E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 09 2017 08:10 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വണ്ണം കുറയണോ? ഉറങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കൂ ഈ അഞ്ച് കാര്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sleep_fat.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിമ്മിൽ പോയിട്ടും ഭക്ഷണം കുറച്ചിട്ടുമൊന്നും തടി കുറയ്ക്കാൻ പറ്റുന്നില്ലേ? എങ്കിൽ അറിയൂ നിങ്ങളുടെ ഉറക്കവും വണ്ണവും തമ്മിൽ ബന്ധമുണ്ട്. ഉറങ്ങും മുമ്പ് ചെയ്യുന്ന കാര്യങ്ങൾ, ഉറങ്ങും മുമ്പ് കഴിക്കുന്ന ഭക്ഷണം ഇതിനൊക്കെ നിങ്ങളുടെ വണ്ണം കൂട്ടുന്നതിൽ നിർണായക പങ്കുണ്ട്. ഇതാ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ...

തണുത്ത മുറിയിൽ ഉറങ്ങൂ

വൃത്തിയുള്ള തണുപ്പുള്ള മുറിയിൽ ഉറങ്ങാൻ കിടക്കുന്നത് നിങ്ങളുടെ ഉറക്കത്തിന് നല്ലതാണ്. കലോറി കുറയ്ക്കാൻ തണുത്ത മുറിയിൽ ഉറങ്ങുന്നതിലൂടെ കഴിയുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

മൊബൈൽ ഫ്രീ ഉറക്കം

മൊബൈലിന്റെ ചെറു വെളിച്ചം പോലും ഇല്ലാതെ ഉറങ്ങാൻ കിടക്കാൻ ശ്രമിക്കൂ. നല്ല ഉറക്കവും കിട്ടും ഒപ്പം തടിയും കുറയും. പൂർണ ഇരുട്ടിൽ കിടന്ന് ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തിലെ കലോറി കുറയ്ക്കുന്ന ഹോർമോൺ ഉത്പാദനം നടത്തുന്നു.

ഗ്രീൻ ടീ കുടിക്കുക

ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കുന്നത് വയറ് കുറയ്ക്കാൻ സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് ഗ്രീൻടീ ശീലിക്കാം.

മൂക്കിലൂടെ ശ്വാസം എടുക്കുക

മൂക്കിലൂടെ ശ്വാസം എടുക്കുകയും വായിലൂടെ പുറത്തേക്ക് വിടുകയുമാണ് ചെയ്യേണ്ടത്. ഇത് നിങ്ങളുടെ ഞരമ്പുകളെ ശാന്തമാക്കുകയും തന്മൂലം ആരോഗ്യപരമായ രീതിയിൽ വണ്ണം കുറയ്ക്കുകയും ചെയ്യുന്നു. വായ് തുറന്ന് ഉറങ്ങുന്നത് വയർ കൂടാൻ കാരണമാകും എന്നതിനാൽ വായടച്ച് ഉറങ്ങാൻ ശീലിക്കണം.

അരി ആഹാരം വേണ്ട

ഉറങ്ങും മുമ്പ് അരിയാഹാരം കഴിക്കുന്നത് തടി കൂട്ടും. ചോറ് മാത്രമല്ല അരി കൊണ്ടുണ്ടാക്കിയ എന്ത് ഭക്ഷണവും കഴിക്കുന്നത് തടി കൂട്ടുമെന്ന് പഠനങ്ങൾ. ഉറങ്ങുന്നതിന് മുമ്പ് ചൂട് പാൽ കുടിക്കുന്നത് മെറ്റാബോളിസം വ‍ർധിപ്പിക്കുകയും വണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ ശീലം പുതുതായി തുടങ്ങുന്നവരിൽ ഉറക്കം കിട്ടുന്നില്ല എന്ന പരാതി ഉണ്ട്. നോൺവെജ് കഴിച്ച ശേഷം ചൂടുപാൽ കുടിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ ഇതിനൊരു പരിഹാരം കാണാം.

കൂടുതൽ വാർത്തകൾക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :