E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 01:47 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മഞ്ഞുകട്ടയ്ക്കുള്ളിൽ തണുത്തുറഞ്ഞ് കുറുക്കൻ; യൂറോപ്പ് അതിശൈത്യത്തിന്റെ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fox
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബർലിൻ ∙ യൂറോപ്പിലാകമാനം അനുഭവപ്പെടുന്ന അതിശൈത്യത്തിന്റെ ഭീകരത വെളിവാക്കുകയാണ് മഞ്ഞുകട്ടയ്ക്കുള്ളിൽ ഉറ‍ഞ്ഞുപോയ ഒരു കുറുക്കന്റെ ചിത്രം. തെക്കൻ ജർമനിയിലെ ഡാന്യൂബ് നദിയിൽ അബദ്ധത്തിൽ കാൽ വഴുതി വീണ കുറുക്കനാണ് നദിയിലെ വെള്ളം തണുത്തുറഞ്ഞ് മഞ്ഞുപാളിക്കുള്ളിൽ അകപ്പെട്ടത്. ജര്‍മനിയിലെ ഫ്രിഡിൻജനിൽ ഫ്രാൻസ് സ്റ്റെൽ എന്ന വേട്ടക്കാരനാണ് മഞ്ഞിൽ ഉറഞ്ഞുപോയ കുറുക്കനെ കണ്ടെത്തിയത്. 

പൂർണ്ണമായും തണുത്തുറഞ്ഞ നദിയില്‍നിന്നു കുറുക്കൻ കുടുങ്ങിയ ഭാഗം ‌ഫ്രാൻസ് സ്റ്റെൽ വെട്ടിയെടുത്തു. ശൈത്യത്തിന്റെ ഭീകരതയെക്കുറിച്ചും നദികളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ജനങ്ങൾക്ക് മുന്നറിയിപ്പു നൽകാനായി തണുത്തുറഞ്ഞ കുറുക്കനെ ഫ്രിഡിൻജനില്‍ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനു മുൻപിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ഫ്രാൻസ്.

മൈനസ് 30 ഡിഗ്രി വരെ താഴ്ന്ന നിലയിലാണ് മധ്യ യൂറോപ്പിലെ താപനില. യൂറോപ്പിലെ ആകെ കണക്കെടുത്താൽ ഈ വർഷം 60 ലേറെ പേർക്ക് കൊടുംതണുപ്പിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ഡാന്യൂബ് നദിയിലെ ജലം ഐസായി മാറിയതിനെ തുടർന്ന് 565 മൈൽ ദൂരത്തെ ജലഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ഇതിനു പുറമെ തീരപ്രദേശങ്ങളിൽ വീശിയടിക്കുന്ന കാറ്റ് വെള്ളപ്പൊക്കത്തിനു കാരണമായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നതിനെ തുടർന്ന് ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :