E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:01 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

എന്തറിഞ്ഞിട്ടാണ് നാമവരെ കുറ്റപ്പെടുത്തുന്നത്? ഷക്കീല ജീവിക്കട്ടെ നിർഭയമായ മനസോടെ, ഉന്നതമായ ശിരസോടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shakeela-deepa
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന തെന്നിന്ത്യൻ നടി ഷക്കീല പിന്നീടെപ്പോഴോ വെള്ളിത്തിരയിൽ നിന്നും മാറി നിന്നു. പലരും പരിഹാസത്തോടെയും കുറ്റപ്പെടുത്തിയുമൊക്കെ മാത്രം ഷക്കീല എ​ന്ന നടിയെ ഓർക്കുമ്പോൾ അവരും ഒരു മനുഷ്യ സ്ത്രീയാണെന്നും ആ പരിഗണനയെങ്കിലും നൽകേണ്ടതുണ്ടെന്നും ചിന്തിക്കുന്നവർ വളരെ ചുരുക്കം പേർ മാത്രം. പുരോഗമനവാദം പറച്ചിലിൽ മാത്രമാക്കി നടക്കുന്നവരേക്കാൾ എത്രയോ ഉന്നതിയിലാണ് ഷക്കീലയുടെ സ്ഥാനം. 

സമൂഹം അവഗണിക്കുകയും ഒറ്റപ്പെ‌ടുത്തുകയും ചെയ്യുന്ന ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി വാദിക്കുക മാത്രമല്ല അവരിലൊരാളെ ദത്തുപുത്രിയായി സ്വീകരിക്കുകയും ചെയ്തു ഷക്കീല. ഷക്കീലയെക്കുറിച്ച് കേരളവർമ കോളജ് അധ്യാപിക ദീപ നിശാന്ത് എഴുതിയ ഫേസ്ബുക് കുറിപ്പ് പ്രസക്തമാകുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്. ഷക്കീല എന്ന നടിയെ മാത്രമല്ല അതിലുപരി സാമൂഹിക സേവനത്തിനും സമയം കണ്ടെത്തുന്ന തരിമ്പും താരപരിവേഷമില്ലാതെ ജീവിക്കുന്ന സാധാരണക്കാരിയായൊരു സ്ത്രീയെക്കൂടിയാണ് ദീപ നിശാന്തിന്റെ ഫേസ്ബുക് പോസ്റ്റിൽ കാണാൻ കഴിയുന്നത്. 

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം വായിക്കാം.

ഷക്കീലയെ ആദ്യമായി കാണുന്നത് ഒരു സിനിമാവാരികയുടെ നടുപ്പേജിലെ വലിയ ചിത്രത്തിലാണ്. ഇറക്കി വെട്ടിയ ബ്ലൗസും ലുങ്കിയുമുടുത്ത് ഉറക്കച്ചടവുള്ള .കണ്ണുകളും വശ്യത നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ആ സ്ത്രീരൂപത്തെ ഞാൻ കുറേ സമയം നോക്കിയിരുന്നു.എന്ത് പ്രത്യേകതയാണ് ഇവർക്കുള്ളതെന്ന് കൗതുകത്തോടെ ചിന്തിച്ചു. ഞാനന്ന് ഡിഗ്രിക്കാണ് പഠിക്കുന്നത്. കോളേജിൽ ആൺസുഹൃത്തുക്കളുടെ നാവിൻതുമ്പിൽ നിന്നും 'ഷക്കീല ' എന്ന പേര് ഇടക്കിടെ കേൾക്കാമായിരുന്നു. അൽപ്പം തടിച്ച പെൺകുട്ടികളെ അവർ ഷക്കീലാന്നു വിളിച്ച് കളിയാക്കി .ആ പേര് കേൾക്കുമ്പോഴേക്കും പെൺകുട്ടികൾ അടക്കിച്ചിരിക്കുമായിരുന്നു. ചിലർ ആ പേര് ജീവിതത്തിലൊരിക്കലും കേട്ടിട്ടേയില്ലെന്ന കപടനിഷ്കളങ്കതയിൽ അഭയം തേടി ശ്രദ്ധിക്കാത്ത മട്ടിലിരിക്കും.

ഫിലോസഫി ക്ലാസ്സിൽ ഷക്കീല എന്നു പേരായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. ആ പെൺകുട്ടി മുമ്പിലൂടെ കടന്നുപോകുമ്പോൾ ആൺകുട്ടികൾ ഒരു പ്രത്യേക ഈണത്തിൽ "ഷക്കീലേ"ന്ന് നീട്ടി വിളിക്കും. അതുകേട്ട് പെൺകുട്ടി അപമാനഭാരത്തോടെ തല താഴ്ത്തും. ഞാനടക്കമുള്ളവർ ആ വിചിത്രമായ തമാശയിൽ ആർത്ത് ചിരിക്കുമായിരുന്നു. തൃശ്ശൂർ ടൗണിൽ അക്കാലത്ത് ഷക്കീലയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത് രണ്ടു തിയേറ്ററുകളിൽ മാത്രമായിരുന്നു. ബിന്ദു തിയേറ്ററിലും ഗിരിജ തിയേറ്ററിലും. "ബിന്ദൂലേതാ പടം ?" എന്നും " ഗിരിജേലേതാ പടം ?'' എന്നുമുള്ള അന്വേഷണങ്ങൾ ആൺകുട്ടികൾക്കിടയിൽ പതിവായിരുന്നു.

ബിന്ദുതിയേറ്ററിനു മുൻപിലൂടെയാണ് കോളേജ് വിട്ട് ഞങ്ങൾ മടങ്ങിപ്പോകാറുള്ളത്. അവിടെയുള്ള പോസ്റ്ററുകളിലൂടെയാണ് ഷക്കീലയും ഷക്കീലച്ചിത്രങ്ങളും ഞങ്ങൾക്ക് സുപരിചിതമായത്. സദാചാരത്തിൻ്റെ മഹാകാശം ഇടിഞ്ഞു താഴെ വീണെങ്കിലോ എന്ന ഭയം നിമിത്തം നേരിട്ട് നോക്കാതെ, ഒളികണ്ണിട്ടാണ് ആ പോസ്റ്ററുകളിലേക്ക് ഞങ്ങൾ നോക്കിയിരുന്നത്. ഞങ്ങൾ പെൺകുട്ടികൾക്ക് അത്തരം സിനിമകൾ പോസ്റ്ററുകൾ കണ്ടുള്ള ഭാവനാകാശങ്ങൾ മാത്രമായിരുന്നു. ആയിടയ്ക്കാണ് സൂര്യാ ടി.വിയിൽ ശനിയാഴ്ച രാത്രി ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങുന്നത്. ശരിക്കും അതൊരു വിപ്ലവം തന്നെയായിരുന്നു. രാത്രി 12 മണിക്കാണ് സിനിമ. അതിൻ്റെ പരസ്യം പത്രങ്ങളിലെ ചാനൽ പേജിലുണ്ടാകുമായിരുന്നു. ഞാനാദ്യം നോക്കുക അതാണ്.

 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :