E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 11:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

12കാരിയുടെ മരണം ഓൺൈലനിൽ ലൈവ്, വിഡിയോ നീക്കിയത് 2 മാസം കഴിഞ്ഞ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

woman
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സോഷ്യൽമീഡിയ ജനപ്രീതി കുത്തനെ ഉയർന്നതോടെ ഇതുവഴിയുള്ള കുറ്റകൃത്യങ്ങളും കൂടി. മിക്ക കേസുകളിലും സോഷ്യൽമീഡിയക്കു പ്രധാന പങ്കുണ്ടായിരിക്കും. എന്തും ഏതും എപ്പോഴും ഫെയ്സ്ബുക്കിൽ ലൈവ് ചെയ്യുന്നതും ഇപ്പോൾ ട്രന്റാണ്. കൊലപാതകങ്ങൾ, ആത്മഹത്യകൾ എല്ലാം ഇപ്പോൾ ഫെയ്സ്ബുക്കിൽ ലൈവ് ചെയ്യുന്നവരുണ്ട്.

ആത്മഹത്യ ലൈവ് ചെയ്യുന്ന സംഭവങ്ങളും കഴിഞ്ഞ ഒരു വർഷമായി വർധിച്ചിട്ടുണ്ട്. ഇത്തരം വിഡിയോകൾ നീക്കം ചെയ്യുന്നതിലും മിക്ക വെബ്സൈറ്റുകളും പരാജയപ്പെടുന്നു. ഓരോ ലൈവ് വിഡിയോയും നിരീക്ഷിച്ച് വിലയിരുത്തി നിയന്ത്രിക്കാൻ ഫെയ്സ്ബുക്കിനു പോലും സാധിക്കുന്നില്ല. ഇതിനാൽ തന്നെ മിക്ക വിഡിയോകളും ആഴ്ചകളോളം ഫെയ്സ്ബുക്കിൽ തന്നെ കിടക്കും. ഇതിനു പുറമെ ഡൗൺലോഡ് ചെയ്ത് മറ്റു സോഷ്യൽമീഡിയകളിലും പോസ്റ്റ് ചെയ്യുന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകും.

ചിക്കാഗോയിൽ തട്ടിക്കൊണ്ടു പോയ ഒരാളെ പീഡിപ്പിക്കുന്നത് അടുത്തിടെ ഫെയ്സ്ബുക്കിൽ ലൈവ് ചെയ്തിരുന്നു. എന്നാൽ പൊലീസ് ഇടപ്പെട്ട് ഈ വിഡിയോ ഫെയ്സ്ബുക്കിൽ നിന്നു നീക്കം ചെയ്യിപ്പിച്ചു. എന്നാൽ മിക്കപ്പോഴും മറ്റു ലൈവ് സ്ട്രീമിങ് വെബ്സൈറ്റുകളിലെ വിഡിയോ നീക്കം ചെയ്യിപ്പിക്കാൻ പൊലീസിനു കഴിയുന്നില്ല.

ജോർജിയയിലെ പന്ത്രണ്ടുകാരി ആത്മഹത്യ ലൈവ് ചെയ്തതും വലിയ വിവാദമായിരുന്നു. ലൈവ് ഡോട്ട് മി എന്ന വെബ്സൈറ്റ് വഴിയാണ് പെൺകുട്ടി ആത്മഹത്യ ലൈവ് ചെയ്തത്. ഡിസംബർ 30 നാണ് സംഭവം. അന്നു തന്നെ ഈ വിഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നിരവധി പേർ പൊലീസിനെ സമീപിച്ചെങ്കിലും നടന്നില്ല. പിന്നീട് 14 ദിവസങ്ങൾക്കു ശേഷമാണ് വിഡിയോ നീക്കം ചെയ്തത്. 

എന്നാൽ ഇതേ വിഡിയോ നിരവധി പേർ ഡൗൺലോഡ് ചെയ്ത് ഫെയ്സ്ബുക്ക്, യുട്യൂബ് വഴി പ്രചരിപ്പിച്ചു. എന്നാൽ ഈ വിഡിയോ യുട്യൂബ് നീക്കം ചെയ്തെങ്കിലും ഫെയ്സ്ബുക്കിൽ ഇപ്പോഴും കാണാം. ആത്മഹത്യയുടെ 40 മിനിറ്റ് വിഡിയോയാണ് ലൈവ് ഡോട്ട് മിയില്‍ നിന്ന് നീക്കം ചെയ്തത്. കുടുംബത്തിലുള്ളവർ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ഇതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും വിഡിയോയിൽ പറയുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :