E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:37 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പണം നൽകാത്തതിന് ജർമൻ മലയാളിയെ വെട്ടി പരുക്കേൽപ്പിച്ചു, പ്രതി ആത്മഹത്യ ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

stabbed-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 പണം കടം ചോദിച്ചതു കൊടുക്കാതിരുന്നതിനു കൊല്ലം തേവള്ളി നഗർ സൂര്യയിൽ ലില്ലി ഹെർമാൻ (78) എന്ന മുൻ ജർമൻ മലയാളി നഴ്സിനെ ഓട്ടോ ഡ്രൈവർ വെട്ടിപരുക്കേൽപ്പിച്ചു. മുഖത്തും വലതുകൈയ്ക്കും സാരമായ വെട്ടേറ്റ നിലയിൽ ലില്ലിയെ ജില്ലാ കൊല്ലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ലില്ലിയെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കൊല്ലം മതിലിൽ കാട്ടുവിള പുതുവേലിൽ നമ്പരാത്ത് സ്വദേശി റോയി വർഗീസിനെ(54) പിന്നീട് കൊല്ലം അശ്രാമം ഓലയിൽകടവിനു സമീപം കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. ജർമൻ പൗരത്വമുള്ള ലില്ലിയുടെ ഭർത്താവ് പരേതനായ ഹെർമാൻ ജർമൻകാരനാണ്. ജർമനിയിലെ കൊളോണിനടുത്തുള്ള പോർസിൽ താമസിച്ചിരുന്ന നഴ്സായ ലില്ലി ജോലിയിൽ നിന്നും വിരമിച്ചശേഷം തേവള്ളിയിലാണ് താമസിക്കു‌ന്നത്. മക്കളില്ലാത്ത ലില്ലി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. 

കഴിഞ്ഞ കുറെക്കാലം ലില്ലിയുടെ വീട്ടിൽ പാൽ കൊണ്ടുകൊടുത്തിരുന്നത് റോയിയും ഭാര്യയുമായിരുന്നു. ഇവർ പലപ്പോഴും ലില്ലിയോട് പണം കടം വാങ്ങിയിരുന്നു. എന്നാൽ കുറച്ചുകാലമായി ലില്ലി പാൽ വാങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ പണം കടം നൽകിയതുമില്ല. ഒരു മാസം മുമ്പ് റോയിയും ഭാര്യയും ചേർന്ന് ലില്ലിയുടെ വീട്ടിലെത്തി 50,000 രൂപ പണം കടം ചോദിച്ചിരുന്നു. പണമില്ലെന്ന് പറഞ്ഞ് അവരെ മടക്കി അയക്കുകയും ചെയ്തു. ഇതിനിടെ റോയി പലപ്പോഴും ലില്ലിയെ ഭീഷണിപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെ റോയി ഓട്ടോറിക്ഷ ഓടിച്ച് ലില്ലിയുടെ വീട്ടിലെത്തി. ഹെൽമെറ്റ് ധാരിയായ റോയി ലില്ലിയെ വിളിച്ചപ്പോൾ ഇറങ്ങിവന്ന ലില്ലിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതുകണ്ട് പരിഭ്രമിച്ചു വീടിനകത്തേയ്ക്ക് കയറിയ ലില്ലി പിറകുവശത്ത് അടുക്കളവാതിലിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ റോയി വീടിന് പുറത്തുകൂടി ഓടിവന്ന് കത്തികൊണ്ടു വെട്ടുകയായിരുന്നു. കഴുത്തിനു നേരെ വീശിയ കത്തി ലില്ലി തട്ടിയകറ്റിയകറ്റാൻ ശ്രമിച്ചപ്പോൾ മുഖത്തും വലതുകൈക്കുമാണ് വെട്ടേറ്റത്. മേൽച്ചുണ്ടിലും കവിളിലുമാണ് സാരമായ മുറിവേറ്റത്. 

ലില്ലി ഉച്ചത്തിൽ നിലവിളിച്ചതോടെ അയൽക്കാർ ഓടിക്കൂടുകയും അക്രമി ഓടി ഓട്ടോറിക്ഷയിൽ കയറി സ്ഥലംവിടുകയുമായിരുന്നു. കൗൺസിലർ ബി.ഷൈലജയുടെ നേതൃത്വത്തിൽ നാട്ടുകാരാണ് ലില്ലയെ ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം വെസ്റ്റ് എസ്ഐ കെ.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റോയിയുടെ മതിലിലെ വീട്ടിലെത്തി ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. വൈകിട്ടോടെ അഷ്ടമുടിക്കായലിൽ റോയിയുടെ മൃതദേഹവും പോലീസ് കണ്ടെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :