E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:20 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജില്ലയിലെ ആദ്യത്തെ ഹരിത പ്രോട്ടോക്കോള്‍ വിവാഹത്തിന് വേദിയൊരുക്കി പെരുമ്പാവൂര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Green-Protocol-Marriage ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിലെ വധൂവരന്‍മാരായ രാജേഷ് ജോര്‍ജ് ജോസഫിനും നിസി മേരി ജോസഫിനും പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പഴ്‌സണ്‍ സതി ജയകൃഷ്ണന്‍, വൈസ് ചെയര്‍പഴ്‌സണ്‍ നിഷ വിനയന്‍ എന്നിവര്‍ ഉപഹാരം സമ്മാനിക്കുന്നു.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി ∙വിവാഹച്ചടങ്ങുകള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്ന ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന മാനിച്ച് രാജേഷ് - നിസ്സി ദമ്പതികള്‍. ജില്ലയിലെ ആദ്യത്തെ ഹരിത പ്രോട്ടോക്കോള്‍ വിവാഹത്തിന് വേദിയായത് പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിത കേരളം ദൗത്യത്തിന്റെ ഭാഗമായി വിവാഹച്ചടങ്ങുകളില്‍ ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് കഴിഞ്ഞയാഴ്ച്ച വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള അഭ്യര്‍ത്ഥിച്ചത്. ബോധവല്‍ക്കരണത്തിനായി ശുചിത്വ മിഷനും രംഗത്തിറങ്ങിയതിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ആശാവഹമെന്ന് തെളിയിക്കുന്നതായി പെരുമ്പാവൂരിലെ ഈ വിവാഹച്ചടങ്ങ്.

പരിസ്ഥിതി സൗഹൃദപരവും പുനരുപയോഗിക്കാവുന്നതുമായ സാധന സാമഗ്രികളാണ് പെരുമ്പാവൂര്‍ തുണ്ടിയില്‍ രാജേഷ് ജോര്‍ജ് ജോസഫും പടമുകള്‍ കുട്ടേടത്ത് നിസി മേരി ജോസഫും തമ്മിലുള്ള വിവാഹത്തിന്റെ വിരുന്നു സല്‍ക്കാരത്തിനും ചടങ്ങുകള്‍ക്കും ഉപയോഗിച്ചത്. പ്ലാസ്റ്റികും പേപ്പര്‍ പാത്രങ്ങളും കുപ്പികളും ഓഡിറ്റോറിയത്തിന്റെ പടി കയറിയില്ല. മാതൃകാപരമായി പ്രവര്‍ത്തിച്ച വധൂവരന്‍മാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ സര്‍ട്ടിഫിക്കറ്റും ഉപഹാരവും നഗരസഭ ചെയര്‍പഴ്‌സണ്‍ സതി ജയകൃഷ്ണന്‍ സമ്മാനിച്ചു. അനുമോദനം അര്‍പ്പിക്കുന്നതിനായി ജില്ലാ കളക്ടറും എത്തുമെന്നറിയിച്ചിരുന്നെങ്കിലും നെടുമ്പാശ്ശേരിയില്‍ ഡിജിധന്‍ മേളയുടെ തിരക്കിലായിരുന്നതിനാല്‍ കഴിഞ്ഞില്ല. കളക്ടറുടെ അനുമോദനം ശുചിത്വ മിഷന്‍ പ്രതിനിധി ജോഷിവര്‍ഗീസ് ദമ്പതികളെ അറിയിച്ചു.

പെരുമ്പാവൂര്‍ നഗരസഭ വൈസ് ചെയര്‍പഴ്‌സണ്‍ നിഷ വിനയന്‍, സെക്രട്ടറി ടി.എസ്. സെയ്ഫുദ്ദീന്‍, ഹരിത പ്രോട്ടോക്കോളിനായി പ്രവര്‍ത്തിക്കുന്ന ഫെലിക്ക ന്‍ ഫൗണ്ടേഷന്റെ പ്രതിനിധി ഡോ. സി.എന്‍. മനോജ്, കാറ്ററിംഗ് - ഓഡിറ്റോറിയം അസോസിയേഷനുകളുടെ ഭാരവാഹികള്‍ തുടങ്ങിയവരും വധൂ വരന്‍മാര്‍ക്ക് ആശംസ നേരാനെത്തിയിരുന്നു. ജില്ലയില്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന വിവാഹങ്ങളും ആഘോഷങ്ങളും മുന്‍കൂട്ടി അറിയിച്ചാല്‍ ചടങ്ങുകളില്‍ കളക്ടറും ഉന്നതോദ്യോഗസ്ഥരും നേരിട്ടെത്തി സമ്മാനങ്ങള്‍ നല്‍കാനാണ് തീരുമാനം. വധൂ വരന്‍മാര്‍ക്ക് പുറമെ ഓഡിറ്റോറിയം നടത്തിപ്പുകാര്‍ക്കും കാറ്ററിംഗ് സേവനദാതാക്കള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :