E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:35 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ചക്രവണ്ടിയിൽ ബിജുവിന്റെ ജീവിതത്തിനു താങ്ങായ് ഇനി കമലയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

eranakulam-wedding
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അരയ്ക്കു താഴെ തളർന്നതുമൂലം ചക്രവണ്ടിയിൽ സഞ്ചരിക്കുന്ന നെട്ടൂർ വെളീപ്പറമ്പിൽ വി.ടി. ബിജുവിന്റെയും പാലക്കാട് മഞ്ഞപ്ര കുന്നത്ത് വീട്ടിൽ കമലയുടെയും വിവാഹം സുഹൃത്തുക്കൾ സംഭവമാക്കി. മേൽപാലം ജംക്‌ഷനു സമീപത്തെ മഡോണ ഷട്ടിൽ കോർട്ടിലായിരുന്നു സൽക്കാരവും കലാപരിപാടികളും. സിനിമാരംഗത്തെ പ്രമുഖരും പങ്കെടുത്ത കല്യാണം നാടിന്റെയും ആഘോഷമായി. ആത്മവിശ്വാസത്തിന്റെ കരുത്തിൽ ജീവിതം കരുപ്പിടിപ്പിക്കുന്ന ബിജുവിനെക്കുറിച്ച് അറിഞ്ഞു ശരിയായി എടുത്ത തീരുമാനമാണെന്നു കമല പറഞ്ഞു. വീട്ടിലെ ആറു പെൺമക്കളിൽ നാലാമത്തേതാണ് കമല. രണ്ടു വർഷം മുൻപ് ഭർത്താവ് മരിച്ചു. എട്ടാം ക്ലാസിൽ പഠിക്കുന്ന മകനുണ്ട്. നെട്ടൂർ അറയ്ക്കൽ ക്ഷേത്ര സന്നിധിയിലാണ് താലിചാർത്തിയത്.

മേൽശാന്തി ഉമേഷ് കാർമികത്വം വഹിച്ചു. ആശീർവദിക്കാൻ ബന്ധുക്കളും നാട്ടുകാരും കൂടാതെ ചക്രവണ്ടിയിൽ ജീവിതം തള്ളിനീക്കുന്ന നാൽപതോളം പേരും കുടുംബത്തോടൊപ്പം എത്തി.ക്ഷേത്ര സന്നിധിയിൽ നിന്നു മഡോണ നഗറിലേക്കു ചക്രവണ്ടികളുടെയും നാസിക് ദോൾ താള അകമ്പടിയോടെയുമാണ് വധൂവരന്മാരെ ആനയിച്ചത്. സാന്ത്വന പെയ്ൻ ആൻഡ് പാലിയേറ്റീവ്, ആലുവ യുസി കോളജ് എൻസിസി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. ചക്രവണ്ടിയിലെ കലാകാരൻമാരായ ശരത് പടിപ്പുര, മാർട്ടിൻ, ഉണ്ണി മാക്സിൻ, സജി വാഗമൺ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, തിരക്കഥാകൃത്ത് വിപിൻ ജോർജ്, മരട് നഗരസഭാധ്യക്ഷ ദിവ്യ അനിൽകുമാർ, കൗൺസിലർമാർ, പാലിയേറ്റീവ് കെയർ ജില്ലാ കൺസോർഷ്യം പ്രസിഡന്റ് ഡോ. സി.എം. ഹൈദരാലി, സെക്രട്ടറി രാധാകൃഷ്ണ മേനോൻ, ജോസഫ്, ജില്ലാ വീൽചെയർ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. അനിൽകുമാർ, സാന്ത്വനം പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിലെ എ.എൻ. സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.അരയ്ക്കു താഴെ തളർന്നവരുടെയും ജന്മനാ വൈകല്യം ബാധിച്ചവരുടെയും കൂട്ടായ്മയുടെ ഭാഗമായ ബിജു മികച്ച സംഘാടകനുമാണ്. വീൽചെയർ യൂസേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ ആയ ബിജുവിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾ നടത്തുന്നുണ്ട്. ഭിന്നശേഷി ദിനത്തിൽ ചക്രവണ്ടിക്കാർ കൊച്ചി കായലിൽ യാത്ര നടത്തി ശ്രദ്ധ നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :