E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 17 2017 08:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

1004 അടി ഉയരത്തിൽ ‘കൈവിട്ട’ ഫോട്ടോഷൂട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

russian-model
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സെൽഫി ഭ്രാന്തിന് പുതിയ വകഭേദം. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നായ ദുബായ് കയാൻ ടവറിനു മുകളിൽ നിന്ന് കൂട്ടുകാരന്റെ കയ്യിൽ തൂങ്ങിക്കിടന്നു ചിത്രമെടുത്ത റഷ്യൻ മോഡൽ വാർത്തയ്ക്കൊപ്പം വിമർശനങ്ങൾക്കും വിഷയമാകുന്നു. സെന്റ് പീറ്റേഴ്സ്ബർഗിൽനിന്നുള്ള ഇരുപത്തിരണ്ടുകാരി വികി ഒഡിന്റ്കോവയാണു സാഹസപ്രവൃത്തിക്കു മുതിർന്നത്. 1004 അടി ഉയരമുള്ള കെട്ടിടത്തിനു മുകളിൽ നിൽക്കുന്ന ഒരാളുടെ കയ്യിൽ തൂങ്ങിക്കിടക്കുന്ന വിധത്തിലാണു ചിത്രങ്ങളും വിഡിയോയും. വികി തന്നെയാണ് ഇവ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ പത്തുലക്ഷത്തോളം പേരാണ് ഇതു കണ്ടത്.

സംഗതി വൈറലായതോടെ വിമർശനങ്ങളും ശക്തമായി. ദൈവം നിങ്ങൾക്കു സൗന്ദര്യം തന്നു. പക്ഷേ, തലയിൽ ബുദ്ധിനിറയ്ക്കാൻ മറന്നുപോയെന്നു തോന്നുന്നു എന്നായിരുന്നു കമന്റുകളിലൊന്ന്. ഞാനായിരുന്നു നിന്റെ പിതാവെങ്കിൽ നിനക്കും കൂടെയുള്ളവനും നല്ല തല്ലു തരുമായിരുന്നുവെന്നും കമന്റുകളിലുണ്ട്. ഇത്രയും അപകടകരമായ ചിത്രമെടുക്കുന്നതിന് ഒരു വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചതായി ചിത്രത്തിലില്ല. ഉയരമുള്ള കെട്ടിടങ്ങൾക്കു മുകളിൽനിന്ന് അപകടകരമായ സെൽഫിയെടുത്തു റഷ്യക്കാരി മോഡൽ ആഞ്ചല നിക്കോളാവു മുൻപേ വാർത്ത സൃഷ്ടിച്ചിരുന്നു. ആഞ്ചലയെ അനുകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വികിയും കെട്ടിടത്തിൽനിന്നു കൈവിട്ട സാഹസത്തിനു മുതിർന്നതെന്നാണ് വിലയിരുത്തൽ.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :