E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:10 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പെൺകുട്ടിയുടെ സെൽഫിയിൽ അജ്ഞാതൻ, പ്രേതമാണെന്ന് വീട്ടുകാർ !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

girl
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നേരംപോക്കുകൾ ഭയപ്പെ‌ടുത്തുന്ന ഓർമകളിലേക്കു നയിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്ന ഒരു സെൽഫി. ടൈംപാസിനായി മീൻപിടിക്കാൻ പോയതായിരുന്നു ഒരു പെൺകുട്ടിയും അവളുടെ സഹോദരനും. ആവേശത്തിനിടയിൽ പെൺകുട്ടിയെടുത്ത സെൽഫിയിൽ അതാ ഒരു അജ്ഞാതൻ, സംഗതി പ്രേതമാണെന്നാണ് വീട്ടുകാർ വിശ്വസിക്കുന്നത്. 

ജോര്‍ജിയ സ്വദേശിയായ ജെസീക്ക എന്ന അമ്മയാണ് തന്റെ മക്കൾക്കു നേരിട്ട അനുഭവം ഫേസ്ബുക്കിൽ പങ്കുവച്ചത്. പതിമൂന്നു വയസുകാരിയായ മകൾ ഹാലിയും മകൻ കോൾട്ടണും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സമയംപോക്കിനായി മീൻപിടിക്കാൻ പോയതായിരുന്നു. സഹോദരൻ മീൻപിടിക്കുന്നതിനി‌ടെ ഹാലി എ‌ടുത്ത സെൽഫിയിൽ പതിഞ്ഞ അജ്ഞാതനാണ് എല്ലാവരെയും അമ്പരപ്പിച്ചത്. ജെസീക്കയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. 

''എന്റെ പതിമൂന്നു വയസുകാരിയായ മകൾ ഫിഷിങ് ട്രിപ്പിനിടെ എടുത്ത ചിത്രമാണിത്. പുറകിലായി എന്റെ മകൻ കോൾട്ടണെ കാണാം, ശ്രദ്ധിച്ചു നോക്കൂ അവനരികിലായി ജെന്റിൽമാനായ മറ്റൊരാൾ. അവർക്കൊപ്പം ഉണ്ടായിരുന്ന ആളല്ലത്, അവർ മീൻപിടിക്കുന്ന സമയത്ത് അവിടെ ആരും ഉണ്ടായിരുന്നുമില്ല. ആകെ അവിടെ ഉണ്ടായിരുന്നവർ ഹാലിയും കോൾട്ടണും അവരുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്. തിരിച്ചുവന്ന് ഹാലി ചിത്രങ്ങൾ നോക്കുന്നതിനിടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇന്നു കോൾട്ടണിന്റെ പിറന്നാൾ ആയിരുന്നു, അവൻ ഇതുവരെ പിടിച്ചതിൽ വച്ച് ഏറ്റവും വലിയ മീനിനെയാണ് പിടിച്ചത്. അവനെയോർത്ത് ആ മനുഷ്യൻ സന്തുഷ്ടൻ ആണെന്നു തോന്നുന്നു. –ഇതാണ് ജെസീക്കയുടെ ഫേസ്ബുക്ക് കുറിപ്പ്.''

പച്ചടീഷർട്ട് ധരിച്ച് നിൽക്കുന്ന ഹാലിയുടെ സഹോദരനു സമീപത്താണ് അജ്ഞാതനായ മനുഷ്യനെ കാണുന്നത്. സെൽഫിയിൽ കാണുന്നത് പ്രേതത്തെ തന്നെയാണെന്നും അല്ലെന്നും വാദങ്ങൾ ഉയരുന്നുണ്ട്. എന്തായാലും ഹാലിയും സഹോദരനും തങ്ങളുടെ സെൽഫിയിലെ പുതിയ അതിഥിയെ ലഭിച്ച സന്തോഷത്തിലാണ്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :