E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:37 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മിഠായി രൂപത്തിൽ ലഹരി.. മക്കളുടെ മേൽ കണ്ണു വേണം..

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

drug
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുംബൈ നഗരത്തിലെ വിദ്യാർഥിലോകത്തിന് ഭീഷണിയായിരുന്ന ‘മ്യാവു, മ്യാവു’ എന്ന മെഫഡ്രോൺ ലഹരിമരുന്ന് നിരോധിച്ചതിനെ തുടർന്നു രക്ഷിതാക്കളും അധ്യാപകരും സമാധാനിച്ചിരിക്കേ, പുതിയ ഭീഷണിയായി മിഠായി രൂപത്തിൽ ലഹരിമരുന്ന്. ചില സ്കൂളുകളിൽ ഈ ലഹരിമിഠായി കഴിച്ച വിദ്യാർഥികളെ കണ്ടെത്തിയതിനെ തുടർന്ന്, സ്കൂൾ അധികൃതർ രക്ഷിതാക്കൾക്കു സർക്കുലർ വരെ അയച്ചുകഴിഞ്ഞു.

രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ഈ വിഷയത്തിൽ നിരീക്ഷിക്കണമെന്നും സ്കൂൾ അധികൃതർ മുന്നറിയിപ്പു നൽകി. പശ്ചിമ മുംബൈയിൽ അന്ധേരിയിലെ പ്രശസ്തമായ സ്കൂളാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ‘സ്ട്രോബെറി ക്വിക്’ എന്ന പേരിൽ ലഭ്യമായ കാൻഡിയിൽ ‘മെഥംഫെറ്റമിൻ’ (methamphetamine) അടങ്ങിയിട്ടുണ്ട്. ഇവ സ്കൂളിനു പുറത്ത് ലഭ്യമാണ്. സ്ട്രാബെറിയുടെ മണവും അറിയപ്പെടുന്ന സ്ട്രാബെറി മിഠായിയോട് സാദൃശ്യവുമുണ്ട്. സ്ട്രാബെറിമെഥ് എന്നും ഇതിനു പേരുണ്ട്. പരിസരങ്ങളിലെ സ്കൂളുകളിലെ വിദ്യാർഥികൾക്കും ഇവ ലഭിക്കുന്നതായാണ് വിവരം. ലഹരിമരുന്നിനെപ്പറ്റി പൊലീസിനെയും അറിയിച്ചിട്ടുണ്ടെന്ന് സ്കൂൾ മാനേജ്മെന്റ് വെളിപ്പെടുത്തി.

മെഥംഫെറ്റമിനും മെഫഡ്രോണും പല നിറങ്ങളിൽ നേരത്തേ ലഹരിമാഫിയ വിതരണം ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, മണവും മധുരവുമുളള കാൻഡിയുടെ രൂപത്തിൽ ഇവ ലഭ്യമാകുന്നത് ആദ്യമാണെന്ന് ലഹരി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇവ വിദ്യാർഥികളുടെ പക്കൽ എത്തിയ സംഭവം കണ്ടെത്താനായിട്ടില്ല. ആ വഴിക്ക് തങ്ങൾ നിരീക്ഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സമാന്തര അന്വേഷണം പൊലീസും ആരംഭിച്ചതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അശോക് ദൂഥേ അറിയിച്ചു.

‘മ്യാവൂ’ വന്നത് ഓർമശക്തിക്കുള്ള ഒറ്റമൂലിയായി!

പരീക്ഷാകാലത്തെ മാനസിക സംഘർഷം കുറയ്ക്കാനും ഓർമശക്തി വർധിപ്പിക്കാനും ഒറ്റമൂലിയെന്ന പ്രചാരണമായിരുന്നു, വിദ്യാർഥികളെ മെഫഡ്രോണിലേക്ക് ആകർഷിക്കാൻ കാരണം. ഈ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ വിയർപ്പിനു പൂച്ചയുടെ മണം വരുമെന്നതിനാലാണ് മ്യാവു എന്ന ഇരട്ടപ്പേരുവീണത്. രാസവളമായി കൂടി ഉപയോഗിച്ചിരുന്ന മ്യാവു നെറ്റിൽ സുലഭമായി ലഭിച്ചിരുന്നു. ഇവ നിരോധിച്ചതോടെയാണ് മ്യാവു ഭീഷണി നിലച്ചത്.

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :