E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 20 2017 05:09 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇത് കുക്കിങ് ബൈക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cooking-bike
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ കണ്ടവരെയെല്ലാം ആകർഷിച്ചതു ബുള്ളറ്റാണ്. എന്നാൽ, കുമ്പളങ്ങി മൂത്തേരിൽ അനു തോമസ് (30) എന്ന ചെറുപ്പക്കാരന്റെ നോട്ടം പതിഞ്ഞതു സിനിമയിൽ സ്കൂട്ടറിന്റെ മോട്ടോർ ഉപയോഗിച്ച് ധാന്യം പൊടിക്കുന്ന രംഗത്താണ്. സിനിമ കണ്ടിറങ്ങിയ അനു പിന്നെ അത്തരം പരീക്ഷണങ്ങൾക്കു പിന്നാലെയായിരുന്നു. ഏറ്റവുമൊടുവിൽ അത് എത്തിനിൽക്കുന്നത് കുക്കിങ് ബൈക്കിൽ. ഇന്നു നാട്ടിലെ സംസാരവിഷയം അനുവിന്റെ യമഹ ആർഎക്സ് 135 അഥവാ കുക്കിങ് ബൈക്ക് ആണ്. ചായ മുതൽ കേക്ക് വരെ പലതുമുണ്ടാക്കും ഈ ബൈക്ക്.

ഐടിസിയിൽ ഓട്ടമൊബീൽ മെക്കാനിക് കോഴ്സാണ് അനു പഠിച്ചത്. നാലു വർഷം ഇരുചക്രവാഹന വർക്‌ഷോപ്പിൽ ജോലി ചെയ്തു. ഇതിനിടയിലാണു നീലാകാശം കണ്ടതും ബൈക്കിൽ പരീക്ഷണങ്ങൾക്കു മുതിർന്നതും. ബൈക്കിന്റെ സൈലൻസർ ബെൻ‍ഡ് പൈപ്പിൽ ഘടിപ്പിച്ച സ്റ്റീൽ പാത്രമാണ് അടുപ്പ്. ഇതിൽ പകുതിയോളം വെള്ളം നിറയ്ക്കും. ബൈക്കിന്റെ സൈലൻസർ ചൂടാകുന്നതനുസരിച്ചു വെള്ളവും ചൂടുപിടിക്കും. മറ്റൊരു ചെറിയ പാത്രത്തിൽ വെള്ളമെടുത്ത് അടച്ച് ഈ അടുപ്പിനുള്ളിൽ ഇറക്കിവച്ചാൽ മതി. അഞ്ചു കിലോമീറ്റർ ബൈക്ക് ഓടുമ്പോഴേക്കും ചെറിയ പാത്രത്തിലെ വെള്ളം തിളയ്ക്കും. ഇതിലേക്കു ചായപ്പൊടിയും പഞ്ചസാരയുമിട്ട് വാങ്ങിയെടുത്താൽ ഒന്നാന്തരം കട്ടൻചായ റെഡി. മുട്ട പുഴുങ്ങാനും കറിയുണ്ടാക്കാനുമെല്ലാം ഈ അടുപ്പ് ധാരാളം. കറിക്കുള്ള ഉള്ളിയും മറ്റും വീട്ടിൽനിന്നു താളിച്ചശേഷമാണു പച്ചക്കറി കഷ്ണങ്ങൾക്കൊപ്പം ബൈക്കിലെ അടുപ്പിൽ വയ്ക്കുന്നത്. ബൈക്ക് ഓടുന്നതിനിടയിൽ പച്ചക്കറി വേവും. 

വാർത്തയുടെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :