E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 24 2017 04:14 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മീനുകളെ തിരിച്ചറിയാൻ മൊബൈൽ ആപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandram-fish
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മീനുകളെ തിരിച്ചറിയാൻ മൊബൈൽ ആപ്പുമായി സിഎംഎഫ്ആർഐ. പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട 368 അലങ്കാര, ഭക്ഷ്യ മത്സ്യയിനങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ ആപ്. മീനുകളെ ഇനം തിരിച്ചുള്ള വിപണനത്തിനു സഹായകരമാകുന്ന വിധത്തിലാണു ആപ് പുറത്തിറക്കുന്നത്. പുതിയ ആപ് കടൽ മീനുകൾ കയറ്റുമതി വ്യാപാരം നടത്തുന്നവർക്ക് ഏറെ സഹായകരമാകുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. കാഴ്ചയിൽ ഒരുപോലിരിക്കുന്ന മീനുകളെ തിരിച്ചറിയേണ്ടതു കയറ്റുമതി വ്യാപാരത്തിന് അനിവാര്യമാണ്. 

സമാനരൂപത്തിൽ കാണപ്പെടുന്ന മത്സ്യയിനങ്ങളുടെ വേർതിരിവു ലളിതമായി തന്നെ തിരിച്ചറിയാൻ ആപ് വഴി സാധിക്കും. വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ നിന്നു മത്സ്യം വാങ്ങുന്ന ഉപഭോക്താക്കൾക്കും മീനുകളെ പെട്ടെന്നു തിരിച്ചറിയാൻ ഇത് ഉപകരിക്കും. 

ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ് രൂപപ്പെടുത്തിയിരിക്കുന്നത്. സിഎംഎഫ്ആർഐയിലെ അടിത്തട്ട് മത്സ്യവിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ രേഖ ജെ നായരാണ് ആപ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

സിഎംഎഫ്ആർഐയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആപ് പുറത്തിറക്കുന്നത്. നാളെ (18) ഉച്ചയ്ക്ക് 2.30 നു നടക്കുന്ന സിഎംഎഫ്ആർഐ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേളയിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം ആപ് ഔദ്യോഗികമായി പുറത്തിറക്കും. ഇതിനു ശേഷം, ആപ് സിഎംഎഫ്ആർഐയുടെ വെബ്‌സൈറ്റിൽ നിന്നു (www.cmfri.org.in) ഡൗൺലോഡ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :