E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:24 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ലൈംഗിക ചൂഷണം: ഫെയ്സ്ബുക്ക് ഫോട്ടോകൾ എത്തുന്നത് ഡേറ്റിങ്, പോൺ വെബ്സൈറ്റുകളിൽ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

facebook-profile
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ ബാല പീഡനവുമായി ബന്ധപ്പെട്ടുള്ള അശ്ലീല, ഡേറ്റിങ് വെബ്സൈറ്റുകളിൽ ഷെയർ ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നടന്ന അന്വേഷണത്തിൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്നെടുത്ത ദശലക്ഷക്കണക്കിന് ഫോട്ടോകളാണ് ഡേറ്റിങ്, പോൺ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രാദേശിക സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ എടുത്ത ചിത്രങ്ങളുണ്ടെങ്കിലും പകുതിയിലേറെ ഫോട്ടോകളും ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്തതാണ്.

കുട്ടികൾ നീന്തുന്നതും കായികവിനോദങ്ങളിലേർപ്പെടുന്നതും ജിംനാസ്റ്റിക്സ് പരിശീലനം നടത്തുന്നതുമെല്ലാമായുള്ള ചിത്രങ്ങളാണ് ബാലപീഡകർ ലക്ഷ്യം വയ്ക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ പല രാജ്യങ്ങളും ശക്തമായ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പല ഇമേജ് ഷെയറിങ് വെബ്സൈറ്റുകളും ട്രാക്ക് ചെയ്യാൻ പോലും പറ്റാത്ത വിധം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഓൺലൈൻ വഴി കുട്ടികളെ വലയിൽ വീഴ്ത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളെപ്പറ്റി പരാതികൾ കൂടിയ സാഹചര്യങ്ങൾ കൂടിയിരിക്കുകയാണ്.

എന്നാൽ കുട്ടികളുടെ മാത്രം ചിത്രങ്ങളല്ല അശ്ലീല വെബ്സൈറ്റുകളിലുള്ളത്. യുവതികളുടെയും, സിനിമാ നടിമാരുടെയും ചിത്രങ്ങൾ ഇത്തരം വെബ്സൈറ്റുകളിൽ പ്രൊഫൈൽ ചിത്രമായി കാണാം. ഓൺലൈൻ ഫാമിലി ബ്ലോഗുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.

ഒരൊറ്റ റൈറ്റ് ക്ലിക്കിലൂടെ ഫെയ്സ്ബുക്കിൽ നിന്നുൾപ്പെടെ ആരുടെയും ഫോട്ടോ ഡൗൺലോഡ് ചെയ്യാമെന്നതാണ് ഇത്തരക്കാർ മുതലെടുക്കുന്നത്. കുട്ടികളുടെ 4.5 കോടി ഫോട്ടോകളുള്ള ഒരു ഇമേജ്–ഷെയറിങ് വെബ്ൈസറ്റിൽ പകുതിയും പ്രശസ്ത സമൂഹമാധ്യമങ്ങളിൽ നിന്നുള്ളതാണെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. മാത്രമല്ല ഇമേജസ് ഫ്രം ഫെയ്സ്ബുക്ക്, കിക്ക് ഗേൾസ് (kik ഒരു പ്രാദേശിക സമൂഹമാധ്യമമാണ്) എന്ന് ഫോൾഡറുകൾക്ക് പേരിട്ടവർ വരെയുണ്ട്. മൈ ഡോട്ടേഴ്സ് ഇൻസ്റ്റഗ്രാം ഫ്രണ്ട്സ്, കിഡ്സ് അറ്റ് ബീച്ച്, നൈസ് ബോയ്സ് പ്ലേ ഇൻ റിവർ, ജിംനാസ്റ്റ്സ് എന്നിങ്ങനെയാണ് ചില ഫോൾഡറുകൾക്ക് നൽകിയിരിക്കുന്ന പേരുകൾ. ശരിക്കും ഇത് കുട്ടികൾക്കു നേരെയുള്ള ലൈംഗിക ചൂഷണമാണെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

കുട്ടികളുടെ എല്ലാ ചിത്രങ്ങളും അശ്ലീലം കലർന്നവയല്ല. പക്ഷേ നീന്തുന്നതും ജിംനാസ്റ്റിക്സ് വേഷത്തിലുമെല്ലാം നിൽക്കുന്ന ചിത്രങ്ങൾക്കു താഴെ അശ്ലീല കമന്റുകളും കാണാം. നമുക്ക് നിഷ്കളങ്കമായി തോന്നുന്ന പല കാഴ്ചകളും മറ്റുള്ളവർക്ക് അങ്ങനെയാവണമെന്നില്ലെന്നാണ് ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകൾ വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്കിൽ കുട്ടികളുടെ ചിത്രങ്ങൾ നൽകുമ്പോൾ വേണ്ടപ്പെട്ടവർക്കു മാത്രം കാണാവുന്ന വിധം ലോക്ക്ഡ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്.

കൂടുതൽ വാർത്തകൾ വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :