E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 06:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മനുഷ്യനെ അപ്പാടേ വിഴുങ്ങാൻ വലിപ്പമുള്ള ജീവിയുടെ ഫോസിൽ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fossil
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭൂമിയിൽ ജീവന്റെ ഉൽപ്പത്തി മുതൽ അഞ്ചു വലിയ വംശനാശങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് അനുമാനം. കേംബ്രിയൻ വിസ്ഫോടനം ബഹുകോശ ജീവികളുടെ പെരുപ്പത്തിനു കാരണമായെന്നും അങ്ങനെയാകാം ഭൂമിയിൽ ജൈവവൈവിധ്യങ്ങൾ രൂപപ്പെട്ടതെന്നുമൊക്കെയാണ് ഇതേക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയുടെ അനുമാനം. അതുകൊണ്ടുതന്നെ പഠനങ്ങൾ നടക്കുന്തോറും ഈ ജൈവവൈവിധ്യത്തിന്റെ ആഴവും പരപ്പും വളരുകയും ചെയ്യുന്നു. ജൈവപരിണാമത്തെക്കുറിച്ചു പഠനം നടത്തുന്ന ഗവേഷകർ ഇപ്പോഴിതാ പുതിയൊരു കണ്ടെത്തലും നിഗമനവും നടത്തിയിരിക്കുന്നു. ഏഴു കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ജീവിച്ചിരുന്നുവെന്നു കരുതുന്ന ഉരഗജീവിയുടെ ഫോസിൽ കണ്ടെത്തിയതിൽനിന്നാണ് ഇത്.

ദിനോസർ യുഗത്തിൽ ജീവിച്ചിരുന്ന പറക്കുന്ന ഉരഗങ്ങളായ ടെറാസോറസ് വിഭാഗത്തിൽപ്പെട്ട ഹാറ്റ്സെഗോപ്ടെറിക്സ് എന്ന ഇനം ജീവികളുടെ ഫോസിലാണു കണ്ടെത്തിയത്. ചെറുതും ഭീമാകാരവുമായ കഴുത്തും പക്ഷിയുടേതുമായി സാദൃശ്യവുമുള്ള കൂറ്റൻ ജീവികളായിരുന്നു ഇവ. അര മീറ്ററോളം നീളമുള്ള താടിയെല്ല് പക്ഷികളുടെ ചുണ്ട്പോലെ നീണ്ടിരിക്കും. ഒരു മനുഷ്യനെ അപ്പാടെ വിഴുങ്ങാൻ മാത്രം വലിപ്പം അവയുടെ വായ്ക്കുണ്ടായിരുന്നു. ഇവ ജീവിച്ചിരുന്ന മേഖലയിൽ ദിനോസറുകളേക്കാൾ വലിയ ജീവികൾ ഇവയായിരുന്നെന്നും അനുമാനിക്കുന്നു.

ദിനോസർ കാലത്തു ജീവിച്ചിരുന്നെന്നു കരുതുന്ന ടെറാസോറസുകൾ (pterosaurs) എന്ന പറക്കുന്ന ഉരഗങ്ങൾ ശരീരപ്രകൃതിയിൽ താരതമ്യേന ചെറുതായിരുന്നു. എന്നാൽ കണ്ടെത്തിയ പുതിയ ഫോസിലിൽനിന്നുള്ള വിലയിരുത്തലുകൾ ഈ നിഗമനങ്ങളെ പാടേ തള്ളിക്കളയുന്നതാണ്. ടെക്സാസിലെ ക്വെറ്റ്സാൽകോട്ടസിൽനിന്നാണ് ടെറാസോറസുകളുടെ ഏറ്റവും വലിയ ഫോസിലുകൾ കണ്ടെത്തിയിരുന്നത്. വലിപ്പത്തിലും അതിശയിപ്പിക്കുന്നതായിരുന്നു ഇത്. കക്കകളായിരുന്നു ഇവയുടെ പ്രധാന ഭക്ഷണം. എന്നാൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ഹാറ്റ്സെഗോപ്ട്രെക്സ് എന്ന വിഭാഗത്തിൽപ്പെട്ട ജീവികൾ ഇവയിൽനിന്നു തീർത്തും വ്യത്യസ്തമാണെന്നാണു കണ്ടെത്തിയിരിക്കുന്നത്.

റൊമാനിയൻ മേഖലയിൽ തെയ്സ് സമുദ്രത്തിലെ ഹാറ്റെഗ് ദ്വീപിൽനിന്നാണ് പുതിയ ഫോസിൽ കണ്ടെത്തിയത്. ഈ ദ്വീപിൽ ജീവിച്ചിരുന്നതാകാം ഈ ജീവികളെന്നാണു ശാസ്ത്രജ്ഞരുടെ പക്ഷം. ഇവിടെ ജീവിച്ചിരുന്ന ദിനോസറുകൾ ഒരുപക്ഷേ ഇവയേക്കാൾ ചെറുതായിരുന്നിരിക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :