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ര‌‌‌ണ്ടുമുറി വീട്ടിൽ നിന്ന് ഗൂഗിളിന്റെ തലപ്പത്തേക്ക്, രഹസ്യങ്ങൾ വെളിപ്പെടുത്തി പിച്ചൈ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sundar-picha-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജീവിതവിജയം കൈവരിക്കാൻ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ചോദിച്ച യുവാക്കൾക്ക് സുന്ദർ പിച്ചൈ നൽകിയ മറുപടി ഇങ്ങനെ - പിരിമുറുക്കം ഒഴിവാക്കുക, (ജീവിതം) ആസ്വദിക്കുക. തന്റെ പൂർവ കലാലയമായ ഖരഗ്പൂർ ഐഐടിയിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു ഇന്ത്യൻ വംശജനായ ഗൂഗിൾ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ. പൂർവ കലാലയം സന്ദർശിക്കാനായതിൽ ഏറെ സന്തോഷം പ്രകടിപ്പിച്ച പിച്ചൈ 3500-ലേറെ വരുന്ന ഐഐടി വിദ്യാർഥികളോടൊപ്പം ഓപ്പൺ തിയറ്ററിൽ നടത്തിയ സംവാദം യൂട്യൂബിലൂടെ ലൈവ് ആയി ഗൂഗിൾ സംപ്രേഷണം ചെയ്തിരുന്നു. എല്ലാവർക്കുമൊപ്പം സെൽഫി പകർത്തിയാണു സംവാദം അവസാനിപ്പിച്ചത്.

ചെന്നൈയിലെ ചെറിയ രണ്ടുമുറി വീട്ടിൽ നിന്ന് ഗൂഗിളിന്റെ തലപ്പത്തേക്കുയർന്ന പിച്ചൈയെപ്പോലെ എങ്ങനെ ജീവിതത്തിൽ ഉന്നത വിജയം കൈവരിക്കാം? വെല്ലുവിളികൾ ഏറ്റെടുക്കുന്നതിന് ഒപ്പംതന്നെ എങ്ങനെ ക്രിയാത്‌മകമായി പ്രവർത്തിക്കാനാകും? ഇവയായിരുന്നു വിദ്യാർഥികളുടെ പ്രധാന ചോദ്യങ്ങൾ. 

ജീവിത വിജയം കൈവരിക്കുന്നതിനു മികച്ച രീതിയിൽ പഠിക്കേണ്ടതുണ്ട്. എന്നാൽ പഠനം മാത്രമല്ല പ്രധാനം. ഓരോരുത്തരും അവരവരുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതതാൽപര്യങ്ങളും പിന്തുടരണം. വെല്ലുവിളികൾ ഏറ്റെടുത്ത് ക്രിയാത്മകമായി പ്രവർത്തിക്കണമെന്ന് ഉദ്ബോദിപ്പിച്ച പിച്ചൈ തന്റെ കലാലയ ജീവിതത്തെക്കുറിച്ചും സംസാരിച്ചു. രണ്ടു ദശാബ്ദങ്ങൾക്കു മുൻപ് മെറ്റലർജിക്കൽ എന്‍ജിനീയറിങ് പഠിക്കുമ്പോഴും നേരത്തെ ഉണർന്നു പഠിക്കുന്ന ശീലം ഇല്ലായിരുന്നു. രാത്രി മുഴുവൻ സുഖമായി ഉറങ്ങുന്നതിനു പുറമെ ചില ക്ലാസുകൾക്കിടെയും ഉറങ്ങാറുണ്ടായിരുന്ന തനിക്ക് ചില പരീക്ഷകളിൽ സി ഗ്രേഡ് ലഭിച്ചിരുന്നുവെന്നു പിച്ചൈ സൂചിപ്പിച്ചു.

പഠനകാലത്തു നന്നായി കഠിനാദ്ധ്വാനം ചെയ്യുന്നതിനിടെയിൽ വിനോദങ്ങളിലേർപ്പെടുന്നതിനു ശ്രദ്ധ നൽകിയിരുന്നു. നീളം കൂടിയ വഴിയിൽ ചെറിയ തിരിച്ചടികൾ കാര്യമായ സ്വാധീനം ചെലുത്തില്ല, വിദ്യാർഥികളെ ഉദ്ബോദിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

sundar-pichai-google-ceo.jpg.image.784.410

ആഗോള ഡിജിറ്റൽ ഇക്കോണമിയിൽ ഒരു ശ്രദ്ധേയ സാന്നിധ്യമാകാൻ ഇന്ത്യയ്ക്കാകും. ഇന്റർനെറ്റ് ആദ്യമായി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വർധനവു ചൂണ്ടിക്കാട്ടി പിച്ചൈ പറഞ്ഞു. വിലകുറഞ്ഞ സ്മാർട്ഫോൺ ഉപയോഗിച്ചാണു കൂടുതലും പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. അതേ സമയം ഗ്രാമീണ മേഖല, പ്രത്യേകിച്ചും സ്ത്രീകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ വളരെ പിന്നോക്കമാണെന്ന് പിച്ചൈ അഭിപ്രായപ്പെട്ടു.

ഭാര്യ അഞ്ജലിയെ പിച്ചൈ കണ്ടുമുട്ടുന്നത് കലാലയത്തിലാണ്. സ്മാർട്ഫോൺ ഇല്ലാതിരുന്ന കാലത്ത് ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികളെ വിളിക്കുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും തമാശ രൂപത്തിൽ പിച്ചൈ വെളിപ്പെടുത്തി. ടെക്നോളജി രംഗത്ത് രാജ്യം അദ്ഭുതാവഹമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കംപ്യൂട്ടർ, സ്മാർട്ഫോൺ എന്നിവ സർവസാധാരണമായി കഴിഞ്ഞു. രണ്ടു ദശകങ്ങൾക്കു മുൻപ് ഇതായിരുന്നില്ല സ്ഥിതി അദ്ദേഹം വെളിപ്പെടുത്തി.  

sundar-pichai.jpg.image.784.410 (1)

ഗൂഗിളിൽ നടന്ന ഇന്റർവ്യൂവിനെക്കുറിച്ചും വിശദീകരിച്ച പിച്ചൈ, നാല് ഇന്റർവ്യൂവിലും ജീമെയിലിനെക്കുറിച്ചുള്ള ചോദ്യത്തിന് അറിയില്ലെന്ന ഉത്തരമാണു നൽകിയതെന്നു വെളിപ്പെടുത്തി. നാലാമത്തെ ഇന്റർവ്യൂവിനു ശേഷമാണ് ജീമെയില്‍ കാണുന്നതെന്നും അതുകൊണ്ട് അഞ്ചാം റൗണ്ടിൽ ഉത്തരം നൽകാൻ സാധിച്ചു. ഗൂഗിൾ ജീമെയിൽ ആരംഭിച്ച് അധികമാകും മുൻപ് 2004 ഏപ്രിൽ ഒന്നിന് വിഡ്ഢിദിനത്തിലായിരുന്നു ആദ്യ ഇന്റർവ്യൂ. ആദ്യകാലത്ത് ഇൻവൈറ്റിലൂടെ മാത്രമേ ജീമെയിൽ ലഭ്യമായിരുന്നുള്ളു. അതിനാൽ ഇത് ഒരു ഏപ്രിൽ ഫൂൾ ആണെന്നു ചിന്തിച്ചിരുന്നു. 

വിനോദ സമയങ്ങൾ കുട്ടികളോടും കുടുംബത്തോടുമൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന പിച്ചൈ സച്ചിന്റെ ബാറ്റിംഗ് ഏറെ ഇഷ്ടപ്പെടുന്നു. ഫുട്ബോൾ, ക്രിക്കറ്റ് കളികൾ ടിവിയിൽ കാണാറുണ്ട്. ഇൻഫോസിസ് സ്ഥാപകന്‍ നാരായണ മൂർത്തി ആണ് ആരാധ്യപുരുഷൻ. ഡിജിറ്റൽ ലോകത്ത് ഇന്ത്യയ്ക്ക് രാജ്യാന്തര തലത്തിൽ സ്വന്തമായൊരു മേൽവിലാസം നൽകിയ വ്യക്തിയെന്ന നിലയിലാണ് നാരായണ മൂർത്തിയെ മാതൃകയാക്കുന്നത്. ദീപിക പാദുക്കോൺ ആണ് ഇഷ്ടനടി.

1993-ൽ ഖാരഗ്പുർ ഐഐടിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ പിച്ചൈ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, യുഎസിലെ വാർട്ടൺ സ്കൂൾ ഒഫ് ബിസിനസ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടി. 2004ൽ ഗൂഗിളില്‍ ചേർന്ന അദ്ദേഹം 2015-ലാണ് സിഇഒ ആയി നിയമിക്കപ്പെടുന്നത്.

sundar-pichai.jpg.image.784.410

ചെറുകിട, ഇടത്തരം ബിസിനസുകാരെ വെബ് ലോകത്തേക്കു കൊണ്ടുവരുന്നതിൽ ശ്രദ്ധ ചെലുത്തുന്നുവെന്ന് കഴിഞ്ഞ ദിവസം പിച്ചൈ ഡൽഹിയിൽ വെളിപ്പെടുത്തിയിരുന്നു. ഇതിനായി ഡിജിറ്റൽ അൺലോക്ക്ഡ് പ്രോഗ്രാമും ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. 1.2 ബില്യൺ പുതിയ ഉപഭോക്താക്കളെ‌യാണ് ഗൂഗിൾ ഇന്ത്യയിൽ ഇതിലൂടെ ലക്ഷ്യമിടുന്നത്. 

സാധാരണ കുട്ടിക്കാലം

പ്രചോദനാത്മാകമായ ഒരു ജീവിത കഥയാണ് സുന്ദർ പിച്ചൈയ്ക്കു പറയുവാനുള്ളത്. വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് സുന്ദർ പിച്ചൈ എന്നറിയപ്പെടുന്ന പിച്ചൈ സുന്ദരരാജൻ ജനിക്കുന്നത്. തമിഴ്നാട്ടിലെ ചെന്നൈയിൽ 1972 ജൂലൈ 12-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 43-ാം ജന്മദിനത്തലേന്നു കിട്ടിയ ഈ ഉയർന്ന സ്ഥാനം ഒരു പരിധി വരെ അദ്ദേഹത്തിന്റെ കഴിവുകൾക്കുള്ള അംഗീകാരമാകാം.

രണ്ടു മുറി മാത്രമായിരുന്നു പിച്ചൈയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചൈയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചൈ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്കൂളിൽ പഠിച്ചപ്പോൾ ക്രിക്കറ്റു കളിയായിരുന്നു പിച്ചൈയെ ആകർഷിച്ചിരുന്നത്. സ്കൂളിന്റെ നായകനായിരുന്ന പിച്ചൈ സ്കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു. സ്കൂൾ കാലം മികച്ച രീതിയിൽ പൂർത്തിയാക്കിയ അദ്ദേഹം കാരഖ്പൂറിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐറ്റി) -യിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർഥിയായിരുന്നു പിച്ചൈ.

ടെക് വിദഗ്ധരെ സ്ൃഷ്ടിക്കുന്നതിൽ പ്രമുഖരായ സ്റ്റാൻഫോര്‍ഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്കോളർഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയൻസ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പിച്ചൈ ജനറൽ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലേയ്ക്കു പോകാനുള്ള വിമാനയാത്രയുടെ ചിലവു പോലും അദ്ദേഹത്തിന്റെ പിതാവിന്റെ വാർഷിക വരുമാനത്തിലും അപ്പുറമായിരുന്നു.

പെൽസിൽവാനിയ യൂണിവേഴ്സിറ്റിയുടെ വാർട്ടൺ സ്കൂളിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും പിച്ചൈ നേടി. വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഗൂഗിളിൽ ചേരുന്നതിനു മുൻപ് പല ചെറു കമ്പനികളിലും ജോലി നോക്കി. ഒരു അപ്ലൈഡ് മെറ്റീരിയൽ കമ്പനിയിൽ എഞ്ചിനീയറായും, മകെൻസി ആന്‍ഡ് കമ്പനിയിൽ മാനേജ്മെന്റ് കൺസൾട്ടന്റ് ആയും പിച്ചൈ പ്രവർത്തിച്ചിട്ടുണ്ട്.

ഗൂഗിളിൽ പിന്നിട്ട നാഴികക്കല്ലുകൾ

2004-ലാണ് പിച്ചൈ ഗൂഗിളിൽ എത്തുന്നത്. 2008-ൽ ക്രോം ബ്രൗസർ, ഗൂഗിൾ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു പിച്ചൈ. ഗൂഗിൾ ക്രോം വൻ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകർഷിച്ചു. തുടർന്ന് ഗൂഗിൾ ടൂള്‍ബാർ, ഡെസ്ക്ടോപ് സെർച്, ഗാഡ്ജെറ്റ്സ്, ഗൂഗിൾ ഗിയേഴ്സ് ആൻഡ് ഗാഡ്ജെറ്റ്സ് എന്നിവ വികസിപ്പിയ്ക്കുന്നതിലും പിച്ചൈ നിര്‍ണായക പങ്കു വഹിച്ചു. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്്സ് എന്നിവ വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിച്ചതു പിച്ചൈ ആയിരുന്നു. വെബ്എം എന്ന വീഡിയോ ഫോർമാറ്റ് രൂപകൽപന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്.

2013 മാർച്ച് 13-ന് ഗൂഗിൾ സേവനങ്ങളുടെ പട്ടികയുടെ കൂട്ടത്തിൽ ആന്‍ഡ്രോയ്ഡ് ചേർക്കപ്പെട്ടപ്പോൾ തന്റെ കരിയറിലെ മറ്റൊരു മികച്ച സംഭാവനയായി മാറുകയായിരുന്നു അത്. 2014-ൽ മൈക്രോസോഫ്റ്റിന്റെ സിഇഒ ആകുവാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഉയർന്നു കേട്ട പ്രധാന പേരിലൊരാളും പിച്ചൈ ആയിരുന്നു.

2008 മുതൽ ഗൂഗിളിന്റെ പ്രൊഡക്ട് മാനേജ്മെന്റ് ടീമിൽ വ്യത്യസ്ത മേഖലകളിൽ സേവനം അനുഷ്ഠിച്ചു വരുകയായിരുന്ന പിച്ചൈയെ 2014 ഒക്ടോബർ 24-നാണ് പ്രോഡക്ട് വിഭാഗത്തിന്റെ തലവനായി ഗൂഗിളിന്റെ സ്ഥാപകരിലൊരാളും അപ്പോഴത്തെ സിഇഒയുമായിരുന്ന ലാറി പേജ് നിയമിക്കുന്നത്. എഞ്ചിനീയറിങ്, പുതിയ ഗൂഗിൾ പ്രൊഡക്ടുകൾ, ആൻഡ്രോയ്ഡ് പോലുള്ള പ്ലാറ്റ്ഫോമുകൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടന്നിരുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :