E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 06:57 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഉപേക്ഷിക്കാൻ മനസ്സില്ലാതെ! കാൻസർ മൂലം മുറിച്ചുമാറ്റിയ കാൽ ജീവിതത്തിന്റെ ഭാഗമാക്കിയ പെൺകുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kristi-loyall
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ പെണ്ണിതെന്തു ഭാവിച്ചാ? പോകുന്നിടത്തെല്ലാം മുറിച്ചു മാറ്റിയ കാലും കൊണ്ടു പോകുന്നതെന്തിനാ? വെറുതെ ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ. ഇങ്ങനെ പലമുറുമുറുപ്പുകൾ ഉയർന്നെങ്കിലും ക്രിസ്റ്റി ലോയൽ എന്ന 25 വയസ്സുകാരി തളർന്നില്ല. ലോകം ചുറ്റാൻ പോകുമ്പോഴും എന്തിന് ഊണിലും ഉറക്കത്തിലും വരെ അവൾ ആ കാൽ കൈയിൽ കരുതി. അപൂർവമായ അർബുദരോഗം വളരെപ്പെട്ടന്നു തന്നെ കാലുകളെ തട്ടിയെടുക്കുമെന്നറിഞ്ഞിട്ടും അവൾ പരമാവധി ശ്രമിച്ചു. കാൽ മുറിച്ചു കളയാതിരിക്കാൻ പറ്റുമോയെന്ന് ഡോക്ടർമാരോട് കെഞ്ചി.

നാലുവർഷത്തോളം അവളുടെ കാലുകളെ ചികിത്സയിലൂടെ ഡോക്ടർമാർ സംരക്ഷിച്ചു. പക്ഷെ രോഗം മറ്റു ശരീരഭാഗങ്ങളിലേക്കും പടരാൻ തുടങ്ങിയപ്പോൾ അവർ കാൽ മുറിച്ചു കളയാൻ തന്നെ തീരുമാനിച്ചു. സങ്കടത്തോടെയാണെങ്കിലും തന്റെ വലതുകാൽ മുറിക്കാൻ അവൾ ഡോക്ടർമാർക്ക് അനുവാദം നൽകി. ഒരു ഉപാധിയോടെ. കാൽ മുറിച്ചോളൂ പക്ഷെ അതെനിക്കു തിരിച്ചു നൽകണം. അവൾക്കു നൽകിയ വാക്ക് അവർ പാലിച്ചു.

amputed-leg.jpg.image.784.410.jpg.image.784.410

എപ്പിത്തീലിയോയ്‌ഡ് സർക്കോമ എന്ന അർബുദം രോഗം ബാധിച്ച കാലുകൾ ഒരുമാസത്തിനു ശേഷം ആശുപത്രിയിലെ പതോളജി വിഭാഗം അവൾക്കു തിരിച്ചുനൽകി. ഒപ്പം കൊണ്ടുനടക്കാൻ പാകത്തിൽ ആ കാലിന്റെ രൂപം മാറ്റുന്നതിനായി അവൾ അത് ഓസ്റ്റിയോളജി മ്യൂസിയത്തിൽ ഏൽപിച്ചു. എല്ലുകളൊന്നും തകർന്നുപോകാതെ കാലിന്റെ അസ്ഥികൂടം അവർ അവളെ തിരികെയേൽപിച്ചു. അന്നുമുതൽ ഇന്നുവരെ ഓരോനിമിഷത്തിലും ആകാൽ അവളുടെയൊപ്പമുണ്ട്.

ഇൻസ്റ്റഗ്രാമിൽ വൺഫൂട്ട് വണ്ടർ എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയതോടെയാണ് ക്രിസ്റ്റിയുടെ കഥ ലോകമറിഞ്ഞത്. ഇൻസ്റ്റഗ്രാമിൽ തന്നേക്കാൾ ആരാധകർ തന്റെ കാലിനാണുള്ളതെന്നാണ് ക്രിസ്റ്റിയുടെ വാദം. എപ്പോഴൊക്കെ ചിത്രം പകർത്താൻ അവസരം കിട്ടുന്നുവോ അപ്പോഴൊക്കെയും കാലെടുത്തു കൈയിൽവെച്ചുകൊണ്ടാണ് ക്രിസ്റ്റി ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ആളുകളുടെ സഹതാപത്തിനു വേണ്ടിയല്ല ഇങ്ങനെ ചെയ്യുന്നത് മറിച്ച് തന്നോടൊപ്പം അവരെ ചിരിപ്പിക്കുവാനാണെന്നാണ് തന്റെ ലക്ഷ്യമെന്നും അവൾ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :