E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 24 2017 08:31 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കലക്ടർ ബ്രോയുടെ കല്യാണ വിശേഷങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

collector
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നമ്മുടെ ‘കലക്ടർ ബ്രോ’ അവധിയിലാണ്. ഒരു മാസത്തെ നീണ്ട അവധി. എന്തിനാണെന്നല്ലേ? കല്യാണത്തിന്. രാജസ്ഥാനിലെ അൽവാറിൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകളോടെയാണു മലപ്പുറം കലക്ടർ അമിത് മീണയുടെ വിവാഹം. ചടങ്ങുകൾ ഇന്നു തുടങ്ങും. ഫെബ്രുവരി അ‍ഞ്ചിനാണു താലികെട്ട്. സർക്കാർ ജീവനക്കാരെയും വകുപ്പുമേധാവികളെയും അദ്ദേഹം കല്യാണത്തിനു ക്ഷണിച്ചിട്ടുണ്ട്. കലക്ടറേറ്റിൽനിന്നു പതിനഞ്ചോളം ജീവനക്കാർ കലക്ടറുടെ കല്യാണത്തിൽ പങ്കെടുക്കാൻ രാജസ്ഥാനിലേക്കു പോകുന്നുണ്ട്. ‘ബാച്‌ലർ ടാഗ്’ അഴിച്ചുവച്ച് ഇനി ഫെബ്രുവരി 25നേ കലക്ടർ ഓഫിസിൽ തിരിച്ചെത്തുകയുള്ളൂ.

മഹാരാഷ്ട്രക്കാരി സായുക്തയാണു വധു. തന്റേതു പ്രണയവിവാഹമാണെന്നു ക്ഷണക്കത്തിൽ കലക്ടർ പറയുന്നു. ആദ്യമായി കണ്ടുമുട്ടിയതു മുതലുള്ള തീയതികളും സ്ഥലങ്ങളും കത്തിനുള്ളിൽ ഒരു പേജിൽ കുറിച്ചിട്ടുമുണ്ട്. ഓരോ ദിവസത്തെയും പരിപാടികൾ വിശദീകരിക്കുന്ന സുദീർഘമായ ക്ഷണക്കത്താണു കലക്ടർ എല്ലാവർക്കും നൽകിയിട്ടുള്ളത്. ഇന്നു രാത്രി ഏഴിനു ബന്ധുക്കൾക്കായി സൽക്കാരം. മൂന്നാം തീയതി ഉച്ചമുതൽ വിവിധ ചടങ്ങുകൾ.

നാലാം തീയതിയിലെ ചടങ്ങുകൾ രാവിലെ ഒൻപതിനു തുടങ്ങും. അഞ്ചിന് ഉച്ചയ്ക്കു 12നു വിവാഹ പാർട്ടി പുറപ്പെടും. പഞ്ചനക്ഷത്ര ഹോട്ടലിലാണ് അന്നത്തെ പരിപാടികൾ. 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണു മീണ. ഭോപ്പാൽ എൻഐടിയിൽനിന്ന് ബിടെക് പൂർത്തിയാക്കിയശേഷമാണു സിവിൽ സർവീസിലേക്കെത്തിയത്. പിതാവിന്റെ പാതയിലാണു മകനും സിവിൽ സർവീസിലേക്കെത്തുന്നത്. കലക്ടറുടെ പിതാവ് കാഞ്ചൻ ലാൽ മീണ മധ്യപ്രദേശിൽ ഡിജിപി ആയിരുന്നു.

∙ ലീവ് ലെറ്റർ അവധിയെടുക്കാൻ കലക്ടർ അപേക്ഷ നൽകേണ്ടതു ചീഫ് സെക്രട്ടറിക്കാണ്. അവധി അനുവദിച്ചാൽ അതു സർക്കാർ ഉത്തരവായിട്ടാണ് ഇറങ്ങുന്നത്. ദീർഘാവധിയാണെങ്കിൽ വളരെ മുൻകൂട്ടി അപേക്ഷ നൽകേണ്ടതുണ്ട്. ഇക്കഴിഞ്ഞ 27 മുതൽ ഫെബ്രുവരി 24 വരെയാണ് അമിത് മീണയുടെ അവധി.

∙ പകരം കലക്ടർ നിലവിൽ ജില്ലയിൽ കലക്ടറുടെ ചുമതല എഡിഎം പി.സയ്യിദ് അലിക്കാണ്. താൻ അവധിക്കു പോകുമ്പോൾ പകരം ആളെ ചുമതലപ്പെടുത്തേണ്ടത് കലക്ടർ തന്നെയാണ്. പകരക്കാരനു ചുമതല കൈമാറി ഉത്തരവിറക്കേണ്ടതും കലക്ടർതന്നെ. ചില പ്രത്യേക സാഹചര്യങ്ങളിൽ അയൽജില്ലകളിലെ കലക്ടർമാർക്കു ചുമതല നൽകാറുമുണ്ട്. അങ്ങനെ വേണോയെന്നു തീരുമാനമെടുക്കേണ്ടതു ചീഫ് സെക്രട്ടറിയാണ്.

∙ ചുമതലക്കാരൻ കലക്ടറുടെ എല്ലാ അധികാരവും പകരം ചുമതലയിലുള്ള ഉദ്യോഗസ്ഥനുണ്ടാകും. ഫയലുകളിൽ ഒപ്പുവയ്ക്കൽ, യോഗങ്ങളിൽ അധ്യക്ഷത വഹിക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം അദ്ദേഹത്തിനു ചെയ്യാം. നിർണായക വിഷയമാണെങ്കിൽ കലക്ടറോടു ചർച്ച ചെയ്യണം. പ്രശ്നമുള്ള കാര്യങ്ങളാണെങ്കിൽ സർക്കാരിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്യാം.

കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :