E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:02 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പ്രണയിക്കാൻ പേടിയാണ്, നിരസിക്കാനും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-students
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രണയം നിരസിച്ചതിന് ആസിഡ്   ആക്രമണങ്ങളൊക്കെയുണ്ടാകുന്നതായി കേട്ടിട്ടുണ്ട്. അതു ദൂരെ വടക്കേ ഇന്ത്യയിലാണല്ലോ എന്ന് ആശ്വസിച്ചിരുന്നു. ഇപ്പോൾ സ്വന്തം ജില്ലയിൽ, തൊട്ടടുത്ത് അതിലും ദാരുണമായ സംഭവങ്ങളുണ്ടാകുമ്പോൾ പേടി മാത്രമാണ് കോട്ടയത്തെ വിവിധ കോളജുകളിലെ പെൺകുട്ടികളുടെ ഉള്ളിൽ.

കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ ഉണ്ടായ ദുരന്തം കോളജ് വിദ്യാർഥികൾക്കുണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രണയിക്കാനോ പ്രണയം നിരസിക്കാനോ ഭയമാണെന്നു പറയുന്നു കോട്ടയം സിഎംഎസ് കോളജിലെ വിദ്യാർഥികൾ. പ്രഫഷനൽ കോളജുകളിലെ പെൺകുട്ടികൾ ചിന്തിക്കുന്നതും മറിച്ചല്ല. 

∙ ആദ്യം ‘യെസ്’ പറയരുതേ

ആൺകുട്ടികളുമായി നല്ല സൗഹൃദങ്ങളാകാമെന്നു സമ്മതിക്കുന്നവരാണ് ഇന്നത്തെ കോളജ് വിദ്യാർഥികൾ. പ്രണയത്തിലാകുന്നതു സ്വഭാവം നന്നായി മനസ്സിലാക്കിയതിനു ശേഷം മാത്രം മതിയെന്നാണു പാമ്പാടി ആർഐടി ഗവ. എൻജിനീയറിങ് കോളജിലെ അവസാന വർഷ സിവിൽ വിദ്യാർഥികളായ അൻസ വർഗീസും ഹാജിറ റഹ്മലും വീണ വിജയനും ഒരേ സ്വരത്തിൽ പറയുന്നത്. 

∙പേടിച്ചു കോളജ് വിട്ട കുട്ടി

പ്രണയാഭ്യർഥനയുമായി നിരന്തരം ശല്യം ചെയ്യുന്ന വിദ്യാർഥിയുടെ ശല്യം സഹിക്കാനാവാതെ ടിസി വാങ്ങി കോട്ടയത്തെ ഒരു കോളജിൽ നിന്ന് ഒരു പെൺകുട്ടി പടിയിറങ്ങിപ്പോയതു രണ്ടു വർഷം മുൻപാണ്. 

∙ മാതാപിതാക്കൾ മൂന്നാമത്

പ്രണയാഭ്യർഥന നിരസിച്ചാലോ മറ്റ് എന്തെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടെങ്കിലോ പെൺകുട്ടികൾ സാധാരണയായി ആദ്യം പറയുന്നതു സുഹൃത്തുക്കളോടാണെന്നു സിഎംഎസ് കോളജിലെ സാറാ റേച്ചൽ സന്തോഷും നികിതയും സൂസനും ആമിനയും പറയുന്നു. അടുത്ത കൂട്ടുകാരികളോട് ആദ്യം പറയും. പിന്നെ സുഹൃത്തുക്കളുടെ ഗ്രൂപ്പുകളിൽ ചർച്ച ചെയ്യും. അവിടെയും പ്രശ്നം തീരുന്നില്ലെങ്കിൽ സഹോദരങ്ങളോടു പറയും.

പ്രശ്നം തങ്ങളുടെ കയ്യിൽ നിൽക്കുന്നില്ലെന്നു തോന്നിയാൽ മാത്രമേ പലപ്പോഴും കുട്ടികൾ മാതാപിതാക്കളോടു പറയൂ. ഇത്തരം വിഷയങ്ങൾ മാതാപിതാക്കളോട് അവതരിപ്പിക്കാനുള്ള പേടി 90% കുട്ടികൾക്കും ഇപ്പോഴുമുണ്ട്.ഞാൻ ഒരാളെ ഇഷ്ടപ്പെടുന്നുവെന്നു മാതാപിതാക്കളോടു നേരിട്ടു പറയാൻ ധൈര്യമുള്ളതു വളരെക്കുറച്ചു വിദ്യാർഥികൾക്കു മാത്രം. 

∙ എങ്ങനെ‌ നേരിടും ?

ഭീഷണികൾ സുഹൃദ്‌വലയത്തിനുള്ളിൽ തന്നെ തീരുന്നതാണെങ്കിൽ പലരും വീട്ടിൽ അറിയിക്കാതിരിക്കാൻ ശ്രമിക്കുമെന്നു പറയുന്നു സിഎംഎസ് കോളജിലെ ഹൻഷ ഹാഷിമും കൂട്ടുകാരികളും. പൊലീസിൽ പരാതിപ്പെടില്ല. ഭാവിയെപ്പറ്റി ഓർത്തു പേടിച്ചിട്ടാണിത്. മറ്റുള്ളവരാണു തെറ്റുകാരെങ്കിലും പഴി കേൾക്കേണ്ടി വരുന്നത് എപ്പോഴും പെൺകുട്ടികൾക്കാണല്ലോ എന്ന പേടി പെൺകുട്ടികൾക്കിടയിൽ ഉണ്ട്. 

∙ നല്ല സൗഹൃദങ്ങൾ തെറ്റില്ല

നല്ല സൗഹൃദങ്ങൾ ഒരിക്കലും തെറ്റില്ലെന്ന വിശ്വാസം ഇപ്പോഴുമുണ്ട് ആർഐടി കോളജിലെ വിദ്യാർഥികൾക്ക്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്നേഹവും പരിചരണവും ലഭിക്കാത്ത ആൺകുട്ടികളേ ക്രൂരതകൾ നിറഞ്ഞ പ്രവൃത്തികൾ ചെയ്യൂവെന്ന് അൻസ വർഗീസും വീണ വിജയനും പറയുന്നു. 

∙ അധ്യാപകർ അറിയണോ ?

കോളജിലുള്ള പല പ്രണയങ്ങളും അധ്യാപകർ അറിയാറുണ്ട്. കൈവിട്ടു പോകുമെന്നു തോന്നിയാൽ വിദ്യാർഥികളെ വിളിച്ച് ഉപദേശിക്കുമെന്നും മാതാപിതാക്കളെ അറിയിക്കുമെന്നും കോളജിലെ അധ്യാപകർ പറയുന്നു. പക്ഷേ, പ്രണയങ്ങൾ അധ്യാപകരെ അറിയിക്കണമെന്ന അഭിപ്രായം വിദ്യാർഥികൾക്കില്ല. പലപ്പോഴും വലിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണു വിദ്യാർഥികൾ അധ്യാപകരോടു പറയാൻ തയാറാകുന്നത്. 

കൂടുതൽ പ്രാദേശിക വാർത്തകൾ വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :