E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇതു വെറും ഹെയർ സ്റ്റെലിങ്ങല്ല; തീക്കളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ramadan-barbar റമദാന്‍ ഗാസയിലെ ഷോപ്പില്‍ തീ ഉപയോഗിച്ചു തലമുടിവെട്ടുന്നു.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തലയിൽ തീ കത്തിച്ചു മുടി മുറിക്കുന്ന റമദാൻ ഗദ്വാൻ സ്റ്റെൽ വൈറലാകുന്നു. പലസ്തീനിലെ ഗാസയിലാണ് റമദാൻ ഗദ്വാൻ എന്ന യുവാവ് ശ്വാസം അടക്കിപ്പിടിച്ചു മാത്രം കാണാൻ കഴിയുന്ന തരത്തിൽ മുടിവെട്ടി താരമാകുന്നത്. മുടിവെട്ടിൽ വ്യത്യസ്തതയാണ് പലസ്തീൻ യുവാക്കൾക്കും വേണ്ടത്. ആരും ഒരു നിമിഷം നോക്കിനിൽക്കുന്ന കലാവിരുതു തലപ്പുറത്തു വേണം . പുതുതലമുറയുടെ ഇഷ്ടത്തിന് അനുസരിച്ചു മുടി മിനുക്കിയും പാകപ്പെടുത്തിയും എടുക്കാൻ പാചകം പോലെ തീയും റമദാന്റെ കടയിൽ നിർബന്ധമാണ് . നിമിഷ നേരത്തേക്കുള്ള തീജ്വാലയിലാണ് പല യുവാക്കളുടെയും തലമുടി 'വേവി'ച്ചെടുക്കുന്നത്.

വേഗത്തിൽ തീപിടിക്കാൻ കഴിയുന്ന ലേപനം തലയിൽ പുരട്ടിയാണ് തീജ്വാല തലയിൽ താളമിടുക. മുടിവെട്ടിൽ ഒരു ഇടിവെട്ടാണ് 37 കാരനായ റമദാൻ. സ്റ്റീം സ്റ്റൈൽ വെട്ടാണ് റമദാന്റെ ഷോപ്പിലേക്ക് യുവാക്കളുടെ തള്ളിച്ചയുണ്ടാക്കാൻ കാരണം. കൈവിരലുകളുടെ ദ്രുത താളത്തിൽ തീ തലയിൽ ജ്വാല തീർക്കും. ദുർബല മനസ്ക്കരായവരെ ഈ 'തീക്കളി'യിൽ നിന്നു റമദാൻ ഒഴിവാക്കും. സാഹസിക പ്രകടനക്കാരെപ്പോലെ 'ആരും അനുകരിക്കരുതെന്ന ' പതിവ് മുന്നറിയിപ്പും ഈ ബാർബർ നൽകുന്നുണ്ട്. മുടിക്ക് ഈടും ഇഴയടുപ്പവും അഴകും നൽകുന്നതാണ് അഗ്നികൊണ്ടുള്ള മുടിമുറിക്കലെന്നാണ് റമദാന്റെ ഭാഷ്യം.

മുടിവെട്ട് മേഖലയിൽ പുതിയ തകർപ്പൻ ആശയങ്ങൾ അവതരിപ്പുക്കുന്നതിൽ പുതുതലമുറയിലെ ബാർബർമാരിൽ മത്സരമുണ്ട്. പരമ്പരാഗത മുടിവെട്ട് സമ്പ്രദായത്തോട് യുവതലമുറയ്ക്ക് താല്പര്യമില്ല. ആകർഷകമായി മുടിവെട്ടുന്നതു ആരാണോ അവരുടെ അടുത്തേക്കാണ് യുവാക്കളൊഴുകുക. അപകടകരമെങ്കിലും ആകർഷകമായ രീതിയാണ് റമദാന്റെ ജോലി ശ്രദ്ധേയമാക്കിയത്.

പത്തു മുതൽ പതിനഞ്ചു സെക്കൻറ് വരെ തലയിൽ തീ റമദാന്റെ വിരലുകളിൽ പിടിച്ച രണ്ടു ചീപ്പുകൾക്കൊപ്പം നൃത്തം ചെയ്യും. വിസ്മയിപ്പിക്കുന്ന മുടിവെട്ടിലെ മികവ് മൂലം ആളുകൾ റമദാനെ വിളിക്കുന്നത് 'ഉസ്താദ് റമദാൻ ' എന്നാണ്. മുടിമുറിക്കാൻ ഇന്റർനെറ്റിൽ പുതിയ രീതി തേടുന്നവരാണ് റമദാന്റെ ഷോപ്പിലെത്തി കാത്തുനിൽക്കുന്നത്. പതിനെട്ട് വർഷമായുള്ള പുതുമ നഷ്ടപ്പെടാത്ത മുടിവെട്ടിനെതിരെ ആരും പരാതിപെട്ടിട്ടില്ല. ഗാസയിലെ റഫയിലാണ് റമദാന്റെ ഷോ. പലസ്തീനിലെ സാമൂഹിക , സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുള്ള ന്യായ വിലയാണ് തീകൊണ്ടുള്ള മുടിവെട്ടിനും റമദാൻ ഈടാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :