E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആദിമ മനുഷ്യൻ ഉണ്ടായത് കടൽത്തട്ടിലെ ഈ വിചിത്ര സൂഷ്മജീവിയിൽ നിന്ന്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

micro-organism
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കടലുപ്പു നുണഞ്ഞ്, അടിത്തട്ടി‍ലെ മണൽത്തരികൾക്കിടയിലൂടെ പുളഞ്ഞുനടന്നിരുന്ന ഒരു സൂക്ഷ്മജീവി. കനം കുറഞ്ഞ, അയഞ്ഞ തൊലികൊണ്ടു മൂടിയ ശരീരം. ചുക്കിച്ചുളിഞ്ഞ ചാക്കുപോലെ, ആർക്കും ശല്യമുണ്ടാക്കാതെ കടൽത്തട്ടിൽ കഴിഞ്ഞുപോന്ന ഈ ജീവിയെ ഒന്നു നമസ്കരിച്ചേക്കുക. പരിണാമവഴിയിലെ ആദ്യത്തെ തിരിവിൽ നിശ്ശബ്ദനായി മറഞ്ഞുകിടന്ന ഈ സൂക്ഷ്മജീവിയിൽ നിന്നാണു മനുഷ്യനുൾപ്പെടെ ഭൂമിയിലെ സകല ജീവജാലങ്ങളും ആവിർഭവിച്ചത്.

∙ സാക്കോർഹൈറ്റസ്

മധ്യചൈനയിൽനിന്നു കണ്ടെത്തിയ ഫോസിലുകൾ സാക്കോർഹൈറ്റസ് എന്ന സൂക്ഷ്മജീവിയുടേത്. ഒട്ടേറെ ജീവിവർഗങ്ങളുടെ പൊതു പൂർവികരെന്നു കരുതാവുന്ന ഡ്യൂട്ടിറോസ്റ്റോംസ് ജീവിവിഭാഗത്തിലെ ഏറ്റവും പുരാതന കഥാപാത്രമാണു സാക്കോർഹൈറ്റസ്. പരിണാമത്തിന്റെ ഏറ്റവുമാദ്യത്തെ ഘട്ടത്തിൽ ജീവിച്ചിരുന്ന സാക്കോർഹൈറ്റസിനു തൊട്ടുപിന്നാലെ നക്ഷത്രമൽസ്യം പോലെയുള്ള ജീവിവിഭാഗങ്ങളും പിന്നാലെ മൽസ്യങ്ങളും പിറന്നു.

∙ ഒരു പേരിലുണ്ട് എല്ലാം...

സാക്കോർഹൈറ്റസ് – സാക്കസ് എന്നാൽ ചാക്ക് അല്ലെങ്കിൽ സഞ്ചി. ഹൈറ്റസ് എന്ന ഗ്രീക്കു പദത്തിന്റെ അർഥം – ചുളിവുകൾ, മടക്കുകൾ.

∙ രാജ്യാന്തര സംഘം

പരിണാമ ചരിത്രത്തിനു മുതൽക്കൂട്ടായ കണ്ടുപിടിത്തം നടത്തിയതു ബ്രിട്ടൻ, ചൈന, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം.

∙ മണൽത്തരിയിൽ ഒളിച്ച്

വെറുതെ നോക്കിയാൽ ഇത്തിരിക്കുഞ്ഞൻ മണൽത്തരിയെന്നേ തോന്നൂ. സൂക്ഷ്മദർശിനിയിലൂടെ നോക്കിയാൽ, വലുപ്പം കഷ്ടിച്ച് ഒരു മില്ലിമീറ്റർ. അയഞ്ഞ തൊലി, മാംസപേശികൾ. ശരീരത്തിൽനിന്നു പുറത്തേക്കു തുറക്കുന്ന ഭാഗമായി വലിയൊരു വായ മാത്രം.

സാക്കോർഹൈറ്റസിനും മുൻപുള്ള പൂർവികജീവിയെ കണ്ടെത്തുക വളരെ പ്രയാസമായിരിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. കാരണം, അവ വലുപ്പത്തിൽ ഇതിലും സൂക്ഷ്മം. ഫോസിലുകൾ കണ്ടെത്താൻ സാധ്യതയില്ല.

∙ നമ്മൾ വന്ന വഴി

ആദ്യത്തെ സസ്തന ജീവിവർഗങ്ങളുണ്ടായത് 5.5 കോടി വർഷം മുൻപ്; കുരങ്ങുവർഗ ജീവികൾ 1.5 കോടി വർഷം മുൻപ്; ഗോറിലകൾ 80 ലക്ഷം വർഷം മുൻപ്; ഹോമോ സാപിയൻസ് എന്ന മനുഷ്യവർഗം ഉണ്ടായത് രണ്ടു ലക്ഷം വർഷം മുൻപ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :