E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:33 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പാമ്പിനെ വലയിലാക്കിയ ചിലന്തി!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാമ്പുകള്‍ സ്വതവേ മനുഷ്യനില്‍ ഭീതി ഉളവാക്കുന്ന ജീവികളാണ്. പക്ഷെ തെക്കന്‍ ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ നിന്നു പകര്‍ത്തിയ ദൃശ്യങ്ങളിലെ പാമ്പിന്‍റെ അവസ്ഥ കണ്ടാല്‍ ആര്‍ക്കും അതിനോടു സഹതാപം തോന്നിപ്പോകും. ചിലന്തിവലയില്‍ കുടുങ്ങിയ പാമ്പ് രക്ഷപെടാന്‍ കഴിയാതെ കഷ്ടപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

റെഡ് ബാക്ക് എന്ന ഇനത്തില്‍ പെട്ട ചിലന്തിയുടെ വലയിലാണ് പാമ്പ് കുരുങ്ങിയത്. കാര്‍മെല്‍ മൺറോ എന്ന സ്ത്രീയാണ് തന്‍റെ പൂന്തോട്ടത്തിന് നടുവിലെ ഷെഡ്ഡില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതീവ വിഷമുള്ള ചിലന്തിയാണ് റെഡ് ബാക്ക്. മനുഷ്യര്‍ക്ക് അപകടം വരുത്തുന്ന അപൂര്‍വ്വ ചിലന്തികളിൽ ഒന്നാണിത്.

പക്ഷികളെയും പല്ലികളെയും എല്ലാം റെഡ് ബാക്ക് ചിലന്തികള്‍ വലയിലാക്കി ഭക്ഷണമാക്കാറുണ്ട് . എന്നാൽ ഇവയുടെ വലയിൽ പാമ്പു കുരുങ്ങുന്നത് അപൂർവമായി സംഭവിക്കുന്നതാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ സൗത്ത് വേൽസിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അത് കുറച്ചു കൂടി ചെറിയ പാമ്പായിരുന്നു. ഇവിടെ വലയിൽ കുരുങ്ങിയത് സാമാന്യം വലിപ്പമുള്ള പാമ്പായിരുന്നെങ്കിലും അതിനും റെഡ്ബാക്കിന്റെ വലയെ ഭേദിക്കാൻ കഴിഞ്ഞില്ല. പാമ്പിനെ രക്ഷിക്കാന്‍ കാര്‍മെല്‍ തയ്യാറായെങ്കിലും ഭര്‍ത്താവ് അതിനെ പ്രകൃതിയുടെ ഇഷ്ടത്തിനു വിടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വാങ്ങി.

അതീവ വിഷമുള്ള ബ്രൗണ്‍ സ്നേക്ക് വിഭാഗത്തില്‍ പെട്ടതായിരുന്നു വലയിൽ കിടന്നു പിടഞ്ഞ പാമ്പ്. റെഡ് ബാക്ക് കുത്തിവക്കുന്ന വിഷം പാമ്പിന്‍റെ നാഡീവ്യൂഹത്തെയും മസിലുകളെയും പെട്ടെന്നു തളര്‍ത്തും. ഇതോടെ പാമ്പിനെ റെഡ്ബാക്ക് തിന്നുകയും ചെയ്യും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :