E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:31 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇനി വാട്സ്ആപ്പ് നിങ്ങൾ നിൽക്കുന്ന സ്ഥലവും പറയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

whats-app1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഞാനിവിടില്ല; അങ്ങു ദൂരെയാണെന്നു വാട്സാപ്പിൽ കള്ളം പറയുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ ലൊക്കേഷൻ കൂടി കൃത്യമായി ഇനി വാട്സ്ആപ്പ് പറയും. ഗ്രൂപ്പ് ചാറ്റിൽ അംഗങ്ങൾ എവിടെയൊക്കെയാണുള്ളതെന്ന് കൃത്യമായി മനസിലാകും. ലൈവ് ലൊക്കേഷൻ ട്രാക്കിങ് സംവിധാനം ആൻഡ്രോയ്ഡ്, ഐഒഎസ് ബീറ്റാ പതിപ്പിലാണ് ഇപ്പോൾ ഉള്ളത്. നിലവിൽ വാട്സ്ആപ്പിൽ ഉപയോക്താക്കളുടെ ലൊക്കേഷൻ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്. ഇതിന്റെ അടുത്ത പടിയായാണ് റിയൽ ടൈം ലൈവ് ലൊക്കേഷൻ ട്രാക്കിങ് എത്തുന്നത്.

ലൈവ് ലൊക്കേഷൻ ട്രാക്കിങ് അഞ്ചു മിനുട്ട്, രണ്ടു മിനുട്ട് എന്നിങ്ങനെ ഒരു നിശ്ചിത സമയത്തേയ്ക്ക് പരിമിതപ്പെടുത്താനും എപ്പോഴും ഓൺ ചെയ്തിടുന്നതിനും ഓപ്ഷനുണ്ട്. ആപ് അപ്ഡേഷനിൽ ഈ ഓപ്ഷൻ പ്രവർത്തന രഹിതമായി ആയിരിക്കും ലഭിക്കുക. സുരക്ഷാ കാരണങ്ങളാൽ ആപ്പ് സെറ്റിങ്സിൽ കയറി ഉപയോക്താവ് തന്നെ ലൈവ് ലൊക്കേഷൻ ട്രാക്കിങ് ഓപ്ഷൻ പ്രവർത്തക്ഷമമാക്കണം. WABetaInfo എന്ന ട്വിറ്റർ ഉപയോക്താവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്. 

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നതായി നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. അയച്ച മെസേജുകളും ഫയലുകളും തിരിച്ചുവിളിക്കുക, അല്ലെങ്കിൽ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യുക എന്നീ ഫീച്ചറുകൾ പുതിയ പതിപ്പിൽ വരുന്നതായി വാർത്തകളുണ്ടായിരുന്നു. പലപ്പോഴും അയച്ച മെസേജിൽ തെറ്റുകളുണ്ടെങ്കിൽ, അല്ലെങ്കിൽ കിട്ടുന്നവരെ വേദനിപ്പിക്കുന്ന സന്ദേശങ്ങളാണെങ്കിൽ പിൻവലിക്കാനും എഡിറ്റ് ചെയ്യാനും ആഗ്രഹിച്ചു പോകാറുണ്ട്. എന്നാൽ കൈവിട്ട വാട്സാപ്പ് മെസേജുകൾ നീക്കം ചെയ്യാനോ എഡിറ്റ് ചെയ്യാനോ നിലവിൽ ഓപ്ഷൻ ഇല്ല.

അയച്ച വാട്സാപ്പ് മെസേജ് എഡിറ്റ് ചെയ്യുന്നതിന്റെ വിഡിയോ നേരത്തെ ട്വിറ്ററിൽ വന്നിരുന്നു. വാട്സാപ്പിന്റെ ആൻഡ്രോയ്ഡ് 2.17.25, 2.17.26 ബീറ്റാ പതിപ്പുകളിലായി ഈ ഫീച്ചറുകൾ വരുന്നെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് ചാറ്റിലും ഈ ഫീച്ചർ ഉപയോഗപ്പെടുത്താനാകും. വാട്‌സാപ്പില്‍ അവസാനം അയച്ച സന്ദേശങ്ങളാണ് എഡിറ്റ് ചെയ്യാന്‍ കഴിയുക. എന്നാല്‍ നേരത്തെ അയച്ചിട്ടുള്ള മെസേജുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല. 

എന്നാൽ പുതിയ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളോട് വാട്സാപ്പ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ ഫീച്ചറുകൾ എന്നു വരുമെന്നത് സംബന്ധിച്ചും വ്യക്തതയില്ല. പുതിയ ഫീച്ചറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ചിലർക്ക് നൽകിയിട്ടുണ്ടെന്ന് മാത്രമാണ് അറിയുന്നത്. ഇതിനു പുറമെ മറ്റുചില ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :