E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 07:12 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ചികിൽസ കഴിഞ്ഞിട്ടും ആശുപത്രിയിൽ സുഖവാസം; കോടതിവിധിയിലൂടെ പുറത്താക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

patient-in-hospital.jpg.ima Representative Image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലണ്ടൻ∙ ചികിൽസ പൂർത്തിയായി പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടും രണ്ടുവർഷമായി ആശുപത്രി കിടക്ക വിട്ടുപോകാൻ തയാറാകാതിരുന്നയാളെ കോടതിവിധിയിലൂടെ ബലമായി പുറത്താക്കി. ബ്രിട്ടനിലെ നോർഫോക്സ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് രോഗക്കിടക്ക ഇയാൾ ഹോട്ടൽമുറിപോലെയാക്കി കഴിഞ്ഞുകൂടിയിരുന്നത്. 

ചികിൽസ പൂർത്തിയാക്കി ഡിസ്ചാർജ് ചെയ്ത ഇയാൾ വീടില്ലാത്തതിന്റെ പേരിൽ ആശുപത്രിവിടാൻ തയാറാകാതിരുന്നതോടെ പ്രാദേശിക ഭരണകൂടം ഇയാൾക്ക് അനുയോജ്യമായ വാസസ്ഥലം നൽകാമെന്ന് പലവട്ടം ഉറപ്പുനൽകിയിരുന്നു. എങ്കിലും ആശുപത്രിയിൽതന്നെ കഴിയാനായിരുന്നു ഇദ്ദേഹത്തിന്റെ തീരുമാനം. ഒടുവിൽ എല്ലാശ്രമങ്ങളും പരാജയപ്പെട്ട ഘട്ടത്തിലാണ് ആശുപത്രി അധികൃതർ ഇദ്ദേഹത്തെ ഒഴിപ്പിക്കാൻ കോടതിയെ സമീപിച്ചത്. 2014 മുതൽ ആശുപത്രിയിലെ അന്തേവാസിയാണ് ഇദ്ദേഹം. ഒടുവിൽ കഴിഞ്ഞവർഷം ഡിസംബർ ഒന്നിന് ഇദ്ദേഹത്തെ ബലമായി ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടു. 

ദിവസം 400 പൗണ്ട് (ഏകദേശം 35,000 രൂപ) ചെലവുവരുന്ന ആശുപത്രി ബഡിലായിരുന്നു ഇദ്ദേഹത്തിന്റെ സുഖവാസം. മൂന്നുവർഷത്തോളം ഇങ്ങനെ കഴിഞ്ഞവകയിൽ ഇദ്ദേഹം ആശുപത്രിയ്ക്ക് വരുത്തിവച്ചത് എകദേശം 300,000പൌണ്ടിന്റ നഷ്ടമാണ്. 

ഇത്തരത്തിൽ നിരവധിപേർ ബ്രിട്ടനിൽ ആശുപത്രി സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. മനുഷ്യാവകാശങ്ങൾക്ക് നൽകുന്ന അമിതപരിഗണന മുതലെടുത്താണ് ഇത്തരക്കാർ പൊതുമുതലും സൌകര്യങ്ങളും ദുരുപയോഗിക്കുന്നത്. രാജ്യത്തൊട്ടാകെ എഴുന്നൂറോളം പേർ ഇത്തരത്തിൽ ചികിൽസ പൂർത്തിയായിട്ടും ആശുപത്രികിടക്ക ഒഴിഞ്ഞുകൊടുക്കാതെ കഴിയുന്നുണ്ടെന്നാണ് കണക്ക്. 

ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ആശുപത്രി വിടാൻ വൈകുന്നതുമൂലം ഒരുവർഷം എൻ‌എച്ച്എസിനുണ്ടാകുന്ന നഷ്ടം ഏകദേശം 900 മില്യൺ പൗണ്ടാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :